നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കൊറോണ വൈറസിന്റെ വ്യാപനം പുറത്തുള്ളതിനെക്കാള്‍ കൂടുതല്‍ വീടിനുള്ളില്‍; പുതിയ പഠനം

  കൊറോണ വൈറസിന്റെ വ്യാപനം പുറത്തുള്ളതിനെക്കാള്‍ കൂടുതല്‍ വീടിനുള്ളില്‍; പുതിയ പഠനം

  • Share this:
   കോവിഡ് -19 നമ്മുടെയൊക്കെ ജീവിതം ദുഷ്‌കരമാക്കി എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല. കുത്തിവയ്പ് എടുത്താലും ഇല്ലെങ്കിലും നമ്മളില്‍ മിക്കവരും ഇപ്പോഴും ഭയത്തിന്റെയും ഉത്കണ്ഠയുടെയും നിഴലിലാണ് ജീവിക്കുന്നത്. വാക്സിന്‍ എടുത്തവരില്‍ പോലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതുകൊണ്ട്, പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് പോലും കോവിഡ് ആക്രമണത്തില്‍ നിന്ന് പൂര്‍ണ്ണമായും സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല.

   കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന കണ്ടെത്തല്‍ ഏറെ ഭയപ്പെടുത്തുന്നതാണ്. ഒരു നിര്‍ഭാഗ്യകരമായ വാര്‍ത്ത എന്തെന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനം പുറത്തുള്ളതിനേക്കാള്‍ അകത്താണ് (Indoor vs Outdoor) കൂടുതലെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അതായത്, നിങ്ങള്‍ പുറത്തുപോകാതെ വീടിനുള്ളില്‍ സുരക്ഷിതമായി ഇരുന്നാല്‍ വൈറസിന് നിങ്ങളിലേക്ക് എത്താന്‍ കഴിയില്ലെന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റാണെന്നും നിങ്ങള്‍ വീടിനുള്ളില്‍ ഇരുന്നാലും രോഗം പിടിപെടാം എന്നതുമാണ് ഇതിനര്‍ത്ഥം.

   അപ്പോള്‍ വീടിനുള്ളില്‍ വൈറസിനെ അകറ്റി നിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടത്? ഇതിനുള്ള ഉത്തരം മറ്റിടങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കുന്നതുപോലെ നിരന്തരം വീടിനകത്തും വായു ശുചിത്വം പാലിക്കുക എന്നതാണ്.

   വീടിനുള്ളിലെ എയറോസോളുകള്‍

   ശ്വാസനേന്ദ്രിയ തുള്ളികളിലൂടെ മാത്രമേ അണുബാധ പടരൂ എന്ന മുന്‍കാല വിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമായി, വായുവിലെ ചെറിയ എയറോസോളുകള്‍ക്ക് (ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ സൂക്ഷ്മകണികകള്‍ ഒരു വാതകത്തില്‍ തങ്ങി നില്‍ക്കല്‍) കൊറോണ വൈറസ് വഹിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ശ്വാസനേന്ദ്രിയ തുള്ളികളേക്കാള്‍ ചെറുതും ഭാരം കുറഞ്ഞതുമായ ഈ എയറോസോളുകള്‍ക്ക് വായുവില്‍ കൂടുതല്‍ നേരം നില്‍ക്കാന്‍ മാത്രമല്ല, വൈറസിനെ കൂടുതല്‍ നേരം കൊണ്ടുപോകാനും കഴിയും. മലിനമായ ഉപരിതലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് കൊറോണ വൈറസ് ലഭിക്കൂ എന്ന അനുമാനം സാധുതയുള്ളതല്ല.

   നമ്മുടെ ദൈനംദിന പ്രകൃതിദത്തവും അടിസ്ഥാനപരവുമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വീടിനകത്തെ സ്ഥലങ്ങളിലാണ് നടക്കുന്നതെന്ന് ഓര്‍ക്കണം. അവയില്‍ പലതും വായിലൂടെയും മൂക്കിലൂടെയുമുള്ള കണങ്ങളുടെ സജീവ പുറംതള്ളല്‍ ഉള്‍ക്കൊള്ളുന്നതാണ്. സംസാരം മുതല്‍ ആക്രോശം വരെ, തുമ്മല്‍, ചുമ, പാട്ട് പാടല്‍ തുടങ്ങിയ ഓരോ പ്രവൃത്തിയും വായുവില്‍ എയറോസോളുകള്‍ സൃഷ്ടിക്കുന്നു, അത് നമുക്ക് താല്‍പര്യമില്ലെങ്കില്‍ കൂടിയും മറ്റുള്ളവരുമായി പരസ്പരം വിനിമയം ചെയ്യപ്പെടുന്നുണ്ട്.

   വാസ്തവത്തില്‍, ഈ പ്രവര്‍ത്തനങ്ങളില്‍ പലതും ശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ എയറോസോളുകള്‍ സൃഷ്ടിക്കുന്നു. അതിനാല്‍, വീടിനുള്ളില്‍ ആവര്‍ത്തിച്ച് വായുസഞ്ചാരമുള്ളതാക്കുകയും ഉള്ളിലെ വായു ശുദ്ധീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍, നമുക്ക് എല്ലായ്പ്പോഴും മറ്റുള്ളവരില്‍ നിന്ന് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു വീട്ടില്‍ കോവിഡ് രോഗി ഇല്ലെങ്കിലും, അയല്‍വാസികളില്‍ നിന്നോ വന്നുപോകുന്ന ജോലിക്കാരില്‍ നിന്നോ വൈറസ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ല.

   അകത്തുള്ള വായു പുറത്തേക്കാള്‍ സുരക്ഷിതമല്ല

   സ്വാഭാവിക വായുസഞ്ചാരമുള്ള പുറത്തെ അന്തരീക്ഷത്തെ അപേക്ഷിച്ച്, നിര്‍ഭാഗ്യവശാല്‍ അകത്തെ വായുവിന് അതേ ഗുണം ഇല്ല. ഇന്ത്യന്‍ പ്രദേശങ്ങളിലെ അന്തരീക്ഷത്തിലെ പിഎം 2.5, പിഎം 1.0, ഉള്‍പ്പടെയുള്ള മറ്റ് മലിനീകരണങ്ങളുടെ ഉയര്‍ന്ന അളവ് കാരണം ഇവിടുത്തെ വായു മനുഷ്യന്റെ ശ്വസന, ആരോഗ്യ സംവിധാനങ്ങള്‍ക്ക് വേണ്ടത്ര ആരോഗ്യകരമല്ല എന്നതും കണക്കിലെടുക്കണം.

   അതിനാല്‍, കൃത്യസമയത്ത് വായുസഞ്ചാരവും ശുദ്ധീകരണവും ഇല്ലാത്ത വീടുകള്‍ക്കുള്ളിലെ വായു, പഴയതും വൃത്തിഹീനവും ആയിത്തീരുകയും അതുവഴി കൊറോണ വൈറസുകള്‍ക്ക് പടരാന്‍ കൂടുതല്‍ അനുകൂലമാകനുള്ള സാധ്യതയും വളരെ കൂടുതലാണ്. പിഎം 2.5 കണികകള്‍ കൊറോണ വൈറസിന്റെ വാഹകരാകാനുള്ള സാധ്യത തെളിയിക്കുന്ന സമീപകാല പഠനങ്ങള്‍ ഉണ്ട്. ഈ കണികകള്‍ക്ക് വൈറസിനെ വായുവില്‍ വളരെ വലിയ ദൂരം വഹിക്കാന്‍ ശേഷിയുണ്ടെന്നും പഠനത്തില്‍ പറയുന്നു.
   Published by:Jayashankar AV
   First published:
   )}