• HOME
  • »
  • NEWS
  • »
  • life
  • »
  • Miracle Tea | വേനൽക്കാല ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം; ഈ അത്ഭുതച്ചായ കുടിച്ച് നോക്കൂ

Miracle Tea | വേനൽക്കാല ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം; ഈ അത്ഭുതച്ചായ കുടിച്ച് നോക്കൂ

അടിവയറ്റിലെ വേദന, അസ്വസ്ഥത, വയ‍ർ വീർക്കൽ, ക്ഷീണം, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവക്കെല്ലാമുള്ള മരുന്നാണ് ഈ ചായയെന്നും അവ‍ർ പറയുന്നു.

  • Share this:
    ചൂടുകാലത്ത് (Summer) തണുത്തത് എന്തെങ്കിലും കുടിക്കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുക. തണുപ്പുള്ള ജ്യൂസും ഐസ്ക്രീമുമൊക്കെ വേനൽക്കാലത്ത് എല്ലാവ‍ർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ വേനൽച്ചൂട് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്. ചൂട് കാറ്റും കാലാവസ്ഥയിലെ ചില മാറ്റങ്ങളുമെല്ലാം പലരെയുംബാധിക്കും. തലവേദനയും മറ്റ് ശാരീരിക അസ്വസ്ഥകളുമൊക്കെ ഉണ്ടാക്കുകയും ചെയ്യും. നന്നായി വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം പരമാവധി വ‍ർധിപ്പിക്കുക എന്നതാണ് ചൂടുകാലത്ത് ചെയ്യേണ്ടതെന്ന് ആരോഗ്യ വിദഗ്ദ‍ർ നിരന്തരം പറയുന്ന കാര്യമാണ്. എന‍ർജി ഡ്രിങ്ക്സ് (Energy Drinks), ഫ്രഷ് ജ്യൂസ് (Fresh Juice), ഇലക്ട്രോലൈറ്റ്സ്, വെള്ളം തുടങ്ങിയവയൊക്കെ കുടിക്കുന്നത് തന്നെയാണ് ശരീരത്തിൻെറ ജലാംശം താഴാതെ നിലനി‍ർത്താൻ നിങ്ങളെ സഹായിക്കുക.

    ഇങ്ങനെയൊക്കെയാണെങ്കിലും വേനൽക്കാലത്തെ എല്ലാ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ സാധിക്കുന്ന ഒരു പാനീയമുണ്ട്. ആയു‍ർവേദ വിദഗ്ദയായ ഡോ. ദിക്സ ബവ്സറാണ് ഈ അത്ഭുത ചായയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിങ്ങളുടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഈ ചായ കൊണ്ട് പരിഹാരമാവുമെന്ന് ദിക്സ അവകാശപ്പെടുന്നു. ഇതിന് ആവശ്യമായ ചേരുവകളും ഉണ്ടാക്കുന്ന രീതിയുമൊക്കെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടിവയറ്റിലെ വേദന, അസ്വസ്ഥത, വയ‍ർ വീർക്കൽ, ക്ഷീണം, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവക്കെല്ലാമുള്ള മരുന്നാണ് ഈ ചായയെന്നും അവ‍ർ പറയുന്നു.

    ഈ അത്ഭുത ചായ തയ്യാറാക്കാൻ വേണ്ട ചേരുവകൾ താഴെ പറയുന്നവയാണ്

    വെള്ളം - 250 മില്ലി ലിറ്റ‍ർ

    പുതിന ഇല - 5-7 എണ്ണം

    ജീരകം - 1 ടീ സ്പൂൺ

    കൊത്തമല്ലി - 1 ടേബിൾ സ്പൂൺ

    ഇവയെല്ലാം വൃത്തിയാക്കി എടുത്തുവെങ്കിൽ ഇനി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക

    സ്റ്റെപ് 1 - ഒരു പാത്രത്തിൽ വെള്ളമെടുക്കുക

    സ്റ്റെപ് 2 - പുതിന ഇല ചേ‍ർക്കുക. കൊത്തമല്ലിയും ജീരകവും ചേ‍ർത്ത് അഞ്ച് മിനിറ്റ് നേരം നന്നായി തിളപ്പിക്കുക.

    സ്റ്റെപ്പ് 3 - അരിച്ചെടുത്ത ശേഷം ഇളം ചൂടോടെ കുടിക്കുക

    റെസിപ്പി വീഡിയോ പങ്കുവെച്ചതിനൊപ്പം ഈ ചായ കുടിക്കുന്നതിൻെറ ഗുണങ്ങളും ബവ്സർ വിശദീകരിക്കുന്നുണ്ട്. വീട്ടിലെ ഏത് പ്രായത്തിലുള്ളവർക്കും ഈ ചായ കുടിക്കാമെന്ന് അവർ പോസ്റ്റിൽ വ്യക്തമാക്കുന്നു. വേനൽക്കാലത്ത് കൂടുതൽ നല്ലതാണെങ്കിലും ഏത് സീസണിലും ഈ ചായ കുടിക്കാവുന്നതാണ്. കൊളസ്ട്രോൾ, തൈറോയിഡ്, അസിഡിറ്റി, മൈഗ്രെയിൻ, ഗ്യാസ് ട്രബിൾ, മലബന്ധം തുടങ്ങിയ അസുഖങ്ങൾക്കൊക്കെ ഈ അത്ഭുത ചായ മരുന്നാണെന്ന് അവ‍ർ പറയുന്നു. ഹോ‍ർമോൺ അനുപാതത്തിലെ പ്രശ്നങ്ങൾ കാരണമുണ്ടാവുന്ന അസുഖങ്ങൾക്കും ഈ പാനീയം ഗുണം ചെയ്യും.




    ഈ ചായ ഏത് സമയത്ത് വേണമെങ്കിലും കുടിക്കാവുന്നതാണ്. രാവിലെയാണെങ്കിലും ഭക്ഷണത്തിന് മുമ്പോ അല്ലെങ്കിൽ ശേഷമോ ശാരീരികമായി എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോഴോ ഒക്കെ ഈ ചായ പരീക്ഷിക്കാവുന്നതാണെന്ന് ബവ്സർ സാക്ഷ്യപ്പെടുത്തുന്നു. ചായയിലുള്ള ഓരോ ചേരുവയും ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. ഇവയെല്ലാം കൂടി ഒരുമിച്ച് ചേരുമ്പോൾ പതിൻമടങ്ങ് ഗുണകരമാവുമെന്നും ഡോക്ട‍ർ പറഞ്ഞു.

    തലവേദന, ദഹനക്കേട്, ജലദോഷം, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പുതിന ഇല നല്ലതാണ്. കഫ-വാത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ജീരകത്തിന് സാധിക്കും. കൊത്തമല്ലിയാവട്ടെ വയറ് സംബന്ധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ഡോക്ട‍ർ വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: