നിങ്ങൾക്ക് അമിതമായ ക്ഷീണം തോന്നുന്നോ ? അതിനുള്ള ഒമ്പത് കാരണങ്ങൾ ഇതാ

വിഷാദരോഗം അനുഭവിക്കുന്നവർക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ആയിരിക്കും. ഇത് അമിതമായ ക്ഷീണത്തിന് കാരണമാകുകയും ചെയ്യും.

News18 Malayalam | news18
Updated: August 26, 2020, 6:09 PM IST
നിങ്ങൾക്ക് അമിതമായ ക്ഷീണം തോന്നുന്നോ ? അതിനുള്ള ഒമ്പത് കാരണങ്ങൾ ഇതാ
fatigue
  • News18
  • Last Updated: August 26, 2020, 6:09 PM IST
  • Share this:
പലപ്പോഴും നമുക്ക് ക്ഷീണം അനുഭവപ്പെടാറുണ്ട്. അമിതമായ ക്ഷീണം നമുക്ക് അനുഭവപ്പെടുമ്പോഴും അതിനെ ചെറിയൊരു തളർച്ചയായി മാത്രമാണ് പലപ്പോഴും നമ്മൾ കണക്കാക്കാറുള്ളത്. എന്നാൽ, തളർച്ചയും ക്ഷീണവും തമ്മിൽ വ്യത്യാസമുണ്ടെന്നതാണ് സത്യം. ഊർജ്ജത്തിന്റെ കുറവാണ് പലപ്പോഴും ക്ഷീണമായി വരുന്നത്. മതിയായ ഉറക്കം ലഭിച്ചതിനു ശേഷവും നമുക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. ക്ഷീണത്തിന് കാരണമാകുന്ന നിരവധി കാരണങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടാകാം.

ക്ഷീണം സംഭവിക്കുന്നതിനുള്ള ആരോഗ്യപരമായ കാരണങ്ങൾ

1. വിളർച്ച: ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവും ഗുണവും കുറയുന്നതാണ് വിളർച്ച. വിളർച്ച സംഭവിച്ച ഒരു വ്യക്തിക്ക് ശരീരത്തിൽ രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ ഉണ്ടായിരിക്കില്ല. ഇത് തലകറക്കം, മന്ദിപ്പ്, ക്ഷീണം, ശ്വാസതടസം എന്നിവയ്ക്ക് കാരണമാകുന്നു. ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. പലപ്പോഴും വൃക്കസംബന്ധമായ രോഗങ്ങൾക്കും അനീമിയ കാരണമാകാറുണ്ട്.

2. സ്ലീപ് അപ്നിയ: ഉറങ്ങുമ്പോൾ ശ്വസിക്കാൻ കഴിയാത്ത രോഗമാണ് സ്ലീപ് അപ്നിയ. ശ്വാസനാളത്തിലെ എന്തെങ്കിലും തടസം, ശ്വസിക്കാൻ ശരീരത്തിന് സിഗ്നലുകൾ അയയ്ക്കാൻ തലച്ചോറിന് കഴിയാതിരിക്കുന്നത് എന്നിവ മൂലം ഇത് സംഭവിക്കാം. അർദ്ധരാത്രിയിൽ ഉറക്കം തെളിയുന്നതിന് ഇത് കാരണമാകുകയും ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുന്നതിന് ഇത് കാരണമാകുകയും ചെയ്യുന്നു.

3. ഹൈപ്പോതൈറോയിഡസം: ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തൈറോയ്ഡ് ഹോർമോൺ തൈറോയ്ഡ് ഗ്രന്ഥി വളരെക്കുറച്ച് മാത്രം ഉല്പാദിപ്പിക്കുന്നതാണ് ഹൈപ്പോതൈറോയിഡസത്തിന് കാരണമാകുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ അഭാവത്തിൽ വ്യക്തിയുടെ ശരീരഭാരം വർദ്ധിക്കും. പേശികളിൽ വേദന അനുഭവപ്പെടുകയും തുടർച്ചയായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

4. പ്രമേഹം: ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാനലക്ഷണങ്ങളിൽ ഒന്നാണ് ക്ഷീണം. രക്തത്തിലെ അമിതമായ ഗ്ലൂക്കോസും ഇൻസുലിൻ പ്രതിരോധവും കാരണം ശരീരത്തിലെ കോശങ്ങൾക്ക് ഊർജ്ജം ഉല്പാദിപ്പിക്കാൻ കഴിയില്ല. ഇത് അമിതമായ ക്ഷീണത്തിന് കാരണമാകും.

5. റസ്റ്റ് ലെസ് ലെഗ്സ് സിൻഡ്രോം: ഇരുമ്പിന്റെ കുറവുള്ളവർക്ക് കാണപ്പെടുന്ന ഒരു അസുഖമാണ് റസ്റ്റ് ലെസ് ലെഗ്സ് സിൻഡ്രോം. കാലുകൾ ചലിപ്പിക്കാൻ കഴിയാത്തതു പോലെ വ്യക്തികൾക്ക് അനുഭവപ്പെടുന്നു. പ്രധാനമായും വൈകുന്നേരങ്ങളിലാണ് ഇത് കാണപ്പെടുന്നത്. ഇത് വ്യക്തിയുടെ ഉറക്കത്തെ നഷ്ടപ്പെടുത്തുകയും രാവിലെ മുഴുവൻ ക്ഷീണിതനായി കാണപ്പെടുകയും ചെയ്യുന്നു.

ക്ഷീണത്തിന്റെ ജീവിതശൈലി സംബന്ധമായ കാരണങ്ങൾ

1. മദ്യം: ശരീരത്തിന്റെ നാഡീവ്യവസ്ഥയെ തളർത്തുകയും സാധാരണ ഉറക്കം സാധ്യമല്ലാതാക്കുകയും ചെയ്യും മദ്യം.
ഇത് വ്യക്തിയെ പ്രകോപിതനും ക്ഷീണിതനുമാക്കുന്നു. നിരന്തരമായ മദ്യപാനം അമിത ക്ഷീണത്തിന് കാരണമാകുകയും ചെയ്യുന്നു.

2. ശാരീരിക നിഷ്ക്രിയത്വം: പതിവായി വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തിന് അലസതയും ക്ഷീണവും അനുഭവപ്പെടാൻ കാരണമാകും.

ക്ഷീണത്തിന്റെ മാനസിക കാരണങ്ങൾ

1. ഉത്കണ്ഠ: ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ തോന്നുന്ന ഭയവും ആശങ്കയും തോന്നിപ്പിക്കുന്ന അവസ്ഥയാണ് ഉത്കണ്ഠ. എന്നാൽ, ചില ആളുകൾക്ക് ദൈനംദിന ജീവിതത്തിൽ നിയന്ത്രിക്കാൻ കഴിയാത്ത ഉത്കണ്ഠ ഉണ്ടാകാറുണ്ട്. ഉത്കണ്‌ഠ ബാധിച്ച ഒരാൾക്ക് ശ്വാസതടസം, ക്ഷീണം, തലവേദന, ഓക്കാനം, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടാറുണ്ട്.

2. വിഷാദം: വിഷാദ മാനസികാവസ്ഥ, താൽപര്യമില്ലായ്മ, വർദ്ധിച്ച ക്ഷീണം എന്നിവ അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് വിഷാദം. വിഷാദരോഗം അനുഭവിക്കുന്നവർക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ആയിരിക്കും. ഇത് അമിതമായ ക്ഷീണത്തിന് കാരണമാകുകയും ചെയ്യും.
Published by: Joys Joy
First published: August 26, 2020, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading