ന്യൂഡല്‍ഹി: പിഎം കെയേഴ്സ് (PM CARES) ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിക്കായുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പുറത്തിറക്കി. കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സമഗ്രമായ പരിചരണവും സംരക്ഷണവും സുസ്ഥിരമായ രീതിയില്‍ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുക, വിദ്യാഭ്യാസത്തിലൂടെ അവരെ ശാക്തീകരിക്കുക, 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് അവരെ സജ്ജമാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
ഈ പദ്ധതി ഒരു കേന്ദ്രീകൃത സമീപനത്തിലൂടെയും ഗ്യാപ്പ് ഫണ്ടിങ്ങിലൂടെയും, വിദ്യാഭ്യാസം, ആരോഗ്യം, 18 വയസ്സ് മുതല്‍ പ്രതിമാസ സ്റ്റൈപ്പന്റ്, 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഒറ്റത്തവണയായി 10 ലക്ഷം രൂപ എന്നിവ ഇത്തരം കുട്ടികള്‍ക്ക് ഉറപ്പുവരുത്തുന്നു.
സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു i. താമസത്തിനുള്ള പിന്തുണ
ii. പ്രീ-സ്കൂളിനും സ്കൂള്‍ വിദ്യാഭ്യാസത്തിനും സഹായം
iii. ആരോഗ്യ ഇന്‍ഷുറന്‍സ്
iv. സാമ്പത്തിക സഹായം
പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:
https://static.pib.gov.in/WriteReadData/specificdocs/documents/2021/oct/doc202110711.pdfവാഹനം പൊളിക്കൽ; നികുതി ഇളവ് 25 ശതമാനം വരെ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിന്യൂഡല്ഹി:വാഹന പൊളിക്കല്‍ നയപ്രകാരമുള്ള ഇളവുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.ഇന്ധന ഉപഭോഗവും അറ്റകുറ്റപ്പണികളും മലിനീകരണവും കൂടുതലായ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമൊരുക്കാൻ വാഹന പൊളിക്കൽ നയം നിർദ്ദേശിക്കുന്നു.ഇതിന് പ്രകാരം കേന്ദ്ര ഉപരിതല-ഗതാഗത, ദേശീയ പാതാ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
2022 ഏപ്രിൽ ഒന്ന് മുതലാണ് വിജ്ഞാപനം പ്രാബല്യത്തിൽ വരിക.വാഹന പൊളിക്കലിന് പ്രോത്സാഹനമെന്ന നിലയില്‍, രജിസ്റ്റര്‍ ചെയ്ത വാഹന പൊളിക്കല്‍ കേന്ദ്രം നല്കുന്ന 'ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ്' സമര്‍പ്പിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വാഹനത്തിന് മോട്ടോര്‍ വാഹന നികുതിയില്‍ ഇളവിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
(i) ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തില്‍, ഇരുപത്തിയഞ്ച് ശതമാനം വരെയും
(ii) യാത്രാ (വാണിജ്യ) വാഹനങ്ങളുടെ കാര്യത്തില്‍, പതിനഞ്ച് ശതമാനം വരെയും
യാത്രാ വാഹനങ്ങളുടെ കാര്യത്തില്‍ എട്ട് വര്‍ഷം വരെയും, ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തില്‍ പതിനഞ്ച് വര്‍ഷം വരെയും ഇളവ് ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.