• HOME
 • »
 • NEWS
 • »
 • life
 • »
 • Sickle Cell Anemia | സിക്കിള്‍ സെല്‍ അനീമിയയ്ക്ക് മ്യൂസിക് തെറാപ്പി; വേദന സഹിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനാകുമെന്ന് പഠനം

Sickle Cell Anemia | സിക്കിള്‍ സെല്‍ അനീമിയയ്ക്ക് മ്യൂസിക് തെറാപ്പി; വേദന സഹിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനാകുമെന്ന് പഠനം

ജേണല്‍ ഓഫ് പെയിന്‍ റിസേര്‍ച്ചിലാണ് ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 • Share this:
  ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു പാരമ്പര്യ രോഗമാണ് സിക്കിള്‍ സെല്‍ അനീമിയ (sickle cell anemia). നിങ്ങളുടെ ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കാൻ മതിയായ ആരോഗ്യമുള്ള ചുവന്ന രക്താണുക്കള്‍ ഇല്ലാത്ത അവസ്ഥയാണിത്. മ്യൂസിക് തെറാപ്പിയില്‍ (music therapy) പങ്കെടുത്ത സിക്കിള്‍ സെല്‍ ഡിസീസ് (SCD) രോഗികള്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് (UH) കോണര്‍ ഹോള്‍ ഹെല്‍ത്തില്‍ നിന്നുള്ള ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ജേണല്‍ ഓഫ് പെയിന്‍ റിസേര്‍ച്ചിലാണ് (journal of pain research) ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  ഈ രോഗമുള്ളവരിൽ ചുവന്ന രക്താണുക്കള്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലും സി ആകൃതിയിലുമാണ് കാണപ്പെടുക. ചെറിയ രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അവ കുടുങ്ങുകയും രക്തപ്രവാഹം തടയുകയും ചെയ്യുന്നു. രക്താണുക്കൾ അരിവാൾ പോലെ വളയുന്നതിനാൽ ഈ രോഗത്തെ അരിവാൾ രോഗം എന്നും പറയാറുണ്ട്. എസ്‌സിഡി ഉള്ള പല രോഗികളും അനീമിയ, സ്‌ട്രോക്ക്, അവയവങ്ങളുടെ തകരാറുകള്‍, കഠിനമായ വേദന എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മാത്രമല്ല, രോഗികള്‍ക്ക് ദൈനംദിന ജീവിതം സാധാരണ നിലയിൽ കൊണ്ടു പോകാൻ പ്രശ്നങ്ങളുണ്ടായേക്കാം. ഇത് വിഷാദ രോഗത്തിലേയ്ക്ക് വരെ നയിച്ചേക്കാം.

  സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോർട്ട് അനുസരിച്ച്, എസ്സിഡി ഏകദേശം 100,000 അമേരിക്കക്കാരെ ബാധിക്കുന്നുണ്ട്, ഓരോ 365 കറുത്ത വര്‍ഗക്കാരിലും അല്ലെങ്കില്‍ ആഫ്രിക്കൻ-അമേരിക്കന്‍ വിഭാഗക്കാരിൽ ഇത് ഉണ്ടാകുന്നു. എന്നാല്‍ sicklecelldisease.org റിപ്പോർട്ട് അനുസരിച്ച് ''അരിവാള്‍ രോഗം കറുത്തവരുടെ മാത്രം രോഗമല്ല. യുഎസിലെ ലാറ്റിൻ അമേരിക്കക്കാരിലും ഏറ്റവും സാധാരണമായ രണ്ടാമത്തെ രോഗമാണിത്. സിക്കിള്‍ സെല്‍ രോഗം ബാധിക്കുന്നയാളുകൾ ലോകമെമ്പാടുമുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ള മൂന്നാമത്തെ രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, യുഎച്ച് കോണര്‍ ഹോള്‍ ഹെല്‍ത്ത് (യുഎച്ച് കോണര്‍) ആയിരക്കണക്കിന് മ്യൂസിക് തെറാപ്പി സെഷനുകള്‍ വ്യക്തിഗതമായും ഗ്രൂപ്പായും എസ്‌സിഡി ഉള്ള നൂറുകണക്കിന് ആളുകൾക്ക് നല്‍കിയിട്ടുണ്ട്.

  Also Read-Acne | തൊലിപ്പുറത്തെ കൊഴുപ്പ് കോശങ്ങൾക്ക് മുഖക്കുരുവിനെ പ്രതിരോധിക്കാൻ കഴിയും; നിർണായക കണ്ടെത്തലുമായി ഗവേഷകർ

  രോഗികളെ സഹായിക്കുന്നതിന് യു.എസ്. ബോര്‍ഡ്-സര്‍ട്ടിഫൈഡ് മ്യൂസിക് തെറാപ്പിസ്റ്റുകള്‍, മ്യൂസിക് തെറാപ്പി പ്രോഗ്രാമുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. കൂടാതെ, അക്യുപങ്ചര്‍, കൈറോപ്രാക്റ്റിക്, ഇന്റഗ്രേറ്റീവ് മെഡിസിന്‍ കണ്‍സള്‍ട്ടേഷനുകള്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ ആരോഗ്യ സേവനങ്ങളുടെ വൈവിധ്യമാര്‍ന്ന സേവനങ്ങൾ യുഎച്ച് കോണര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് രോഗിയുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികളാണ്. അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിന് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഈ സേവനങ്ങളുടെ ലക്ഷ്യം.
  Published by:Jayesh Krishnan
  First published: