പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതിയിൽ ഇനി നിക്കോട്ടിൻ റീപ്ലേസ്മെന്റ് ഗം നിര്‍മ്മലും

ആരോഗ്യത്തിന് ഹാനികരമായ പുകയിലയുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

News18 Malayalam
Updated: March 24, 2019, 10:31 AM IST
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതിയിൽ ഇനി നിക്കോട്ടിൻ റീപ്ലേസ്മെന്റ് ഗം നിര്‍മ്മലും
janaushadhi-kendra
  • Share this:
കൊച്ചി : നിക്കോട്ടിൻ റീപ്ലേസ്മെന്റ് ഗം ആയ നിർമ്മലിനെ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ. ആരോഗ്യത്തിന് ഹാനികരമായ പുകയിലയുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഇതോടെ രാജ്യത്തെ വിവിധയിടങ്ങളിലുള്ള പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങളിൽ നിർമ്മൽ ലഭ്യമാകും.

Also Read-കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ ചില മാർഗങ്ങൾ

രാജ്യത്ത് ഏകദേശം 30 മില്യൺ ആളുകൾ പുകവലിക്കുന്നവരാണെന്നും ഇതിൽ 80 ശതമാനവും താഴ്ന്ന വരുമാനക്കാരാണെന്നുമാണ് കണക്കുകൾ. മിതമായ വിലയിൽ ലഭ്യമാകുന്ന നിർമ്മൽ ഗം ഉപയോഗിക്കുന്നതിലൂടെ പുകവലി ഒരു പരിധിവരെ കുറയ്ക്കാനാകും. ചെറിയ അളവിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ടെങ്കിലും ക്യാന്‍സറിന് കാരണമാകുന്ന രാസവ്സതുക്കളൊന്നും തന്നെ ഈ ഗമ്മിൽ അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പുകവലിക്കാനുള്ള ആസ്കതിയും കുറയും.

Also Read-തുളളിനടക്കാൻ ഇനി തുള്ളിമരുന്നില്ല; പോളിയോ തുടച്ചു നീക്കി കേരളം

പുകവലി നിര്‍ത്തുന്നതിന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് (എന്‍ആര്‍ടി) ലഭിച്ച മികച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മല്‍ നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ഗം വിപണിയിലെത്തുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം അംഗവും മുന്‍ കര്‍ണാടക സ്‌റ്റേറ്റ് കണ്‍സല്‍ട്ടന്റുമായ ഡോ. പി. ജഗന്നാഥ് അറിയിച്ചിരിക്കുന്നത്.

First published: March 24, 2019, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading