ഹൃദയത്തിന്‍റെ പ്രശ്നങ്ങൾ  തിരിച്ചറിയാം; പുതിയ സോഫ്റ്റ് വെയർ വരുന്നു 

ഇലക്ട്രോ മാപ്പ് എന്നാണ് സോഫ്റ്റ് വെയറിന്റെ പേര്. ഹൃദയത്തിലെ വൈദ്യുത പ്രവർത്തനങ്ങളെ അളക്കുന്നതാണ് ഈ ഉപകരണം. സങ്കീർണമായ കാർഡിയാക് ഡേറ്റകളുടെ വിശകലനം, മാപ്പിംഗ്, പ്രോസസിംഗ് എന്നിവയ്ക്കായുള്ള പുതിയ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറാണ് ഇത്.

news18
Updated: March 26, 2019, 4:29 PM IST
ഹൃദയത്തിന്‍റെ പ്രശ്നങ്ങൾ  തിരിച്ചറിയാം; പുതിയ സോഫ്റ്റ് വെയർ വരുന്നു 
News 18
  • News18
  • Last Updated: March 26, 2019, 4:29 PM IST
  • Share this:
ഹൃദയത്തിനുള്ള ബുദ്ധിമുട്ടുകൾ ഇനി സ്വയം തിരിച്ചറിയാം. ഇതിനായി പുതിയ സോഫ്റ്റ് വെയർ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ഹൃദയ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ എടുക്കാനും വേണ്ട ചികിത്സ നടത്താനും സഹായിക്കുന്ന സോഫ്റ്റ് വെയറാണ് വികസിപ്പിച്ചിരിക്കുന്നതെന്നാണ് വിവരങ്ങൾ.

ഇലക്ട്രോ മാപ്പ് എന്നാണ് സോഫ്റ്റ് വെയറിന്റെ പേര്. ഹൃദയത്തിലെ വൈദ്യുത പ്രവർത്തനങ്ങളെ അളക്കുന്നതാണ് ഈ ഉപകരണം. സങ്കീർണമായ കാർഡിയാക് ഡേറ്റകളുടെ വിശകലനം, മാപ്പിംഗ്, പ്രോസസിംഗ് എന്നിവയ്ക്കായുള്ള പുതിയ ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയറാണ് ഇത്.

also read: കാൻസറിനു മരുന്നുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്: അഭിനന്ദിച്ച് മുഖ്യമന്ത്രി

ഇലക്ട്രിക്കൽ പ്രവർത്തനങ്ങളിലൂടെ ഹൃദയത്തിന്റെ പമ്പ് ചെയ്യാനുള്ള കഴിവ് നിയന്ത്രിക്കപ്പെടുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയ പേശികളിലെ കോശങ്ങളെ ചുരുങ്ങാനും വിശ്രമിക്കാനുംസഹായിക്കുന്നത് ഇലക്ട്രിക്കൽ ആക്ടിവിറ്റിയാണ്. ഹൃദയമിടിപ്പ് വല്ലാതെ കൂടുകയോ വല്ലാതെ കുറയുകയോ ചെയ്യുന്ന അർറിതമിയ പോലുള്ള ഹൃദയ പ്രശ്നങ്ങൾ ഹൃദയത്തിന്റെ ഇലക്ട്രിക്കൽ ആക്ടിറ്റിവിറ്റിയെയാണ് ബാധിക്കുന്നത്.

ഇലക്ട്രോ മാപ്പ് നൂതനമായ കാർഡിയാക് ഗവേഷണത്തെ ത്വരിതപ്പെടുത്തുമെന്നും അർ റിതമിയ പോലുള്ളവയെ തടയാന്‍ സഹായിക്കുന്ന മാപ്പിംഗ് സാങ്കേതിക വിദ്യകളുടെ വിശാലമായ ഉപയോഗത്തിന് കാരണമാകുമെന്നും ദുബായ് ബിർമിങ്ഗാം യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ കാശിഫ് രാജ്പൂത് പറയുന്നു.

ആരോഗ്യപരമായി വളരെ സാധുതയുള്ള ഓപ്പൺ സോഴ്സ് ഫ്ലെക്സിബിൾ ടൂളാണിത്. ഞങ്ങള്‍ വികസിപ്പിച്ചെടുത്ത ഡേറ്റ അനാലിസിസ് പ്രക്രിയയിലൂടെ ഹൃദയ രോഗങ്ങളെ കുറിച്ച് വ്യക്തമായ തിരിച്ചറിവ് നൽകുന്നു- സയിന്റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേണലിൽ രാജ്പുത് പറഞ്ഞിരിക്കുന്നു.

ഹൃദയ രോഗങ്ങളുടെ പ്രതിരോധത്തിന്റെ പ്രാധാന്യം വർഷം തോറും വർധിച്ചു വരികയാണ്. പ്രതിരോധവും ചികിത്സയും മെച്ചപ്പെടുത്തുന്നതിന് ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സ്വഭാവത്തെ കുറിച്ച് മനസിലാക്കേണ്ടതായിട്ടുണ്ട്- പഠനം വ്യക്തമാക്കുന്നു.
First published: March 26, 2019, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading