നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവിഡ് ഭേദമായവരിൽ ശരീരഭാരം ക്രമാതീതമായി കുറയുമെന്ന് കണ്ടെത്തൽ; പോഷകാഹാരക്കുറവിനും സാധ്യത

  കോവിഡ് ഭേദമായവരിൽ ശരീരഭാരം ക്രമാതീതമായി കുറയുമെന്ന് കണ്ടെത്തൽ; പോഷകാഹാരക്കുറവിനും സാധ്യത

  നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ (എന്‍സിബിഐ) ആണ് ഇത്തരത്തില്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

  • Share this:
   കൊറോണ വൈറസ് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പല കേസുകളിലും, രോഗം മാറിയ ശേഷവും കോവിഡ് രോഗികളില്‍ ശരീരഭാരം കുറയാന്‍ ഇടയാകുന്നുണ്ടെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍. പ്രത്യേകിച്ച് കോവിഡ് ഗുരുതരമായി ബാധിച്ചവരില്‍ ശരീരഭാരം ക്രമാതീതമായി കുറയുമെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

   കൂടാതെ, ഗുരുതരമായ കോവിഡ് ബാധിച്ചവരില്‍ പോഷകാഹാരക്കുറവും ഉണ്ടായേക്കാം. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോവിഡാനന്തരം ഈ ബുദ്ധിമുട്ടുകള്‍ തുടരാന്‍ സാധ്യതയുണ്ടെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

   നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ (എന്‍സിബിഐ) ആണ് ഇത്തരത്തില്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

   കോവിഡ് -19 രോഗികളില്‍ ശരീരഭാരം കുറയാനും പോഷകാഹാരക്കുറവുണ്ടാകാനും സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. 30 ശതമാനം രോഗികള്‍ക്ക് അത്യാവശ്യമായി നിലനിര്‍ത്തേണ്ട ശരീരഭാരത്തിന്റെ അഞ്ച് ശതമാനത്തിലധികം നഷ്ടപ്പെട്ടു എന്നാണ് ക്ലിനിക്കല്‍ പഠനം വ്യക്തമാക്കുന്നത്. കൂടാതെ, പകുതിയിലധികം പേരിലും കോവിഡ് പോഷകാഹാരക്കുറവിന് കാരണമായെന്നും പഠനത്തില്‍ പറയുന്നു

   ഗന്ധവും രുചിയും നഷ്ടപ്പെട്ടതിനാല്‍ ശരീരഭാരം കുറയുന്നത് പല കോവിഡ് -19 രോഗികള്‍ക്കിടയിലും ഒരു സാധാരണ സംഭവമായി മാറിയെന്ന് ഭാട്ടിയ ആശുപത്രിയിലെ ഡോ. അഭിഷേക് സുഭാഷ് പറഞ്ഞു. രണ്ടാം തരംഗത്തിലെ മ്യൂക്കോര്‍മൈക്കോസിസ് അണുബാധയേറ്റ രോഗികള്‍ക്ക് ഇത് കൂടുതല്‍ ദോഷം ചെയ്യും. മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തേണ്ടിവരും, കൂടാതെ ഉയര്‍ന്ന തോതില്‍ ആന്റി ഫംഗല്‍ മരുന്നുകള്‍ കഴിക്കുകയും വേണ്ടിവരും. പല രോഗികളിലും ഇത് ഓക്കാനത്തിന് വഴിവെക്കും, വിശപ്പ് കുറയുകയും ഇത് ശരീര ഭാരം കുറയാന്‍ കാരണമാകുകയും ചെയ്യുന്നുണ്ട്.

   ക്ഷീണവും വിശപ്പില്ലായ്മയ്ക്കുമൊപ്പം ഗന്ധത്തിലും രുചിയിലും വരുന്ന മാറ്റങ്ങള്‍ കോവിഡ് -19 രോഗികളില്‍ സാധാരണ ലക്ഷണങ്ങളായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

   ശരീരഭാരം കുറഞ്ഞവരും അല്ലാത്തവരുമായ രോഗികളെ താരതമ്യം നടത്തിയും ഗവേഷകര്‍ പഠനം നടത്തി. ഈ പഠനത്തില്‍ ശരീരഭാരം കുറഞ്ഞവരില്‍ വൃക്ക സംബസമായ അസുഖങ്ങള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, പോഷകാഹാരക്കുറവും കോവിഡും തമ്മിലുള്ള ബന്ധത്തെ പറ്റി കൃത്യമായ വിവരങ്ങളില്ല.

   കോവിഡ് 19 ബാധിതരില്‍ വലിയ ശതമാനം ആളുകളുടെയും മാനസിക നിലയില്‍ സാരമായ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് മുമ്പ് ചില പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ ചികിത്സാ സമയത്തും അതിനുശേഷവും വിഷാദവും മാനസിക വിഭ്രാന്തിയും ഉള്‍പ്പെടെയുള്ള വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണന്നാണ് പഠനം നല്‍കുന്ന വിവരം.

   ഏകദേശം മൂന്നിലൊന്ന് രോഗികളും, ആശുപത്രി വിട്ടുപോകുമ്പോള്‍ അവരുടെ രോഗ സംഗ്രഹ റിപ്പോര്‍ട്ടില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ഇവരില്‍ 40 ശതമാനം രോഗികള്‍ക്കും പിന്നെയും വിദഗ്ദ്ധ നഴ്സിംഗ് പരിചരണം ആവശ്യമാണ്. പലരിലും ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ട് എന്നും പഠനം പറയുന്നു.
   Published by:Jayashankar AV
   First published: