നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • National Epilepsy Day| ഇന്ന് ദേശീയ അപസ്മാര ദിനം; രോഗലക്ഷണങ്ങൾ എന്തെല്ലാം? അപസ്മാരം എങ്ങനെ കൈകാര്യം ചെയ്യാം?

  National Epilepsy Day| ഇന്ന് ദേശീയ അപസ്മാര ദിനം; രോഗലക്ഷണങ്ങൾ എന്തെല്ലാം? അപസ്മാരം എങ്ങനെ കൈകാര്യം ചെയ്യാം?

  അപസ്മാരത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ദിനാചരണം

  (Representative Image: Shutterstock)

  (Representative Image: Shutterstock)

  • Share this:
   നവംബർ 17 ദേശീയ അപസ്മാര ദിനമായാണ് (National Epilepsy Day) ആചരിക്കുന്നത്. അപസ്മാരത്തെക്കുറിച്ച് (Epilepsy) അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്. രോഗത്തെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനും രോഗലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാനും സഹായിക്കുന്നതിനുള്ള അവസരമാണ് ഇത്തരത്തിൽ ഒരു ദിനാചരണത്തിലൂടെ ലഭിക്കുന്നത്.

   എന്താണ് അപസ്മാരം ?

   അപസ്മാരം എന്നത് തലച്ചോറിനെ ബാധിക്കുന്ന വിട്ടുമാറാത്ത രോഗമാണ്. ഇത് തലച്ചോറിൽ വൈദ്യുതോർജ്ജത്തിന്റെ ഹ്രസ്വവും ശക്തവും പെട്ടെന്നുള്ളതും അസാധാരണവുമായ പൊട്ടിത്തെറികൾ സൃഷ്ടിക്കുന്നു. ഇത് മസ്തിഷ്കത്തിന്റെ മറ്റ് പല ഭാഗങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കുകയും ചെയ്യും. രണ്ടോ അതിലധികോ തവണ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചാൽ അത് അപസ്മാരമായി കണക്കാക്കാം. ബോധം നഷ്ടപ്പെടുന്നതും അറിയാതെ മൂത്രം പോകുന്നതുമൊക്കെ അപസ്മാരത്തെ തുടർന്നുണ്ടാകുന്ന ലക്ഷണങ്ങളാണ്. ന്യൂറോണുകളിലെ അമിതമായ സ്രവങ്ങളാണ് അപസ്മാരത്തിന് കാരണം. ഏത് പ്രായത്തിലുമുള്ള ആളുകൾക്കും ഇത് ബാധിക്കാം. എന്നാൽ വ്യത്യസ്ത പ്രായത്തിലുള്ള വ്യക്തികളെ വ്യത്യസ്ത രീതിയിലായിരിക്കും ഇത് ബാധിക്കുക.

   താഴെ പറയുന്നവയാണ് അപസ്മാരത്തിന്റെ പ്രധാന ലക്ഷണങ്ങൾ

   പെട്ടെന്നുള്ള വിറയൽ
   ബോധം നഷ്ടപ്പെടൽ
   കൈകളിലും കാലുകളിലും തരിപ്പ് അനുഭവപ്പെടുക
   പേശികൾ ചലിക്കാത്ത അവസ്ഥ

   Also Read-Healthy Heart | ഹൃദയത്തിൽ സൂക്ഷിക്കാം ഈ കാര്യങ്ങൾ; ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഈ കാര്യങ്ങൾ പാലിക്കാം

   കാരണങ്ങൾ

   മസ്തിഷ്ക ക്ഷതം
   ജന്മനായുള്ള രോഗം
   മസ്തിഷ്ക അണുബാധ
   പക്ഷാഘാതം, ബ്രെയിൻ ട്യൂമറുകൾ
   തലയ്ക്കേറ്റ പരിക്കുകൾ, അപകടങ്ങൾ
   കുട്ടിക്കാലത്ത് ഉണ്ടാകുന്ന കടുത്ത പനി
   അപസ്മാരം പല തരത്തിലുണ്ട്. ചിലത് നിരുപദ്രവകരമാണ്. എന്നാൽ ചില അപസ്മാരം ജീവന് തന്നെ ഭീഷണിയായേക്കാം. ഇത് മസ്തിഷ്കത്തിന് സംഭവിക്കുന്ന ആഘാതമായതിനാൽ ശരീരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബാധിക്കാറുണ്ട്.

   Also Read-Anxiety Disorder | ഉത്കണ്ഠ അകറ്റാൻ പതിവായ വ്യായാമം സഹായിക്കുമെന്ന് പഠനം

   രോഗികളിൽ അപസ്മാര സാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങൾ താഴെ പറയുന്നവയാണ്

   ഉറക്കക്കുറവ്
   ശാരീരിക ക്ഷീണം അല്ലെങ്കിൽ അമിതമായ അധ്വാനം
   ശാരീരികമോ വൈകാരികമോ ആയ സമ്മർദ്ദം
   ചൂടുള്ളതും ഈർപ്പമുള്ളതുമായ അന്തരീക്ഷം
   മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം
   അപസ്മാരത്തെ എങ്ങനെ കൈകാര്യം ചെയ്യാം:

   പരിഭ്രാന്തരാകരുത്

   കഴുത്തിലുള്ള ഇറുകിയ വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചു മാറ്റുക
   രോഗിയെ വിശ്രമിക്കാനും ഉറങ്ങാനും അനുവദിക്കുക
   രോഗിയുടെ തല മൃദുവായ തലയിണയ്ക്ക് മുകളിൽ വയ്ക്കുക
   രോഗിയ്ക്ക് സമീപത്ത് നിന്ന് മൂർച്ചയുള്ള വസ്തുക്കൾ മാറ്റി വയ്ക്കുക
   വിഴുങ്ങി പോകാൻ സാധ്യതയുള്ളതിനാൽ രോഗിയുടെ വായിൽ ഒന്നും വയ്ക്കരുത്
   രോഗിയെ ഒരു വശത്തേക്ക് കിടത്തുക. വായിലുള്ള ദ്രാവകം പുറത്തേക്ക് ഒഴുകി പോകാൻ ഇത് സഹായിക്കും.
   രോഗികൾ അറിയേണ്ട ചില കാര്യങ്ങൾ

   ഡോക്ടറുടെ നിർദേശപ്രകാരം പതിവായി മരുന്നുകൾ കഴിക്കുക.
   ഡോക്ടറുടെ നിർദ്ദേശം കൂടാതെ മരുന്നോ ചികിത്സയോ നിർത്തരുത്.
   മറ്റെന്തെങ്കിലും മരുന്നുകൾ കഴിക്കേണ്ടി വരുമ്പോഴും പതിവായി കാണുന്ന ഡോക്ടറെ സമീപിക്കുക.
   മദ്യം പൂർണമായും ഒഴിവാക്കുക.
   Published by:Naseeba TC
   First published:
   )}