നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • മഴ കനത്തു; കരുതിയിരിക്കാം കൊതുകുജന്യ രോഗങ്ങളെ

    മഴ കനത്തു; കരുതിയിരിക്കാം കൊതുകുജന്യ രോഗങ്ങളെ

    ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലമ്പനി എന്നിവയാണ് കൊതുകുജന്യരോഗങ്ങള്‍

    mosquito

    mosquito

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തിരിക്കുകയാണ്. പല താഴ്ന്ന പ്രദേശങ്ങളും ഇതിനോടകം തന്നെ വെള്ളത്തിനടിയിലായിട്ടുമുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്നതുെകാണ്ട് തന്നെ കൊതുകുകള്‍ പെരുകാനുള്ള സാഹചര്യവും കൂടുതലാണ്. മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലമ്പനി എന്നിവയാണ് കൊതുകുജന്യരോഗങ്ങള്‍. മറ്റു രോഗങ്ങളെപ്പോലെ തന്നെ രോഗം വന്നതിനുശേഷമുള്ള ചികിത്സയേക്കാള്‍ രോഗം വരാതെ ശ്രദ്ധിക്കുക എന്നത് തന്നെയാണ് ഇവിടെയും പ്രധാനം.

      വെള്ളം കെട്ടിനില്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ് കൊതുകുജന്യരോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. ആഴ്ചയില്‍ ഒരിക്കല്‍ കെട്ടിനില്‍ക്കുന്ന വെള്ളം കമഴ്ത്തികളയുക. ചിരട്ട, തൊണ്ട്, പ്ലാസ്റ്റിക്ക്, ടയര്‍, മറ്റുചപ്പുചവറുകള്‍ എന്നിവ ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുക. എന്നിവ കൃത്യമായി ശ്രദ്ധിച്ചാല്‍ കൂത്താടികള്‍ കൊതുകുകളായി മാറുന്നത് ഒഴിവാക്കാന്‍ കഴിയും.

      Also Read: മോശം ഭക്ഷണം: കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ഒന്നാം സ്ഥാനത്ത് കേരളാ എക്സ്പ്രസ്

      കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ശരീരം പൂര്‍ണമായും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും ഗുണകരമാകും. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. കഴിവതും രാത്രിയില്‍ കൊതുകുവല ഉപയോഗിക്കുക. എന്നിവയും പ്രതിരോധ മാര്‍ഗങ്ങളാണ്.

      പനിയും ശക്തമായ ശരീരവേദനയും സന്ധിവേദനയുമാണ് കൊതുകുജന്യ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍. ഇവയോടൊപ്പം ശരീരത്തിലെ ചുവന്നപാടുകള്‍, കണ്ണുകള്‍ക്ക് പിറകില്‍ വേദന അനുഭവപ്പെടുക എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍. പനിയും സന്ധിവേദനയുമാണ് ചിക്കന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. ശക്തമായ പനിയും കുളിരും, ശരീരം വിറയ്ക്കുക, വയറുവേദന എന്നിവയാണ് മലമ്പനിയുടെ ലക്ഷണങ്ങള്‍.

      First published:
      )}