• HOME
  • »
  • NEWS
  • »
  • life
  • »
  • Breast Cancer | വെയിലേൽക്കുന്നത് നല്ലതാണോ? സൂര്യപ്രകാശം സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം

Breast Cancer | വെയിലേൽക്കുന്നത് നല്ലതാണോ? സൂര്യപ്രകാശം സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് പഠനം

സൂര്യപ്രകാശം വേണ്ട അളവിൽ കിട്ടേണ്ടതും സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത് ഒഴിവാക്കേണ്ടതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    സൂര്യപ്രകാശം (sunlight) സ്തനാർബുദത്തിന്റെ (Breast Cancer) അപകടസാധ്യത കുറയ്ക്കുമെന്ന് പഠനത്തിൽ (study) കണ്ടെത്തി. ബഫല്ലോ സർവകലാശാലയിലെയും ( University of Buffalo) യുഎസിലെ പ്യൂർട്ടോ റിക്കോ സർവകലാശാലയിലെയും (university of Puerto Rico in the US ) ശാസ്ത്രജ്ഞർ (scientists) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സൂര്യപ്രകാശം സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയത്.

    പ്യൂർട്ടോ റിക്കോയിൽ വർഷം മുഴുവൻ സൂര്യപ്രകാശം ലഭിച്ചുവെന്നും അതിനാൽആളുകൾക്ക് അവരുടെ ചർമ്മത്തിന്റെ നിറത്തിൽ വ്യത്യാസങ്ങളുണ്ടായെന്നും ബഫല്ലോ സർവകലാശാലയിലെ എപ്പിഡെമിയോളജി ആൻഡ് എൻവയോൺമെന്റൽ ഹെൽത്ത് ഡിപ്പാർട്ട് മെന്റിലെ പ്രൊഫസറായ ജോ എൽ ഫ്രോയിഡൻഹൈം പറഞ്ഞു (Jo L. Freudenheim, a professor in the Department of Epidemiology and Environmental Health at the University of Buffalo). സൂര്യപ്രകാശം ഏൽക്കുന്നത് സ്തനാർബുദത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് ചില തെളിവുകൾ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു.

    സൂര്യപ്രകാശത്തിലും അല്ലാത്ത സാഹചര്യങ്ങളിലും ചർമ്മത്തിൽ നിറവ്യത്യാസം ഉണ്ടാക്കുന്ന ഘടകങ്ങളെ താരതമ്യം ചെയ്ത് നിഗമനത്തിലെത്താനായി ഗവേഷകർ ഒരു ക്രോമോമീറ്റർ ഉപയോഗിച്ചു. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിൽ ഉണ്ടാകുന്ന പിഗ്മെന്റേഷനിലെ വ്യത്യാസത്തെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. പ്യൂർട്ടോ റിക്കോയിൽ നടത്തിയ ഈ പഠനം ജേണൽ ഓഫ് കാൻസർ എപ്പിഡെമിയോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവെൻഷനിൽ പ്രസിദ്ധീകരിച്ചു.

    കാലാവസ്ഥയനുസരിച്ച് അൾട്രാവയലറ്റ് വികിരണം കുറവായിരുന്ന സ്ഥലങ്ങളിലാണ് സൂര്യപ്രകാശത്തെയും സ്തനാർബുദത്തെയും കുറിച്ചുള്ള മുൻ പഠനങ്ങൾ നടത്തിയത്. എന്നാൽ പ്യൂർട്ടോ റിക്കോയിൽ, വീട്ടിൽ നിന്ന് പുറത്തുപോകുന്ന ആളുകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണങ്ങൾ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു.

    പ്യൂർട്ടോ റിക്കോ സർവകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫസറും ഗവേഷണത്തിന്റെ ആദ്യ രചയിതാവുമായ ക്രൂസ് എം. നസാരിയോ പഠനം വ്യത്യസ്ത പാരാമീറ്ററുകളിൽ സമാനമായ ഫലങ്ങൾ കണ്ടെത്തിയതായി പറഞ്ഞു. കൂടുതൽ വെയിൽ ഏൽക്കുന്ന സ്ത്രീകളിൽ സ്തനാർബുദസാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

    സൂര്യപ്രകാശം ശരീരത്തിന് പല തരത്തിലും സഹായകരമാണ്. സൂര്യപ്രകാശത്തിലൂടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി വേണ്ട അളവിൽ ലഭ്യമാകുന്നു. കൂടാതെ ഇൻഫ്ളമേഷൻ, പൊണ്ണത്തടി എന്നിവ കുറയ്ക്കുന്നതിനും ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് ആയ സിർക്കാഡിയൻ സിസ്റ്റത്തിന്റെ പ്രവർത്തനം നന്നായി നടക്കുന്നതിനും സൂര്യ പ്രകാശം സഹായിക്കുന്നു. സമീപകാലത്ത്, ത്വക്കിലുണ്ടാകുന്ന അർബുദം തടയാൻ സൂര്യപ്രകാശം ഒഴിവാക്കാൻ നിർദ്ദേശിച്ചിരുന്നു. സൂര്യപ്രകാശം വേണ്ട അളവിൽ കിട്ടേണ്ടതും സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത് ഒഴിവാക്കേണ്ടതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

    സൂര്യപ്രകാശം കൂടുതലായി ഏൽക്കുന്നത് സൂര്യാഘാതം ഏൽക്കുന്നതിനും അതിലെ ചില ഘടകങ്ങൾ സ്കിൻ കാൻസറിന് കാരണമാകുന്നതായും നേരത്തെ ചില പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ സൂര്യപ്രകാശത്തിലെ വൈറ്റമിൻ ഡി പോലെയുള്ള ഘടകങ്ങൾ ശരീരത്തിന് ആവശ്യവുമാണ്. രാവിലത്തെ സൂര്യപ്രകാശം കൊള്ളുന്നത് ശരീരത്തിന് നല്ലതാണെന്ന് ആയുർവേദ ആചാര്യന്മാർ പറയുന്നു. പിന്നീട് വെയിൽ കൂടി വരുന്ന സമയത്ത് പുറത്തുപോകുന്നതും വെയിൽ ഏൽക്കുന്നതും ഒഴിവാക്കാനാണ് ആയുർവ്വേദം നിർദ്ദേശിക്കുന്നത്. പുറത്തു പോകുന്ന സാഹചര്യങ്ങളിൽ സൺക്രീമുകൾ ഉപയോഗിക്കാവുന്നതാണ്.
    Published by:Sarath Mohanan
    First published: