രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിൽ മെഡിക്കൽ ടെക്നോളജി ദിവസേന പുരോഗമിക്കുകയാണ്. അടുത്തിടെ കണ്ടുപിടിച്ച ഒരു 'സ്മാർട്ട് ടോയ്ലറ്റാണ് ഈ ശ്രേണിയിലെ പുതിയ കണ്ടുപിടുത്തം. നിങ്ങളുടെ സ്റ്റൂളിനെ (മലം) 'റീഡ്' ചെയ്യാൻ അനൽ പ്രിന്റെ എടുക്കുകയും, അത് വഴി രോഗലക്ഷണങ്ങളുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാനും ഈ സ്മാർട്ട് ടോയ്ലറ്റ് വഴി കഴിയും. നിങ്ങളുടെ മലം മറ്റുള്ളവരുടെ സാമ്പിളുകളുമായി കൂടിച്ചേരുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് അനൽ പ്രിന്റ് എടുക്കുന്നത്. ഇത് അത്യപൂർവ്വ കണ്ടുപിടുത്തമായിട്ടാണ് പറയപ്പെടുന്നത്.
സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നുള്ള ഡോ. സഞ്ജീവ് സാം ഗംഭീറിന്റേതാണ് ഈ കൗതുകം നിറഞ്ഞ ആശയം. "ഞങ്ങളുടെ ആശയം 15 വർഷത്തിലേറെ പഴക്കമുള്ളതാണ്," ഗംഭീർ പറഞ്ഞു. "ഞാൻ ഈ ആശയം പങ്കുവെച്ച സമയത്തൊക്കെയും, ആളുകൾ ഒരുതരം ചിരി ചിരിക്കും, അവർക്കിത് ഒരുപക്ഷേ തമാശയായിട്ട് തോന്നിയിരിക്കാം. ആശയം സ്വൽപം വിചിത്രമുള്ളത് ആയിരുന്നല്ലോ". 21 അംഗങ്ങൾക്കൊപ്പമായിരുന്നു പരീക്ഷണാത്മക പഠനം പൂർത്തിക്കിയത്. ശേഷം ഗംഭീറും സംഘവും കൃത്യമായ ആരോഗ്യ കേന്ദ്രീകൃത സ്മാർട്ട് ടോയ്ലറ്റ് എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കി," സ്റ്റാൻഫോർഡ് മെഡിസിൻ റിപ്പോർട്ട് പറയുന്നു.
ഈ സാങ്കേതികവിദ്യയിൽ, ഒരു പാത്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന വ്യത്യസ്ത ഗാഡ്ജെറ്റുകൾ, ഒരു വ്യക്തിയുടെ മൂത്രവും മലവും വിശകലനം ചെയ്യുകയും തുടർന്ന് ഡാറ്റ ക്ലൗഡ് സിസ്റ്റത്തിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഉപയോക്താവ് ഉയർത്തുന്ന ആരോഗ്യ പരാതികൾ മനസിലാക്കാൻ ഏത് സമയത്തും ഒരു ഹെൽത്ത് കെയർ പ്രൊവൈഡർക്ക് ഈ ഡാറ്റ വീണ്ടെടുക്കാനാകും. പ്രോസ്ട്രേറ്റ് ക്യാൻസർ, വൃക്കസംബന്ധമായ അസുഖങ്ങൾ അല്ലെങ്കിൽ കുടൽ സംബന്ധമായ രേഖങ്ങൾ എന്നിവയ്ക്ക് ജനിതകപരമായി സാധ്യതയുള്ള വ്യക്തികൾക്ക് ഇത് പ്രത്യേകിച്ചും സഹായകമാകും.
Also Read-
തലയിണ കൈയിൽ ഉണ്ടോ? ഫ്ലൈറ്റിൽ അധിക ലഗേജ് കൊണ്ടുപോകാൻ കിടിലൻ ഹാക്ക്
"ക്ലൗഡിലേക്ക് അയക്കുമ്പോൾ എല്ലാ വിവരങ്ങളും തിരിച്ചറിയാൻ കഴിയുന്നതാണെന്നും ഹെൽത്ത് കെയർ പ്രൊവൈഡർമാർക്ക് അയച്ചാൽ-എച്ച് ഐ പി എ എ- യുടെ കീഴിൽ വിവരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്താൻ ഞങ്ങൾ കർശന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
ഉപയോക്താവിന്റെ മലദ്വാരം സ്കാൻ ചെയ്യുന്ന ഒരു തിരിച്ചറിയൽ സംവിധാനമാണ് ടോയ്ലറ്റിൽ ഉള്ളത്. "ഇത് വിചിത്രമായി തോന്നുമെന്ന് ഞങ്ങൾക്കറിയാം, പക്ഷേ, നിങ്ങളുടെ അനൽ പ്രിന്റ് സംവിധാനം ഒരുപാട് സവിശേഷതയുള്ള ഒന്നാണ്" ഗംഭീർ പറഞ്ഞു. ഉപയോക്താക്കളെ അവരുടെ നിർദ്ദിഷ്ട ഡാറ്റയുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള ഒരു തിരിച്ചറിയൽ സംവിധാനമായും സ്കാനുകൾ ഉപയോഗിക്കുന്നു. നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടർ അല്ലാതെ ആരും സ്കാൻ കാണില്ല,” ഗവേഷകൻ പറഞ്ഞു.
ഗംഭീറാണ് പേപ്പർ തയ്യാറാക്കുന്നതിൽ മുൻകയ്യെടുത്ത സീനിയർ എഴുത്തുകാരൻ. ഗവേഷണം വിവരിക്കുന്ന പേപ്പർ ഏപ്രിൽ 6 നാണ് നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ പ്രസിദ്ധീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.