നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കൊറോണ വൈറസ് ലിംഗത്തിൽ മാസങ്ങളോളം നില‍നിൽക്കുമെന്ന് പഠനം; പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾക്ക് കാരണമാകും

  കൊറോണ വൈറസ് ലിംഗത്തിൽ മാസങ്ങളോളം നില‍നിൽക്കുമെന്ന് പഠനം; പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾക്ക് കാരണമാകും

  വൈറസിന്റെ പ്രവര്‍ത്തനം മൂലമുണ്ടാവുന്ന എന്‍ഡോതീലിയല്‍ ഡിസ്ഫംഗ്ഷന്‍ ഉദ്ധാരണക്കുറവിന് കാരണമാകുമെന്നാണ് പഠനം.

  Corona Virus

  Corona Virus

  • Share this:
   കൊറോണ വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ ബാധിക്കുമെന്ന് പഠനം. കോവിഡ് നെഗറ്റീവായാലും വൈറസിന്റെ സാന്നിധ്യം മാസങ്ങളോളം പുരുഷ ലിംഗത്തിൽ ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്. കോവിഡ് 19 ന് കാരണമാകുന്ന കൊറോണ വൈറസ് ശ്വാസകോശത്തിലെയും വൃക്കകളിലെയും കോശങ്ങളെ ബാധിക്കുമെന്ന് നിലവിൽ കണ്ടെത്തിയിട്ടുണ്ട്.

   വേള്‍ഡ് ജേണല്‍ ഓഫ് മെന്‍സ് ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനം പറയുന്നത് പ്രകാരം, വൈറസ് മാസങ്ങളോളം പുരുഷ ലിംഗത്തിൽ ഉണ്ടാകുമെന്ന് പറയുന്നു. വൈറസിന്റെ പ്രവര്‍ത്തനം മൂലമുണ്ടാവുന്ന എന്‍ഡോതീലിയല്‍ ഡിസ്ഫംഗ്ഷന്‍ ഉദ്ധാരണക്കുറവിന് കാരണമാകുമെന്നാണ് പഠനം.

   ലിംഗത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥയാണ് എന്‍ഡോതീലിയല്‍. കോവിഡ് 19 ന്റെ ദീർഘകാല പ്രത്യാഘാതമായി ഇതിനെ കാണാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ മിയാമി സർവകലാശാലയിലെ മില്ലര്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ റീപ്രൊഡക്ടീവ് യൂറോളജി ഡയറക്ടറായ ഇന്ത്യൻ വംശജൻ രഞ്ജിത് രംഗസ്വാമി പറയുന്നു.

   കോവിഡ് പോസിറ്റീവായവരേയും കോവിഡ് ഇതുവരെ ബാധിക്കാത്തവരേയുമാണ് പഠനത്തിന് വിധേയമാക്കിയത്. ആറ് മാസം മുമ്പും എട്ട് മാസം മുമ്പും കോവിഡ് ബാധിച്ച രണ്ടു പേരിൽ ലിംഗ കോശങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. കോവിഡ് ബാധിക്കുന്നതിന് മുമ്പ് ഇവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ കോവിഡ് ബാധിച്ചതിന് ശേഷം ഇവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടായതായി പഠനം വ്യക്തമാക്കുന്നു.

   You may also like:കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ; വിദഗ്ധർ പറയുന്നതിങ്ങനെ

   സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക, കോവിഡ് വരാതെ സൂക്ഷിക്കുക, വാക്സിൻ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് രഞ്ജിത് രംഗസ്വാമി പറയുന്നു. ഉദ്ധാരണപ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല‍്കുന്നു.

   You may also like:രോഗപ്രതിരോധശേഷി വർധിപ്പിക്കണോ? മഞ്ഞൾ പാലും ഡാർക് ചോക്ലേറ്റും കഴിക്കൂ എന്ന് സർക്കാർ

   രോഗബാധിതരായ പുരുഷന്‍മാരുടെ വൃഷ്ണത്തിലും വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രത്യുല്‍പ്പാദന ക്ഷമതയെ ബാധിക്കാമെന്നും ലൈംഗികബന്ധത്തിലൂടെ പകര്‍ന്നേക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

   കോവിഡ് ബാധിച്ചവർക്ക് ഉദ്ധാരണക്കുറവിന് ആറ് മടങ്ങ് സാധ്യതയുണ്ടെന്ന് യുവാക്കളിലെ വൈറസ് ബാധയും ഉദ്ധാരണപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നടത്തിയ പ്രാഥമിക പഠനത്തിൽ കണ്ടെത്തിയിരുന്നു. ഉദ്ധാരണപ്രശ്‌നങ്ങളുള്ളവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണെന്ന് ഇറ്റലിയിലെ റോം ടോര്‍ വെര്‍ഗാറ്റ സര്‍വ്വകലാശാലയിലെ എന്‍ഡോക്രൈനോളജി ആന്റ് മെഡിക്കല്‍ സെക്‌സോളജിയിലെ പ്രഫസറായ ഇമ്മാനുവല്‍ എ ജന്നിനി എംഡിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിൽ പറയുന്നുണ്ട്. മാര്‍ച്ച് 20നാണ് ആന്ത്രോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചത്.c
   Published by:Naseeba TC
   First published:
   )}