കൂടുതല്‍ സമയം ബഹിരാകാശത്ത് താമസിക്കുന്നത് ഒരു വ്യക്തിയുടെ ഹൃദയം ചുരുങ്ങുന്നതിന് കാരണമാകുമെന്ന് പഠനം. ശരീരിക വ്യായാമത്തിന് പോലും ഹൃദയത്തിന്റെ വലുപ്പം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് പഠനത്തില്‍ പറയുന്നു. വിരമിച്ച ബഹിരാകാശ യാത്രികന് സ്കോട്ട് കെല്ലി 2015-16ല്‍ ഇന്റര്‍നാഷണല്‍ ബഹിരാകാശ നിലയത്തില്‍ ഒരു വര്‍ഷത്തോളം താമസിച്ചതിന്റെ വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഈ വിവരത്തെ 2018ല്‍ പസഫിക് സമുദ്രത്തില്‍ നീന്തിയ ബെനോയ്റ്റ് ലെകോംറ്റെയുമായി താരതമ്യം ചെയ്തു. ഈ കണ്ടെത്തലുകള്‍ സര്‍ക്കുലേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പഠനത്തില്‍ കാലക്രമേണ ഇരുവരുടെയും ഹൃദയത്തിന്റെ ഇടത് ധമനിക്ക് ഭാരം കുറഞ്ഞതായി കണ്ടെത്തി. ഇത് കെല്ലിയുടെ ഹൃദയത്തിന്റെ ഭാരം കുറയുകയും രൂപം മാറുകയും ചെയ്തതായും കണ്ടെത്തി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനായി വ്യായാമം ചെയ്താലും കാര്യമുണ്ടാകില്ലെന്നും പഠനം പറയുന്നു. ഭൂമിയിലെയും ബഹിരാകാശത്തെയും ഗുരുത്വാകര്‍ഷണത്തിന്റെ വ്യത്യസ്തത കൊണ്ടാണ് ഹൃദയത്തിന്റെ വലുപ്പം കുറയുന്നത്. ഭൂമിയിലെ ഗുരുത്വാകര്‍ണം മനുഷ്യ ഹൃദയത്തെ രക്തം പമ്പ് ചെയ്യാനും അതിന്റെ വലുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു.
എന്നാല്‍ ബഹിരാകാശത്ത് മൈക്രോ ഗ്രാവിറ്റി കാരണം ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യാന്‍ ഹൃദയം കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരുന്നില്ല. ഈ മാറ്റം ഹൃദയത്തിന്റെ യാന്ത്രിക പ്രവര്‍ത്തിയില്‍ അട്രോഫിക്ക് കാരണമാകുന്നു. ഇത് ടിഷ്യു കുറയ്ക്കുന്നതായും പഠനം വിശദീകരിക്കുന്നു. ഹൃദയം പ്ലാസ്റ്റിക് പോലെയാണ് ഇത് ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തോട് പ്രതികരിക്കും. ടെക്സസ് യബണിവേഴ്സിറ്റി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകന് പ്രൊഫസര്‍ ബെഞ്ചമിന്‍ ഡി ലെവിന്‍ പറഞ്ഞു.
ഗുരുത്വാകര്‍ഷണത്തിന്റെ സ്വാധീനവും വ്യായാമത്തോടുള്ള പ്രതികരണവും പ്രധാന പങ്കു വഹിക്കുന്നുണ്ട്. വളരെ കുറഞ്ഞ വ്യായാമം പോലും ഹൃദയം ചുരുങ്ങുന്നതിനെ തടയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രികര്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബഹിരാകാശ യാത്രികര്‍ പോയിട്ടുള്ള ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണം ദുര്‍ബലമാണ്.
ബഹിരാകാശത്ത് താമസിക്കുന്ന സമയത്ത് പേശികളുടെ അളവ് നഷ്ടപ്പെടാതിരിക്കാനായി ഒരു വ്യായാമ വ്യവസ്ഥയുണ്ട്. സൈക്കിള്‍ എര്‍ഗോമീറ്റര്‍, ട്രെഡ്മില്, ആര്ഇഡി (ഭാരദ്വഹന യന്ത്രം) എന്നിവയാണ് ബഹിരാകാശത്ത് അവര്‍ വ്യായാമം ചെയ്യാനായി ഉപയോഗിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.