• HOME
 • »
 • NEWS
 • »
 • life
 • »
 • 'സ്കൂൾ തുറക്കാൻ തിടുക്കം വേണ്ട, പ്രൈമറി ക്ലാസുകളെങ്കിലും ഒഴിവാക്കണം'; കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് ഭൂരിഭാഗം അമ്മമാരും; പ്രതികരണങ്ങൾ ഇങ്ങനെ

'സ്കൂൾ തുറക്കാൻ തിടുക്കം വേണ്ട, പ്രൈമറി ക്ലാസുകളെങ്കിലും ഒഴിവാക്കണം'; കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് ഭൂരിഭാഗം അമ്മമാരും; പ്രതികരണങ്ങൾ ഇങ്ങനെ

സ്കൂൾ തുറക്കൽ തീരുമാനവുമായി ബന്ധപ്പെട്ട് ന്യൂസ് 18 മലയാളം ജനങ്ങളുടെ പ്രതികരണം ആരാഞ്ഞിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം ആരാഞ്ഞത്. ഭൂരിഭാഗം അമ്മമാരും തിടുക്കത്തിൽ സ്കൂളുകൾ തുറക്കേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നു മുതൽ തുറക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായതാണ് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകള്‍ ഏകദേശം ഒന്നരവര്‍ഷത്തിനുശേഷമാണ് തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

  കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുവെന്ന വിലയിരുത്തലാണ് സർക്കാരിന്. സെപ്റ്റംബര്‍ 30-നകം 18 വയസ്സുപൂര്‍ത്തിയായ മുഴുവന്‍പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ആദ്യ ഡോസ് വാക്‌സിനേഷന്‍ 82 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞിട്ടുമുണ്ട്.

  സ്കൂൾ തുറക്കൽ തീരുമാനവുമായി ബന്ധപ്പെട്ട് ന്യൂസ് 18 മലയാളം ജനങ്ങളുടെ പ്രതികരണം ആരാഞ്ഞിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം ആരാഞ്ഞത്. ഭൂരിഭാഗം അമ്മമാരും തിടുക്കത്തിൽ സ്കൂളുകൾ തുറക്കേണ്ട എന്നാണ് അഭിപ്രായപ്പെട്ടത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതുവരെയെങ്കിലും സ്കൂളുകൾ തുറക്കരുതെന്നാണ് അമ്മമാരുടെ നിലപാട്. പ്രൈമറി ക്ലാസുകളെ ഒഴിവാക്കണമെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. സ്കൂളുകൾ തുറന്നാലും കുട്ടികളെ അയക്കില്ലെന്ന് ചില അമ്മമാർ പ്രതികരിച്ചു. അതേസമയം, ഏതാനും കുറച്ചുപേർ സ്കൂളുകൾ തുറക്കുന്നതിനെ അനുകൂലിക്കുന്നുമുണ്ട്. രണ്ടുദിവസത്തിനിടെ അരലക്ഷത്തോളം പേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.  ''നവംബര്‍ ഒന്നിന് സ്‌കൂൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തോട് നിങ്ങളുടെ പ്രതികരണം എന്താണ് ?
  നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ആയി രേഖപ്പെടുത്താമോ?'' എന്നായിരുന്നു ചോദിച്ചത്. ഇതിന് ലഭിച്ച ചില മറുപടികൾ ഇങ്ങനെ.

  Remya Pradeep- പ്രൈമറി ക്ലാസ് കുട്ടികൾക്ക് സാമൂഹ്യ അകലമോ, രോഗം എങ്ങനെ ഉണ്ടാകുമെന്നു പോലുമോ അറിയില്ല. അങ്ങനെയുള്ള കുഞ്ഞുങ്ങൾ രാവിലെ മുതൽ മാസ്ക് വെച്ച് ഇരിക്കുമോ. ഇരുന്നാൽ തന്നെ അതവരുടെ ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് കൊച്ചു കുട്ടികൾക്ക് ഇപ്പോഴേ സ്കൂൾ തുറക്കാൻ പാടില്ല എന്ന് അഭ്യർത്ഥിക്കുന്നു. ഇത്രയും കാലം കാത്ത് സൂക്ഷിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ വെച്ചു കളിക്കാൻ ഒരു മാതാപിതാക്കൾക്കും കഴിയില്ല.

  A Shanavaz- തുറക്കണം. ഓൺലൈൻ പഠനം ഒക്കെ വെറും ചടങ്ങു മാത്രമാണ്. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ വികാസത്തിന് സ്കൂളിൽ പോയെ മതിയാവൂ.കോവിഡ് ഒന്നും ഇനി ഉടനെയൊന്നും നമ്മളെ വിട്ടുപോവില്ല.അതിനൊപ്പം പ്രതിരോധിച്ചു ജീവിക്കുക എന്നതെ മാർഗം ഉള്ളൂ

  Sabu Idicula - ഞാൻ എന്തായാലും എൻറെ കുഞ്ഞുങ്ങളെ സ്കൂളിൽ വിടാൻ തീരുമാനിച്ചിട്ടില്ല. ഒരു ഹോട്ടലിൽ ഇരുന്നു പോലും കഴിക്കാൻ അലൗഡ് ചെയ്യാത്ത നാട്ടിൽ എന്തിന് ഈ കുരുന്നു കുഞ്ഞുങ്ങളെ അതിൽ വലിച്ചിടുന്നത് മറ്റുള്ള സംസ്ഥാനം തുറന്നു എന്നു പറഞ്ഞു നമ്മൾ വെഗ്രത കാട്ടേണ്ട കുറഞ്ഞപക്ഷം പ്രൈമറി കുട്ടികളെ വെറുതെ വിടൂ

  John Jacob- 8ാം ക്ലാസ്സിന് താഴെയുള്ള ക്ലാസ്സുകൾ തുറന്ന് പരീക്ഷിക്കുന്നത് ഒഴിവാക്കണം, തുറന്ന സ്ഥലങ്ങളില്ലൊം തുറന്ന പാടേ പൂട്ടി.

  Rajesh Madathil- ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ പറ്റില്ല, ബീച്ചിൽ പോകാൻ പറ്റില്ല കൂട്ടം കൂടാൻ പറ്റില്ല ഒരു ബെഞ്ചിൽ 5 കുട്ടികൾക്ക് ചേർന്നിരിക്കാം. തുറക്കണം വേണ്ട എന്ന് പറയില്ല എല്ലാ മുന്നൊരുക്കങ്ങളും വേണം ചെറിയ കുട്ടികളെ കൊലക്കു കൊടുക്കരുത് മറ്റു സംസ്ഥാനങ്ങളിൽ തുറന്നു എന്ന് പറയുമ്പോൾ അവിടെ നിയന്ത്രണ വിധേയമായിട്ട് ആണ് പേരെടുക്കാൻ മാത്രം ഇവിടെ കാട്ടിക്കൂട്ടാണോ

  Imthiyaz TK Aacharyan- വളരെ നല്ല തീരുമാനം. ഇനി തുറന്നില്ലെങ്കിൽ പിള്ളേരെ ലൈഫ് കൊഞാട്ടയാകും.. സ്കൂൾ തുടങ്ങി അവിടെ തന്നെ കുട്ടികൾക്ക് വാക്സിനേഷൻ കൂടി നൽകിയാൽ പിന്നെ 👍

  Deepthy ML- കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യം അല്ലല്ലോ ഇപ്പൊൾ? എന്ത് വിശ്വസിച്ചു വിടും? ഓഫീസ് പോലും എല്ലാം തുറന്നു പ്രവർത്തിക്കുന്നത് കുറവാ... കുട്ടികളുടെ പ്രതിരോധ ശേഷി ഇങ്ങനെ അളക്കനോ? കുട്ടികൾക്ക് വാക്സിൻ വിതരണം കഴിഞ്ഞ് തുറന്നാൽ പോരെ?

  Soumi Pramod- ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് കൂടിയിരിക്കുന്ന ടൈമിൽ, കൊച്ചു കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണ് എന്ന കാരണത്താലാണ് പ്രൈമറി ക്ലാസുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇത് വലിയ വിപത്തിലേക്കാകും പോവുക. പല വീടുകളിൽ നിന്നും, പല യാത്രമാർഗങ്ങൾ സ്വീകരിച്ചു സ്കൂളിലെത്തുന്ന കുട്ടികൾ എത്രത്തോളം സുരക്ഷിതരായിരിക്കും??? ചെറിയ രീതിയിൽ കുട്ടികൾക്ക് കോവിഡ് വന്നു പോയാൽ പോലും മിസ്ക് പോലെയുള്ള ഗുരുതര പ്രശ്നങ്ങൾ കുട്ടികൾക്ക് പിന്നീടുണ്ടാകാൻ സാധ്യതയുണ്ട്. മാസ്ക് കൃത്യമായി വെക്കാനും ഇടക്കിടക്ക് കൈകൾ വൃത്തിയാക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണമെന്നൊക്കെ പറഞ്ഞു വിട്ടാലും ഈ കൊച്ചു കുട്ടികൾക്ക് അതിന്റെ ഗൗരവം മനസ്സിലാകുമോ?? ആഹാരവും വെള്ളവുമൊക്കെ ഷെയർ ചെയ്യുകയും ഒക്കെ ചെയ്യില്ലേ കുട്ടികൾ? അവർ ഓർത്തിരിക്കുമോ ഇതൊന്നും ഇപ്പോൾ പാടില്ല എന്നത്?? ഈ കുഞ്ഞുങ്ങളുടെ ഒക്കെ വീടുകളിൽ പ്രായമായവരും ഇളയ കുഞ്ഞുങ്ങളും ഒക്കെ ഉണ്ടാകില്ലേ? അവരുടെ സുരക്ഷ?? സ്കൂളിൽ പോകുന്നു എന്ന കാരണത്താൽ അച്ഛനമ്മമാരുടെ ശ്രദ്ധ വേണ്ട പ്രായത്തിൽ അവരെ വേറെ മാറ്റി കിടത്താനും, വീട്ടിലുള്ള മറ്റു അംഗങ്ങളോട് ഇടപെടാതെ ഇരിക്കാൻ നോക്കാനും ഒക്കെ എല്ലായ്‌പോഴും സാധിക്കുമോ?? ഇപ്പോഴും വാക്‌സിനേഷൻ ചെയ്യാതെ ഇരിക്കുന്ന എത്ര പേരുണ്ട് നമുക്കിടയിൽ?? ആദ്യം മുതിർന്ന കാര്യഗൗരവം വന്ന വലിയ ക്ലാസ്സുകളിലെ കുട്ടികൾക്ക് അധ്യയനം തുടങ്ങൂ, എന്നിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൊച്ചു കുട്ടികൾക്ക് തുടങ്ങിയാൽ പോരേ? രണ്ടു വാക്‌സിനേഷൻ ഡോസ് എടുത്തിട്ടും കോവിഡ് വന്നവർ ഉണ്ട്, ഒരു ലക്ഷണം പോലുമില്ലാതെ കോവിഡ് വന്നുപോകുന്നവരും ഉണ്ട്. ഇതൊക്കെയുള്ളപ്പോൾ കൊച്ചു കുട്ടികളെ ഇപ്പോൾ തന്നെ സ്കൂളിലേക്കയക്കണമെന്ന തീരുമാനം എന്തിനാണ്?? ആരെന്തു പറഞ്ഞാലും പേടിക്കണ്ട രോഗം തന്നെയാണിത്, പേടിയോടെ തന്നെയാണിതിനെ കാണുന്നതും.

  Santhosh Thankachen- കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാൻ സമയമായിട്ടില്ല. കേസുകൾ കുറച്ചുകൂടി കുറഞ്ഞതിനു ശേഷം 9 മുതൽ 12 വരെയുള്ള ക്ലാസുകൾ തുറക്കുക. അതിനു ശേഷമാണ് മറ്റുള്ള ക്ലാസുകൾ ഘട്ടംഘട്ടമായി തുറക്കേണ്ടത്. ലോകത്തെ എല്ലാ രാജ്യങ്ങളും ഇങ്ങനെയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കൊറോണ കുറഞ്ഞ രാജ്യങ്ങൾ പോലും ഇതുവരെ സ്കൂളുകൾ പൂർണമായി തുറന്നിട്ടില്ല. ഇപ്പോഴും ചെറിയ ക്ലാസിലെ കുട്ടികൾക്ക് ഓൺലൈനായി ആണ് ക്ലാസുകൾ നടക്കുന്നത്. അപ്പോളാണ് കേരളത്തിലെ പ്രൈമറി ക്ലാസുകൾ തുറക്കാൻ പോകുന്നത്.

  Sanjali Shibu- ഈ പകർച്ച വ്യാധി കുഞ്ഞുങ്ങളെ ബാധിക്കില്ല എന്നതിന് എന്തുറപ്പാണ് കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകാനാവുക? കോവിഡ് ഇത്രയും രൂക്ഷമായി തുടരുന്നതിനിടെ സ്കൂൾ തുറക്കുന്നതിനോട് യോജിപ്പില്ല. അല്ലെങ്കിൽ എല്ലാ കുട്ടികൾക്കും വാക്‌സിനേഷൻ ചെയ്യാനുള്ള സംവിധാനം ആദ്യമുണ്ടാവട്ടെ. കുഞ്ഞുങ്ങളുടെ ജീവനേക്കാൾ വലുതല്ല ഭാവി. ഒന്നോ രണ്ടോ വർഷത്തെ വിദ്യാഭ്യാസം വേണേൽ പോട്ടെന്നു വയ്ക്കാം. പിന്നീടായാലും അവർ പഠിച്ചെടുത്തുകൊള്ളും. എന്നാൽ കുഞ്ഞുങ്ങളെ അങ്ങനെ പോട്ടേന്നു വയ്ക്കാൻ പറ്റുമോ.. ആരോഗ്യവും ജീവനും തന്നെയാണ് ഭാവിയെക്കാൾ പ്രധാനം.
  മറ്റു സംസ്ഥാനങ്ങളിൽ സ്കൂൾ തുറക്കുന്നത് കണ്ടിട്ടാണ് ഈ നടപടി എങ്കിൽ തെറ്റാണ്. ഇവിടുത്തെ കോവിഡ് കേസുകളുടെ പകുതിയില്ല സ്കൂൾ തുറക്കുന്ന ഇടങ്ങളിൽ.
  പിന്നെ മൊബൈൽ യൂസ് ഒരുപാട് അപകടകരമാവുന്നുണ്ട്. അത് മാതാപിതാക്കൾ ശ്രദ്ധ വച്ചാൽ തീരാവുന്നതല്ലേ ഉള്ളൂ. അൺലിമിറ്റഡ് ഡാറ്റ റീചാർജ് ചെയ്യരുത്. ഓൺലൈൻ ക്ലാസ്സിൽ എത്ര സമയം വേണ്ടിവരുന്നു എന്ന് കണക്കു കൂട്ടി റീചാർജ് ചെയ്യുക.. ക്ലാസ്സ്‌, അതിനോടാനുബന്ധിച്ച റഫ്ഫെറൻസ് ഒക്കെ ക്കഴിയുമ്പോൾ ഫോൺ കുട്ടികളുടെ കയ്യിൽ നിന്നും വാങ്ങുക. ക്ലാസ്സ്‌ ടൈമിൽ മാത്രം ഫോൺ കൊടുക്കുക.ആവശ്യമില്ലാത്ത ഗെയിം ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യുന്നുണ്ടോ എന്ന് നോക്കുക, ഉണ്ടെങ്കിൽ അത് അൺ ഇൻസ്റ്റാൾ ചെയ്യുക. എന്തായാലും ഒന്നരവർഷത്തെ ക്ലാസ്സ്‌പോയി. ഇനിയെന്തായാലും കോവിഡ് പൂർണമായും നിയന്ത്രണത്തിൽ ആയിട്ട് മതി സ്കൂൾ തുറക്കാൻ എന്നാണ് എന്റെ അഭിപ്രായം

  Shaiju V Panappamkunnu -ടിപിആർ 5ൽ താഴാതെ എന്റെ കുട്ടികളെ ഞാൻ സ്കൂളിൽ വിടില്ല

  Akhil CA Kochu- 5, 6, 7 ക്ലാസുകൾ തിങ്കൾ ചെവ്വ ബുധൻ ദിവസങ്ങളിലും 8, 9, 10 ക്ലാസുകൾ വ്യാഴം വെള്ളി ശനി ദിവസങ്ങളിലും(1 മുതൽ +2 വരെ ക്ലാസുകൾ ഉള്ള സ്കൂളുകൾ ഉള്ളത് കൊണ്ട് കുട്ടികളുടെ തിരക്ക് കുറക്കാനും കൂടുതൽ ക്ലാസ്സ്‌ മുറികളിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കാനും സാധിക്കും ) ആയി ആരംഭിക്കുക +1, +2 ക്ലാസുകൾ തിങ്കൾ മുതൽ വെള്ളിവരെയും ഷിഫ്റ്റ്‌ സമ്പ്രദായം കൊണ്ടുവരുന്നതും നല്ലതായിരിക്കും 1 മുതൽ 4 വരെ ക്ലാസുകൾ തിടുക്കം കാട്ടി ആരംഭിക്കാതിരിക്കുന്നതാവും നല്ലത് കുട്ടികൾ എത്രത്തോളം ഈ രോഗത്തെ ഗൗരവമായി കണ്ടിട്ടുണ്ടാകുമെന്ന് അറിയാൻ സാധിക്കില്ല അവർ എത്രത്തോളം ശ്രദ്ധ പുലർത്തുമെന്നും? ഇത്രയും നാൾ സ്കൂൾ അവധി ആയതിനാൽ ക്ലാസ്സുകളുടെ ദിനം കുറക്കുന്നത് കൊണ്ട് കുട്ടികളിൽ മാനസിക പിരിമുറുക്കവും 3 ദിവസം വീട്ടിൽ ഇരിക്കുമ്പോൾ ഇല്ലാതാവും എന്നാണ് എന്റെ തോന്നൽ ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി കൂടി ആലോചിച്ചു കുട്ടികളുടെ ആരോഗ്യവും മാനസിക സമ്മർദ്ദവും കുറച്ച് അനുയോജ്യമായ രീതിയിൽ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കട്ടെ..

  M R Kannamkodu- സമൂഹത്തിലെ വ്യാപനം കുറയണം. അടുത്ത തരംഗം ഉണ്ടോ എന്നു അറിയണം. കർശന സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം. നാലുമണിക്കൂർ ക്ലാസ്സ്‌ മതി. ഒരു ഇന്റർവെൽ. എല്ലാം സാമൂഹിക അകലം പാലിച്ചുo.. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി പഠിക്കണം. അതിനാൽ തിടുക്കം കാണിക്കരുത്.

  ദിനേഷ് സ്മ്രിതിനിലയം- High school മുതൽ തുറക്കുക LP UP തുറക്കരുത് ആ കുഞ്ഞുങ്ങൾ കൃത്യമായ അറിവ് ആകാറാട്ടില്ല

  Honey Rajeev- പ്രൈമറി കുട്ടികളെ ഒഴിവാക്കിയാൽ മതിയാരുന്നു. ഞാൻ എന്റെ പിള്ളാരെ വിടുന്നില്ല.ഒന്നോ രണ്ടോ വർഷം പോയാലും വേണ്ടില്ല.

  Suresh KS- ചുരുങ്ങിയത് ഓരോഡോസ് വാക്സിൻ നൽകിയതിന് ശേഷം സ്കൂൾ തുറന്നാൽ അതല്ലേ നന്നാവുക
  Published by:Rajesh V
  First published: