HOME » NEWS » Life » HEALTH MYTH BUSTERS FROM EIGHT HOURS OF SLEEP TO 10000 STEPS A DAY AA

ആരോഗ്യം നിലനിർത്താൻ എട്ട് മണിക്കൂർ ഉറക്കവും എട്ട് ഗ്ലാസ് വെള്ളവും ആവശ്യമാണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

ഇവയിൽ എന്തെങ്കിൽ സത്യമുണ്ടോ? ചില വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിശോധിക്കാം.

News18 Malayalam | news18-malayalam
Updated: May 11, 2021, 11:41 AM IST
ആരോഗ്യം നിലനിർത്താൻ എട്ട് മണിക്കൂർ ഉറക്കവും എട്ട് ഗ്ലാസ് വെള്ളവും ആവശ്യമാണോ? നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
പ്രതീകാത്മക ചിത്രം
  • Share this:
നമ്മിൽ പലരും നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ചില കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട് എന്ന് കരുതുന്നവരാണ്. രാത്രിയിലെ എട്ട് മണിക്കൂർ ഉറക്കം, ഒരു ദിവസം 10,000 ചുവട് നടത്തം, ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിയ്ക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ ഇത്തരത്തിലുള്ള ചില വിശ്വാസങ്ങളാണ്. എന്നാൽ ഇവയിൽ എന്തെങ്കിൽ സത്യമുണ്ടോ? ചില വിദഗ്ധരുടെ അഭിപ്രായങ്ങൾ പരിശോധിക്കാം.

ദിവസവും എട്ട് ഗ്ലാസ് വെള്ളം

ആദ്യമായി ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാം. വളരെയധികം വെള്ളം യഥാർത്ഥത്തിൽ അനാരോഗ്യകരമാണെന്നാണ് യുഎസിലെ ശാസ്ത്രജ്ഞയായ താമര ഹ്യൂ-ബട്ട്‌ലർ പറയുന്നത്. ആരോഗ്യമുള്ള ആളുകൾ അമിതമായി വെള്ളം കുടിച്ചാൽ മരിക്കാൻ വരെ സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു. ശരീരത്തിലെ അമിത ജലാംശം, അമിതമായി വെള്ളം കുടിക്കുന്നത് ഇവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നാണ് ബട്ട്ലർ ഗവേഷണം നടത്തിയിരിക്കുന്നത്. ഓരോ വ്യക്തിക്കും ആവശ്യമായ വെള്ളം ശരീരഭാരം, പാരിസ്ഥിതിക താപനില, ശാരീരിക പ്രവർത്തന നില എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഒരു ദിവസം 10,000 ചുവട് നടത്തം
ഒരാൾ ഒരു ദിവസം നടക്കേണ്ട ചുവടുകളുടെ എണ്ണം വെറും 5,500 സ്റ്റെപ് ആണ്. അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ പുതിയ ഗവേഷണം അനുസരിച്ച് ദിവസവും നടക്കേണ്ട ശരാശരി സ്റ്റെപ്പുകളുടെ എണ്ണം 5,500 ആണ്.

പഴങ്ങളും പച്ചക്കറികളും
ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ ഒരു ദിവസം ഭക്ഷണത്തിന്റെ അഞ്ച് ഭാഗം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കാൻസർ, ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി. ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ 800 ഗ്രാം അഥവാ ഭക്ഷണത്തിന്റെ പത്ത് ഭാഗങ്ങൾ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഏറ്റവും ഉയർന്ന സംരക്ഷണം നൽകുന്നുവെന്ന് കണ്ടെത്തി. എല്ലാവരും ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ പത്ത് ഭാഗവും പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയാൽ ലോകമെമ്പാടും 7.8 ദശലക്ഷം അകാല മരണങ്ങൾ തടയാൻ കഴിയുമെന്ന് ലീഡ് സയന്റിസ്റ്റ് ഡോ. ഡാഗ്ഫിൻ ഔൺ പറയുന്നു.

Also Read കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങുന്നത് സംസ്ഥാനത്തെ ആദ്യ വനിതാമന്ത്രി

ദിവസം എട്ട് മണിക്കൂർ ഉറക്കം
ഉറക്കം നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും മാനസികാരോഗ്യവും വർദ്ധിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. എന്നാൽ ആവശ്യമായ ഉറക്കത്തിന്റെ അളവ് ഓരോ വ്യക്തികൾക്കിടയിലും വ്യത്യസ്തമാണ്. ആരോഗ്യമുള്ള മുതിർന്ന വ്യക്തികൾക്ക് രാത്രി ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്ന് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ പറയുന്നു. കുഞ്ഞുങ്ങൾക്കും ചെറിയ കുട്ടികൾക്കും കൗമാരക്കാർക്കും ഇതിലും കൂടുതൽ ആവശ്യമാണ്. 65 വയസ്സിനു മുകളിലുള്ള ആർക്കും ഏഴ് മുതൽ എട്ട് മണിക്കൂ‍ർ വരെ ഉറക്കം ലഭിക്കണം. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവ‍ർക്ക് വാർദ്ധക്യത്തിൽ ഓ‍ർമ്മക്കുറവ് വരാനുള്ള സാധ്യത 30 ശതമാനം കൂടുതലാണെന്ന് എഡിൻബർഗ് സർവകലാശാലയിലെ വിദഗ്ധർ പറയുന്നു.

സ്ത്രീകൾക്ക് വേണ്ടത് 2,000 കലോറി, പുരുഷന്മാർക്ക് 2,500 കലോറി
ഒരു ദിവസം സ്ത്രീകൾക്ക് 2000 കലോറിയും പുരുഷന്മാർക്ക് 2,500 കലോറിയും ആവശ്യമാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ശുപാർശ ചെയ്യുന്നു. പ്രഭാതഭക്ഷണത്തിൽ 400 കലോറിയും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും 600 വീതവും കഴിക്കണമെന്നാണ് ഇവരുടെ നി‍‍ർദ്ദേശം. ലോകാരോഗ്യ സംഘടനയ്ക്കും സമാനമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. എന്നാൽ ലണ്ടനിലെ കിംഗ്സ് കോളേജിലെ പ്രൊഫസർ ടിം സ്‌പെക്ടർ പറയുന്നത്, നാമെല്ലാവരും വ്യത്യസ്ത നിരക്കിൽ പ്രവ‍ർത്തനങ്ങളിൽ ഏ‍ർപ്പെടുന്നതിനാൽ ശരീരത്തിന് ആവശ്യമായ കലോറിയുടെ അളവിൽ വ്യത്യാസമുണ്ട്.

ഒരു ദിവസം 6 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുത്
ആരോഗ്യകരമായ നാഡീവ്യവസ്ഥയ്ക്കും പേശികളുടെ പ്രവ‍ർത്തനങ്ങൾക്കും ഉപ്പ് അത്യാവശ്യമാണ്. എന്നാൽ വളരെയധികം ഉപ്പ് കഴിക്കുന്നത് ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആരോഗ്യമുള്ള മുതിർന്ന ഒരാൾക്ക് ഒരു ദിവസം 6 ഗ്രാം ഉപ്പിൽ കവിയാൻ പാടില്ല.
Published by: Aneesh Anirudhan
First published: May 11, 2021, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories