• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകത്തെ ഏറ്റവും അപകടകാരിയായ ഐസ്ക്രീം!


Updated: April 2, 2018, 9:44 PM IST
ലോകത്തെ ഏറ്റവും അപകടകാരിയായ ഐസ്ക്രീം!
hottest icecream

Updated: April 2, 2018, 9:44 PM IST
ഐസ്ക്രീമിന്റെ രുചി ഇഷ്ടമില്ലാത്തവർ വിരളമാണ്. എന്നാൽ ഒരു വേറിട്ട ഐസ്‌ക്രീം രുചിയുടെ കഥയാണ് ഇവിടെ പറയുന്നത്. 'ഡെവിൾസ് ബ്രീത്ത്' എന്ന് പേരുള്ള ഈ ഐസ്ക്രീം, ലോകത്തിലെ ഏറ്റവും അപകടകാരിയായ ഐസ്ക്രീമെന്നാണ് അറിയപെടുന്നത്. ഇതിലെ വില്ലൻ മുളകാണ്. അതെ ശരിക്കും എരിവേറിയ ഐസ്ക്രീം. എരിവെന്നു പറയുമ്പോൾ ചില്ലറക്കാരനല്ല ഇദ്ദേഹം. എരിവിന്റെ തീവ്രത അളക്കുന്ന സ്‌കോവിൽ സ്കെയിലിൽ 1.5 മില്യൺ യൂണിറ്റാണ് ഇദ്ദേഹത്തിന്റെ സ്കോർ. ഇതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ ഐസ്‌ക്രീമെന്ന് ഡെവിൾസ്‌ ബ്രീത്തിനെ വിശേഷിപ്പിക്കുന്നത്‌.

ഡെവിൾസ്‌ ബ്രീത്ത് സ്കോട്ട്ലണ്ടുകാരനായ മാർട്ടിൻ ബന്ദോണിയുടെ ഗ്ലാസ്ഗോയിലെ ആൽഡ്വച്ച് കഫെയിലെ പ്രധാന വിഭവമാണ്. നൂറ്റാണ്ടുകളായി ഇറ്റാലിയൻ ജെലാറ്റോ നിർമ്മാതാക്കളുടെ ഇടയിൽ വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമാണ് ഈ ഐസ്ക്രീമിന്റെ കൂട്ട്. അതുകൊണ്ടുതന്നെ മാർട്ടിനും ഇതിലെ ചേരുവകളെകുറിച്ച് അധികമൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ഡെവിൾസ്‌ ബ്രീത്തിന് ഒരു പഴങ്കഥയുണ്ട്. പണ്ടുകാലങ്ങളിൽ ചില വ്യാപാര സമ്മേളനങ്ങൾക്കിടയിൽ ധീരന്മാരെ കണ്ടെത്തുവാൻ ഈ ഐസ്ക്രീം വിളമ്പും. കൂടുതൽ കഴിക്കുന്നതാരോ അവരെ ധീരന്മാർ എന്ന് വിളിക്കും. ധീരതയുടെ ഒരു പരീക്ഷയായാണ് ഇത് ഉപയോഗിച്ചിരുന്നതെങ്കിലും, ചിലപ്പോൾ ഇതൊരു വാണിജ്യ വിജയമായിത്തീർന്നേക്കാമെന്ന തോന്നലിനെ തുടർന്നാണ് ബന്ദോണി, ഗ്ലാസ്ഗോയിലെ തന്റെ ഐസ്ക്രീം പാർലറിന്റെ മെനുവിൽ ഡെവിൾസ്‌ ബ്രീത്തിനെയും ചേർത്തത്. എന്തായാലും സംഗതി ഹിറ്റായെന്നു മാത്രമല്ല, ഈ പ്രത്യേക രുചിയെ പരീക്ഷിക്കാൻ നിരവധി ആളുകളാണ് ബ്രിട്ടന്‍റെ നിരവധി ഭാഗത്തുനിന്നും എത്തുന്നത്.

ഐസ്ക്രീമിന്റെ ചേരുവകൾ മാത്രം പുറത്തുപറയില്ല.. എന്നാൽ ഈ രുചിയുടെ എത്ര പറഞ്ഞാലും തീരാത്ത കഥകളാണ് ബന്ദോണിക്ക് പറയാനുള്ളത്.
First published: February 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍