പ്രമേഹത്തെ തുടർന്നുള്ള അപകട സാധ്യതകൾ ക്രമാനുഗതമായി വർദ്ധിക്കുകയാണ്. ഇൻ്റർനാഷ്ണൽ ഡയബറ്റിസ് ഫെഡറേഷൻ അറ്റ്ലസ് 2019 പ്രകാരം 2000-ൽ ഏകദേശം 151 ദശലക്ഷം ആളുകൾ പ്രമേഹ ബാധിതരായിരുന്നു1. ഇതിൽ ടൈപ്പ് 1, ടൈപ്പ് 2 എന്നിവ ബാധിച്ചവരിൽ 20-79 വയസ്സിനിടയിലുള്ളവരും രോഗനിർണയം നടത്താത്തവരും ഉൾപ്പെടുന്നു1. അക്കാലത്ത്, ഇത് ആഗോള ജനസംഖ്യയുടെ 4.6% ആയിരുന്നു1. 2019-ൽ, മൊത്തം എണ്ണം 463 ദശലക്ഷമായി ഉയർന്നു, ഇത് ജനസംഖ്യയുടെ 9.3% ആണ്1. ഈ സംഖ്യ 2030-ൽ 578 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു (ആഗോള ജനസംഖ്യയുടെ 10.2%)1. അതായത് 10 പേരിൽ ഒരാൾ വീതം പ്രമേഹ ബാധിതരായിരിക്കും.
അതിലും ആശങ്കാജനകമായ കാര്യം, പ്രമേഹം ബാധിച്ചവരിൽ പകുതിയോളം പേരും രോഗനിർണയം നടത്തിയിട്ടില്ല എന്നതാണ്1. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? പ്രധാനമായും പ്രമേഹത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ വലിയ ലക്ഷണങ്ങൾ അല്ല എന്നതാണ് ഇതിന് കാരണം: ക്ഷീണവും ഊർജ്ജക്കുറവും, അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ഇടയ്ക്കിടെ വിശപ്പ് - ഇവയെല്ലാം പതിയെ പതിയെ സംഭവിക്കുന്നതിനാൽ ആളുകൾ പെട്ടെന്ന് ശ്രദ്ധിക്കാൻ സാധ്യതയില്ല1. പ്രമേഹം കാരണം ചില ആളുകൾക്ക് കിടക്കയിൽ മൂത്രമൊഴിക്കൽ, പെട്ടെന്നുള്ള ഭാരക്കുറവ്, കാഴ്ച മങ്ങൽ1 എന്നിവയും ഉണ്ടാകാറുണ്ട്, ഇതോടെയാണ് പലരും ഡോക്ടറെ കാണുന്നതും രോഗനിർണയം നടത്തുകയും ചെയ്യുന്നത്.
രോഗനിർണയം നടത്തിക്കഴിഞ്ഞാൽ, പ്രമേഹം (പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം) വളരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും - പതിവ് വ്യായാമം, ഭക്ഷണക്രമം, മരുന്നുകൾ എന്നിവ കൃത്യമായ പിന്തുടരുന്ന പ്രമേഹ രോഗികളുടെ ദൈനംദിന ജീവിതത്തെ രോഗം സാരമായി ബാധിക്കുന്നില്ലെന്ന് കണ്ടെത്തുന്നു. അതായത്, നേരത്തെ കണ്ടുപിടിച്ചാൽ, ടൈപ്പ് 2 പ്രമേഹം നിയന്ത്രണ വിധേയമായി കൊണ്ടുപോകാമെന്ന് ചുരുക്കം2.
എന്നിരുന്നാലും, ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ, പ്രമേഹം ശരീരത്തിൽ നിരവധി സങ്കീർണതകൾ ഉണ്ടാക്കും. 2019-ൽ, 20-79 വയസ്സിനിടയിലുള്ള 4.2 ദശലക്ഷം മുതിർന്നവർ പ്രമേഹത്തിൻ്റെയും അതിനെ തുടർന്നുള്ള സങ്കീർണതകളുടെയും ഫലമായി മരിച്ചതായി കണക്കാക്കുന്നു1.
പ്രമേഹം, ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്നാണ് ആഗോളതലത്തിൽ 80% വൃക്കസംബന്ധമായ രോഗങ്ങളും ഉണ്ടാകുന്നത്1.
പ്രമേഹവും വിട്ടുമാറാത്ത വൃക്കരോഗവും ഹൃദയസംബന്ധമായ രോഗങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു1.
ആഗോളതലത്തിൽ 40 മുതൽ 60 ദശലക്ഷം ആളുകളെ ബാധിക്കുന്ന പ്രമേഹ പാദവും മുട്ടിന് താഴത്തെ അവയവ സങ്കീർണതകളും പ്രമേഹമുള്ളവരിൽ രോഗാവസ്ഥയുടെ ഒരു പ്രധാന ഉറവിടമാണ്1.
വിട്ടുമാറാത്ത അൾസറുകളും ശരീര ഭാഗങ്ങൾ മുറിച്ച് കളയലും ശരീര ആരോഗ്യത്തെ ബാധിക്കുകയും നേരത്തെയുള്ള മരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു1.
ഇതുകൂടാതെ, രോഗികളിലുണ്ടാകുന്ന നേത്രരോഗം പ്രമേഹത്തിൻ്റെ വളരെ സങ്കീർണ്ണമായ അവസ്ഥയാണ്, ഇത് പ്രധാനമായും ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് മാക്യുലർ എഡിമ, തിമിരം, ഗ്ലോക്കോമ ഒപ്പം ഇരട്ട കാഴ്ച, കാഴ്ച ഫോക്കസ് ചെയ്യാൻ പറ്റാതെ വരിക എന്നിവയ്ക്ക് കാരണമാകുന്നു1. മിക്ക രാജ്യങ്ങളിലും, അധ്വാനിക്കുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ അന്ധതയ്ക്കും വ്യക്തിപരവും സാമൂഹികവുമായ സാമ്പത്തിക പ്രത്യാഘാതങ്ങളിലേക്കുമുള്ള പ്രധാന കാരണങ്ങളിലൊന്നായി ഡയബറ്റിക് റെറ്റിനോപ്പതി കണക്കാക്കുന്നു1. 2013-ൽ തമിഴ്നാട്ടിൽ നടത്തിയ ഒരു പഠനമനുസരിച്ച്, 2025 ആകുമ്പോഴേക്കും ഇന്ത്യയിൽ പ്രമേഹമുള്ള ഏകദേശം 57 ദശലക്ഷം ആളുകൾക്ക് റെറ്റിനോപ്പതി ബാധിക്കും3. പേടിപ്പെടുത്തുന്ന ഒരു സ്ഥിതിവിവരക്കണക്കാണിത്.
പ്രാരംഭ ഘട്ടത്തിൽ ഡയബറ്റിക് റെറ്റിനോപ്പതി ഏതാണ്ട് പൂർണ്ണമായും ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതാണ് ഇതിനെ കൂടുതൽ വഷളാക്കുന്നത്. ഇതിനർത്ഥം നിങ്ങൾ രോഗലക്ഷണങ്ങൾ കാണുമ്പോഴേക്കും കണ്ണിന് തകരാറുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും, ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തിയ ഘട്ടം മുതൽ, അത് കൈകാര്യം ചെയ്യാനും രോഗം വഷളാകുന്നത് തടയാനും കഴിയും.
ഡയബറ്റിക് റെറ്റിനോപ്പതി എങ്ങനെയാണ് കാഴ്ചയെ നശിപ്പിക്കുന്നത്? ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ് അളവ്, പരിശോധിക്കാതെ വരുമ്പോൾ നിങ്ങളുടെ റെറ്റിനയെ ആരോഗ്യകരമായി നിലനിർത്തുന്ന ചെറിയ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ സൃഷ്ടിക്കപ്പെടുന്നു. പ്രകാശത്തെ ചിത്രങ്ങളാക്കി മാറ്റുന്ന കണ്ണിന്റെ പിൻഭാഗത്തുള്ള ഒരു പാളിയാണ് റെറ്റിന. രക്തക്കുഴലുകൾ വീർക്കുകയോ ദ്രാവകം ലീക്ക് ആകുകയോ രക്തസ്രാവം സംഭവിക്കുകയോ ചെയ്യാം, ഇത് പലപ്പോഴും കാഴ്ച വ്യതിയാനങ്ങളിലേക്കും അന്ധതയിലേക്കും നയിക്കുന്നു2
റെറ്റിന സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോയിൻ്റ് സെക്രട്ടറി ഡോ. മനീഷ അഗർവാൾ പറയുന്നതനുസരിച്ച്, കണ്ണട മാറ്റിയാലും വായനയിലെ നിരന്തരമായ ബുദ്ധിമുട്ട് മാറാത്തതാണ് ആദ്യകാല ലക്ഷണങ്ങളിൽ ഒന്ന്. ഇത് നിസ്സാരമായി കണക്കാക്കാൻ പാടില്ലാത്ത ആദ്യ സൂചനയാണ്. അവഗണിച്ചാൽ, രോഗലക്ഷണങ്ങൾ കാഴ്ച മേഖലയിൽ കറുപ്പ്, ചുവപ്പ് പാടുകൾ, അല്ലെങ്കിൽ കണ്ണിലെ രക്തസ്രാവം മൂലം പെട്ടെന്നുള്ള കറുപ്പ് എന്നിവയായി മാറും.
നല്ല കാര്യം എന്തെന്നാൽ ഡയബറ്റിക് റെറ്റിനോപ്പതി 100 ശതമാനവും തടയാവുന്നതാണ്4. ഡയബറ്റിക് റെറ്റിനോപ്പതിയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ കണ്ടെത്തുക എന്നതാണ്. നിങ്ങൾ ചെയ്യേണ്ട് നിങ്ങളുടെ നേത്ര ഡോക്ടറുടെ അടുത്ത് പോയൊരു പതിവ് കണ്ണ് പരിശോധന നടത്തുകയാണ്. (കണ്ണടക്കടയിൽ പോയല്ല പരിശോധിക്കേണ്ടത്)4. പല ആളുകൾക്കും ഇതിനെ കുറിച്ച് അറിയില്ല.
ഈ അറിവില്ലായ്മ പരിഹരിക്കാൻ, Network18, Novartis-മായി സഹകരിച്ച് 'Netra Suraksha' - India Against Diabetes പദ്ധതിആരംഭിച്ചു. ക്യാംപെയിനിടെ, ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിനും തടയുന്നതിനും ചികിത്സിക്കുന്നതിനും ഊന്നൽ നൽകുന്ന വട്ടമേശ ചർച്ചകളുടെ ഒരു പരമ്പര Network18 സംപ്രേക്ഷണം ചെയ്യും. ഈ ചർച്ചകളും വിശദീകരണ വീഡിയോകളും ലേഖനങ്ങളും ആളുകൾക്കിടയിൽ ചർച്ചയ്ക്ക് വഴി തെളിക്കും. ഇങ്ങനെ ഡയബറ്റിക് റെറ്റിനോപ്പതിക്ക് സാധ്യതയുള്ള ആളുകൾ ആവശ്യമായ പരിശോധനകളും ചികിത്സകളും സ്വയം സ്വീകരിക്കുമെന്നാണ് Network18 പ്രതീക്ഷിക്കുന്നത്.
നിങ്ങൾക്ക് എങ്ങനെ ആരംഭിക്കാമെന്നത് ഇതാ. ഓൺലൈൻ വഴി ഡയബറ്റിക്റെറ്റിനോപ്പതിസെൽഫ്ചെക്ക്അപ്പ്എന്നതിലൂടെ ആരംഭിക്കാം. തുടർന്ന്, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് പ്രേരിപ്പിക്കുക. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും പ്രമേഹ പരിശോധനയ്ക്ക് വിധേയമാക്കുക, നിങ്ങളുടെ കുടുംബ കലണ്ടറിൽ വാർഷിക നേത്ര പരിശോധന നടത്തുക. വർഷത്തിലെ ഒരു തീയതിയോ സമയമോ ഉപയോഗിച്ച് അത് നേരത്തെ തന്നെ പ്ലാൻ ചെയ്യുക. അതിനാൽ ഇത് ഒരു പതിവ് ആയി മാറുന്നു, അങ്ങനെ നിങ്ങൾ അത് ഒരിക്കലും മറക്കില്ല.
നിങ്ങളുടെ കാഴ്ച വളരെ വിലപ്പെട്ട സ്വത്താണ്. അതിന് അർഹമായ ശ്രദ്ധയും പരിചരണവും നൽകുന്ന നിങ്ങളുടെ കുടുംബത്തിലെ ആദ്യത്തെയാളാകൂ. എല്ലാത്തിനുമുപരി, ശോഭനമായ ഒരു ഭാവിയിൽ നിക്ഷേപിക്കുകയും നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുകയും ചെയ്യുന്ന വഴിയുടെ ഓരോ ഘട്ടത്തിലും നിങ്ങൾ അവിടെ ഉണ്ടായിരിക്കുന്നതാണ്. അതിനാൽ, പ്രവർത്തിക്കൂ. സജീവമായി തുടരൂ. സ്വയം ശ്രദ്ധിക്കുകയും മറ്റുള്ളവർക്ക് പിന്തുടരാൻ ഒരു മാതൃക മുന്നോട്ട് വെക്കുക, പ്രചരിപ്പിക്കുക.
Netra Suraksha പദ്ധതിയെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾക്കായി News18.com പിന്തുടരുക, കൂടാതെ ഡയബറ്റിക് റെറ്റിനോപ്പതിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സ്വയം പങ്കാളിയാകുക.
Balasubramaniyan N, Ganesh KS, Ramesh BK, Subitha L. Awareness and practices on eye effects among people with diabetes in rural Tamil Nadu, India. Afri Health Sci. 2016;16(1): 210-217.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.