• HOME
  • »
  • NEWS
  • »
  • life
  • »
  • Cancer Symptoms | സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ഒമ്പത് അര്‍ബുദരോഗ ലക്ഷണങ്ങള്‍

Cancer Symptoms | സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ഒമ്പത് അര്‍ബുദരോഗ ലക്ഷണങ്ങള്‍

സ്ത്രീകള്‍ പലപ്പോഴും ശരീരത്തിൽ പ്രകടമാകുന്ന അര്‍ബുദം പോലുള്ള സങ്കീര്‍ണരോഗങ്ങളുടെ ലക്ഷണങ്ങളെ അവഗണിക്കുകയും അത് രോഗബാധ തീവ്രമാകാൻ കാരണമാകുന്നതും പൊതുവെ കണ്ടുവരാറുണ്ട്

  • Share this:
    സ്ത്രീ ശരീരം എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ആ മാറ്റങ്ങള്‍ എല്ലാവരിലും വ്യത്യസ്ത തോതിലായിരിക്കാം. അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന പല മാറ്റങ്ങളും (Changes in Body) സ്ത്രീകള്‍ പലപ്പോഴും വലിയ ഗൗരവത്തോടെ കാണാറില്ല.

    സ്ത്രീകള്‍ പലപ്പോഴും ശരീരത്തിൽ പ്രകടമാകുന്ന അര്‍ബുദം (Cancer) പോലുള്ള സങ്കീര്‍ണരോഗങ്ങളുടെ ലക്ഷണങ്ങളെ (Symptoms) അവഗണിക്കുകയും അത് രോഗബാധ തീവ്രമാകാൻ കാരണമാകുന്നതും പൊതുവെ കണ്ടുവരാറുണ്ട്.

    ശരീരത്തിലെ ഏത് അവയവത്തെയും അര്‍ബുദം ബാധിച്ചേക്കാം. സ്തനാര്‍ബുദം, ആമാശയ അര്‍ബുദം കരളിനെ ബാധിക്കുന്ന അര്‍ബുദം, വൃക്കയെ ബാധിക്കുന്ന അര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദം, മസ്തിഷ്‌ക്കാര്‍ബുദം, രക്താര്‍ബുദം, അണ്ഡാശയ അര്‍ബുദം, അസ്ഥികളെ ബാധിക്കുന്ന അര്‍ബുദം, ആമാശയ അര്‍ബുദം ഇങ്ങനെ വിവിധ തരം അര്‍ബുദങ്ങള്‍ ശരീരത്തെ ബാധിക്കാറുണ്ട്.

    പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ നേടിയാല്‍ അർബുദത്തിന്റെ രോഗതീവ്രത ഒരു വലിയ പരിധി വരെ ഒഴിവാകാന്‍ നമുക്ക് കഴിയും. അതുകൊണ്ട് അർബുദം ശരീരത്തിലുണ്ടാക്കുന്ന ലക്ഷണങ്ങളും മാറ്റങ്ങളും അറിയുകയെന്നത് വളരെ പ്രധാനമാണ്. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട, ക്യാന്‍സറിന്റെ ചില സാധാരണ ലക്ഷണങ്ങള്‍ ഇതാ:

    1.സ്ഥിരമായ നടുവേദന

    മിക്ക സ്ത്രീകള്‍ക്കും നടുവേദന പതിവായി ഉണ്ടാകാറുണ്ട്. പലരും അതുമായി പൊരുത്തപ്പെട്ട് ജീവിക്കുകയാണ് ചെയ്യാറ്. ആര്‍ത്തവം മുതല്‍ ആര്‍ത്തവവിരാമം വരെ ഒട്ടുമിക്ക സ്ത്രീകള്‍ക്കും എല്ലാ മാസവും നടുവേദന അനുഭവപ്പെടാറുണ്ട്. ആര്‍ത്തവസമയത്ത് മലബന്ധം മൂലമുണ്ടാകുന്ന വേദന അപകടകാരിയല്ല. എന്നാല്‍ ഇടുപ്പിനും മുതുകിനും സമീപത്തായി ഉണ്ടാകുന്ന, നീണ്ടുനില്‍ക്കുന്ന വേദനകള്‍ അവഗണിക്കരുത്. അവ ഒരുപക്ഷെ അർബുദത്തിന്റെ ലക്ഷണങ്ങളാകാം. വയറിന്റെ മുകൾ ഭാഗത്ത് തൊടുത്തുവിട്ടതുപോലെയുണ്ടാകുന്ന വേദന പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ലക്ഷണമാണ്. അതുപോലെ മുതുകിന് താഴെ ഉണ്ടാകുന്ന വേദന നട്ടെല്ലിലെ ട്യൂമര്‍ കാരണമാകാം.

    2. ക്രമരഹിതമായ മലവിസര്‍ജ്ജനം

    പതിവായി ഉണ്ടാകുന്ന മലബന്ധമോ വയറിലെ അസ്വസ്ഥതകളോ അവഗണിക്കരുത്. കാരണം ഇത് വന്‍കുടല്‍ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണമാകാം. ആര്‍ത്തവത്തിന് മുമ്പുള്ള സമയത്ത് പല സ്ത്രീകള്‍ക്കും മലബന്ധം, വയറിൽ വീക്കം, കുടലിലെ മാറ്റങ്ങള്‍ എന്നിവ അനുഭവപ്പെടുന്നതിനാല്‍ ഈ പറഞ്ഞ ലക്ഷണം പൊതുവെ അവഗണിക്കപ്പെടാറാണ് പതിവ്. ഈ അവസ്ഥ വളരെക്കാലം നിലനില്‍ക്കുകയും മലത്തിന്റെ നിറത്തില്‍ മാറ്റം, പെട്ടെന്നുള്ള ഭാരം കുറയല്‍, അലസത എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കണം.

    3. മൂത്രവിസര്‍ജ്ജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

    മൂത്രവിസര്‍ജ്ജന സംബന്ധമായി സ്ത്രീകളില്‍ കാണപ്പെടുന്ന പതിവ് പ്രശ്‌നങ്ങളിലൊന്നാണ് മൂത്രനാളിയിലെ അണുബാധ. മൂത്രനാളി എപ്പോഴും വൃത്തിയായി, ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക. ചെറിയ ഇടവേളകളില്‍ അണുബാധ തുടരെത്തുടരെ ഉണ്ടായാല്‍ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്. ഇത് കിഡ്നി ക്യാന്‍സറിന്റെ ലക്ഷണമായതിനാല്‍ മൂത്രത്തില്‍ രക്തം ഉണ്ടോ എന്നും പരിശോധിക്കണം.

    4. സ്തനങ്ങളുടെ വലിപ്പത്തില്‍ മാറ്റം

    സ്തനാര്‍ബുദം സാധാരണയായി സ്ത്രീകളിലാണ് സംഭവിക്കുന്നത്. കക്ഷത്തിലോ കോളര്‍ബോണിലോ ഉള്ള മുഴ, മുലക്കണ്ണുകള്‍ക്ക് ഉള്ളിലുള്ള തടിപ്പ് /മുഴകള്‍, മുലക്കണ്ണില്‍ നിന്ന് സ്രവങ്ങള്‍ വരുന്നത്, ഓറഞ്ച് നിറത്തിലുള്ള ചര്‍മ്മം, സ്തനത്തിലോ മുലക്കണ്ണിലോ വേദന, മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഇതെല്ലാം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍പ്പെടുന്നു. പതിവ് സ്വയം പരിശോധനകള്‍ കൊണ്ടുതന്നെ ഈ ലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാൻ കഴിയും. നിങ്ങളുടെ സ്തനത്തിന്റെ വലിപ്പത്തിലെ മാറ്റം പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധയില്‍പ്പെട്ടാൽ ഒരു മാമോഗ്രാം പരിശോധന നടത്തി നോക്കുക.

    5. ത്വക്കിലെ പാടുകള്‍

    ചെറിയ മുഖക്കുരു മുതല്‍ പര്‍പ്പിള്‍ നിറത്തിലുള്ള മുറിവ് വരെയുള്ള ലക്ഷണങ്ങളോ അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ പുറംതൊലിയിൽ പരുപ്പരുപ്പ്, ചർമം പൊട്ടിയുള്ള രക്തസ്രാവം, ചര്‍മ്മത്തിൽ വിട്ടുമാറാത്ത അണുബാധ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ സന്ദര്‍ശിച്ച് രോഗനിര്‍ണയം നടത്തണം. പലപ്പോഴും ആളുകള്‍ ചര്‍മ്മത്തിലെ ചെറിയ മുഴകളെ അവഗണിക്കുകയും കാലക്രമേണ അവ സുഖം പ്രാപിക്കുമെന്ന് കരുതുകയും ചെയ്യുന്നു. അതുമൂലം ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന ക്യാന്‍സറിന് തീവ്രമാകാന്‍ മതിയായ സമയം ലഭിക്കുന്നു. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ആരോഗ്യവിദഗ്ദ്ധരുടെ സഹായം തേടാന്‍ മടികാണിക്കരുത്.

    6. ആര്‍ത്തവ സമയത്ത് രക്തസ്രാവം അല്ലെങ്കില്‍ ഡിസ്ചാര്‍ജ്

    ആര്‍ത്തവ ചക്രങ്ങള്‍ക്കിടയില്‍ ശരീരത്തില്‍ നിന്ന് രക്തമോ ദുര്‍ഗന്ധമോ ഉള്ള സ്രവങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടുക. ആര്‍ത്തവത്തിന് മുമ്പുള്ള ഡിസ്ചാര്‍ജ് സ്ത്രീകളില്‍ സാധാരണമാണ്, ഇത് ജാഗ്രതയോടെ കൈകാര്യം ചെയ്യണം. ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് സെര്‍വിക്കല്‍, യോനി അല്ലെങ്കില്‍ എന്‍ഡോമെട്രിയല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം.

    7. സ്ഥിരമായ ചുമ

    തുടര്‍ച്ചയായ ചുമ പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നീണ്ടുനില്‍ക്കുന്ന ചുമ ശ്വാസകോശ അര്‍ബുദത്തിന്റെയും ലക്ഷണങ്ങളിലൊന്നാണ്. അതിനാല്‍ ഇത്തരം ലക്ഷണങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ക്യാന്‍സര്‍ ഉണ്ടെങ്കില്‍ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താൻ സഹായിക്കും.

    Netra Suraksha| പരിചരിക്കുന്നവർ സൂക്ഷിക്കുക! പ്രമേഹ രോഗികളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

    8. ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്

    വായിലോ തൊണ്ടയിലോ അന്നനാളത്തിലോ ഉള്ള ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് ഭക്ഷണമോ ദ്രാവകങ്ങളോ വിഴുങ്ങാനുള്ള ബുദ്ധിമുട്ട്. ചിലപ്പോള്‍ തൊണ്ടയില്‍ വലിയ മുഴയും അനുഭവപ്പെടാം. ഇത് ആസിഡ് റിഫ്ലക്‌സും ആകാം. എന്നാൽ ഈ അവസ്ഥ തുടരുകയാണെങ്കില്‍ അന്നനാളം, തൊണ്ട, വായ എന്നിവ ശരിയായി പരിശോധിക്കേണ്ടതുണ്ട്.

    Sleep | രാത്രികളില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന 10 കാര്യങ്ങള്‍ ഇതാ

    9. ഇടയ്ക്കിടെയുള്ള ചെവി വേദന

    അണുബാധയില്ലാതെ തന്നെ നിങ്ങളുടെ ചെവിയിൽ വേദന അനുഭവപ്പെട്ടാൽ അത് നാവിലോ ടോണ്‍സിലോ വായിലോ ക്യാന്‍സര്‍ കോശങ്ങളുടെ സാന്നിദ്ധ്യത്തിന്റെ ലക്ഷണങ്ങളാകാം. ഇയര്‍ ഡ്രോപ്പുകള്‍ ഉപയോഗിച്ചിട്ടും ചെവിവേദനയ്ക്ക് ശമനമില്ലെങ്കിൽ നിങ്ങളുടെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക.
    Published by:Jayashankar AV
    First published: