നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Navratri 2021 | നവരാത്രി ഉപവാസസമയത്ത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും ചില പൊടികൈകള്‍

  Navratri 2021 | നവരാത്രി ഉപവാസസമയത്ത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെയിരിക്കാനും ചില പൊടികൈകള്‍

  നവരാത്രി സമയത്ത് നിങ്ങള്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്.

  • Share this:
   എത്രയോ കാലമായി ദേവീപ്രീതിക്കുവേണ്ടി ഭക്തര്‍ അനുഷ്ഠിച്ചുവരുന്ന വ്രതമാണ് നവരാത്രി. ഈ വര്‍ഷം ഒക്ടോബര്‍ 7 വ്യാഴാഴ്ച നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കും. ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഒരു ആഘോഷമാണ് നവരാത്രി. ഒന്‍പത് രാത്രിയും 10 പകലും ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പത് അവതാരങ്ങളെ പൂജിച്ചും പ്രാര്‍ത്ഥിച്ചുമാണ് ഈ ആഘോഷം കൊണ്ടാടുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയമാണ് ഈ ആഘോഷത്തിന്റെ കാതല്‍. ഒട്ടുമിക്ക ഹൈന്ദവ ഭക്തരും ഈ ദിവസം തൊട്ട് ഒന്‍പത് ദിവസം ഉപവാസം അനുഷ്ഠിക്കും. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ നവരാത്രി വ്രത നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നവരാത്രി സമയത്ത് നിങ്ങള്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്.

   ഭക്തര്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍ സ്വാദിഷ്ടമായ പൂരിയും വറുത്ത സാബുദാന ടിക്കികളും കഴിക്കുന്നത് സാധാരണമാണ്. എന്നിരുന്നാലും, ഉയര്‍ന്ന കലോറിയുള്ള വറുത്ത ഭക്ഷണം ഒന്‍പത് ദിവസം തുടര്‍ച്ചയായി കഴിക്കുന്നത് ആരോഗ്യകരമല്ല. അതിനാല്‍ വരാനിരിക്കുന്ന നവരാത്രിയില്‍ നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.

   നിരവധി ഭക്തര്‍ ദുര്‍ഗാദേവിയോട് പ്രാര്‍ത്ഥിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്ന സമയമാണ് നവരാത്രി. മതപരമായ പ്രാധാന്യത്തിന് പുറമേ, ഉപവാസം നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കാനും ദോഷകരമായ കലോറി ഒഴിവാക്കാനും സഹായിക്കും.

   ആരോഗ്യകരമായ ഉപവാസ ദിനചര്യ നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം:

   1. നിങ്ങള്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍, വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നില്ല എന്ന് ഉറപ്പാക്കുക. ഒരു ദിവസത്തില്‍ ഒരു തവണ മാത്രമാണെങ്കില്‍ പോലും പരിമിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കരുത്, കാരണം ഇത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കും.

   2. വറുത്ത ഭക്ഷണങ്ങളായ പൂരി, അനാരോഗ്യകരമായ കൊഴുപ്പുകളും കലോറിയും കൂടുതലുള്ള ടിക്കികള്‍, എന്നിവ കഴിക്കുന്നതിനു പകരം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന്‍ ശ്രമിക്കുക.
   പഴങ്ങള്‍, ചെറുതായി വറുത്ത പച്ചക്കറികള്‍, കുട്ടു മാവ് കൊണ്ട് ഉണ്ടാക്കിയ ദോശ, ഇഡ്ഡലി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബദാം, കശുവണ്ടി, ഉണക്കമുന്തിരി തുടങ്ങിയ ഉണങ്ങിയ പഴങ്ങളും ലഘുഭക്ഷണമായി നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താം.

   3. ആരോഗ്യകരമായ നവരാത്രി വ്രതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വെള്ളം. നിര്‍ജ്ജലീകരണം തടയാന്‍ ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.

   4. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഉരുളക്കിഴങ്ങ് പോലുള്ളവ കൂടുതല്‍ കഴിക്കുന്നതിനു പകരം ആപ്പിള്‍, മത്തങ്ങ, ചിരങ്ങ പോലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി ഇരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

   5. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനു പുറമേ, നിശ്ചിത സമയത്ത് നല്ല ഉറക്കം പതിവാക്കുന്നത് നല്ലതാണ്.
   Published by:Jayashankar AV
   First published:
   )}