കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആധുനിക സംവിധാനങ്ങളോടെ വൈറോളജി ലാബ് യാഥാര്‍ഥ്യമാകുന്നു. ബയോ ലെവല്‍ ത്രീ വൈറോളജി ലാബ് ഒന്നരവര്‍ഷത്തിനകം പ്രവര്‍ത്തിച്ചുതുടങ്ങും. ആധുനികവും സാങ്കേതികമികവുമുള്ള വൈറോളജി ബയോ ലെവല്‍ ത്രീ ലാബ് ആണ് വരുന്നത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാൾ ഡോ. വി ആര് രാജേന്ദ്രന് ന്യൂസ് 18 നോട് പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വഴി അഞ്ചരകോടിയുടെ പദ്ധതിയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്.ലാബ് നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ കേന്ദ്ര പൊതുമരാമത്ത് ആരംഭിച്ചു. നിപ്പ, കൊറോണ, എച്ച് 1 എന്‍ 1, കുരങ്ങ് പനി തുടങ്ങിയവയുടെ പരിശോധനകള്‍ക്കുള്ള സംവിധാനം ലാബിലുണ്ടാകും. സംസ്ഥാനത്ത് ആദ്യമായാണ് ആധുനിക സൗകര്യങ്ങളുള്ള ബയോ ലെവല്‍ ത്രീ വൈറോളജി ലാബ് വരുന്നതെന്നും പ്രിന്‍സിപ്പാൾ പറഞ്ഞു.
2015ലാണ് വൈറോളജി ലാബ് പ്രഖ്യാപനമുണ്ടായത്. 2016 മുതല്‍ ലെവല്‍ ഒന്ന്, രണ്ട് നിലവാരമുള്ള ലാബുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ടിലാവും ലാബ് പ്രവര്‍ത്തിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 3000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടത്തിലാണ് ലാബ് പ്രവര്‍ത്തിക്കുക .
ലെവല്‍ ത്രീ ലാബ് യാഥാര്‍ഥ്യമാകുന്നതോടെ പൂനെയിലെയും മണിപ്പാലിലെയുമൊന്നും വൈറോളജി ലാബുകളെ കേരളത്തിന് ആശ്രയിക്കേണ്ടിവരില്ല.കോഴിക്കോട് നിപ്പ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സമയത്താണ് ത്രീ ലെവല്‍ വൈറോളജി ലാബ് വേണമെന്ന ആവശ്യം ശക്തമായത്.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.