നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വന്ധ്യതയ്ക്ക് കാരണമാകുന്ന ആരോഗ്യപ്രശ്നം കൈകാര്യം ചെയ്യാൻ ഒമ്പത് വഴികൾ

  വന്ധ്യതയ്ക്ക് കാരണമാകുന്ന ആരോഗ്യപ്രശ്നം കൈകാര്യം ചെയ്യാൻ ഒമ്പത് വഴികൾ

  ഒരു വര്‍ഷമോ അതില്‍ കൂടുതലോ ശ്രമിച്ചിട്ടും ഗര്‍ഭം ധരിക്കാന്‍ സാധിക്കുന്നില്ല അല്ലെങ്കില്‍ ഒന്നിലധികം ഗര്‍ഭ അലസലുകള്‍ സംഭവിക്കുക എന്നിവയാണ് ധാരണയായി വന്ധ്യതയുടെ ലക്ഷണങ്ങള്‍.

  • Share this:
   ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് അപമാനവും ലജ്ജാകരവുമായാണ് ഇന്ത്യന്‍ കുടുംബങ്ങളില്‍ കണക്കാക്കപ്പെടുന്നത്. ഇത് ചില സമയങ്ങളില്‍ വളരെ മോശമായ ആരോഗ്യ സ്ഥിതികള്‍ സൃഷ്ടിക്കാറുണ്ട്. കാരണം ലൈംഗിക ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണ്ട അവസ്ഥകളില്‍ അല്ലെങ്കില്‍ ലൈംഗികതയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മിക്ക അവസരങ്ങളിലും ശരിയായ വിവരങ്ങളാകില്ല ആവശ്യക്കാര്‍ക്ക് ലഭിക്കുക. മിക്കവാറും അവസരങ്ങളിലും ആളുകള്‍ ആശ്രയിക്കുക സ്ഥിരീകരണങ്ങളില്ലാത്ത ഓണ്‍ലൈന്‍ ഉറവിടങ്ങളോ അല്ലങ്കില്‍ സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന അശാസ്ത്രീയമായ വിവരങ്ങളെയോ ആയിരിക്കും.

   ലൈംഗികതയെക്കുറിച്ചുള്ള ഇത്തരം വ്യാപകമായ തെറ്റായ വിവരങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും ശരിയായ വിവരങ്ങളിലേക്ക് എത്തിച്ചേരുന്നതിനും, ന്യൂസ്18.കോം 'ലെറ്റ്‌സ് ടോക്ക് സെക്‌സ്' എന്ന പേരില്‍ ഈ പ്രതിവാര കോളം പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ കോളത്തിലൂടെ ലൈംഗികതയെക്കുറിച്ചും ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീമായി എങ്ങനെ പരിഹാരം കണ്ടെത്താമെന്നും വിലയിരുത്താം. സെക്സോളജിസ്റ്റും പ്രൊഫസറുമായ (ഡോ) ശരണ്‍ഷ് ജെയിന്‍ ആണ് കോളം എഴുതുന്നത്. ഇന്നത്തെ കോളത്തില്‍ വന്ധ്യതയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമാണ് ഡോ. ??ജെയിന്‍ ഉത്തരം നല്‍കുന്നത്.

   ദമ്പതികള്‍ക്ക് ഗര്‍ഭം ധരിക്കാനോ ഗര്‍ഭിണിയാകാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് വന്ധ്യത. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വന്ധ്യത പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒരു വര്‍ഷമോ അതില്‍ കൂടുതലോ ശ്രമിച്ചിട്ടും ഗര്‍ഭം ധരിക്കാന്‍ സാധിക്കുന്നില്ല അല്ലെങ്കില്‍ ഒന്നിലധികം ഗര്‍ഭ അലസലുകള്‍ സംഭവിക്കുക എന്നിവയാണ് ധാരണയായി വന്ധ്യതയുടെ ലക്ഷണങ്ങള്‍.

   എന്നാല്‍ വന്ധ്യതയ്ക്ക് വിവിധ തരത്തിലുള്ള ചികിത്സകള്‍ ഉണ്ട്. ഇത്തരം ചികിത്സകളിലൂടെ ആരോഗ്യകരമായി ഗര്‍ഭം ധരിക്കുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്ത നിരവധി ദമ്പതികളുണ്ട്. വന്ധ്യത ഒരിയ്ക്കലും ഒരു 'സ്ത്രീയുടെ പ്രശ്‌നം' അല്ലെങ്കില്‍ പ്രായത്തിന്റെ പ്രശ്‌നം മാത്രമല്ല. ധാരാളം കാര്യങ്ങള്‍ വന്ധ്യതയിലേക്ക് നയിച്ചേക്കാം, അത് എല്ലാ ലിംഗത്തിലും പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും. അതുകൊണ്ടാണ് ദമ്പതികള്‍ക്ക് ഗര്‍ഭിണിയാകാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ രണ്ടുപേരെയും സാധാരണയായി പരിശോധനകള്‍ക്ക് വിധേയമാക്കുന്നത്.

   വന്ധ്യതയ്ക്ക് കാരണമാകുന്നത് എന്തൊക്കെ?

   വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ട്. സ്ത്രീകളിലെ വന്ധ്യതയ്ക്കുള്ള ചില സാധാരണ കാരണങ്ങള്‍ വേദനയുള്ളതും കനത്തതുമായ ആര്‍ത്തവം, ക്രമരഹിതമായ ആര്‍ത്തവങ്ങള്‍, ലൈംഗികവേളയില്‍ ഉണ്ടാകുന്ന വേദന, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അണ്ഡോത്പാദന പ്രശ്‌നങ്ങള്‍, ഫാലോപ്യന്‍ ട്യൂബുകള്‍ അടഞ്ഞു പോകുന്നതിനാല്‍ ബീജത്തിന് അണ്ഡത്തിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥ, ഗര്‍ഭപാത്രത്തിന്റെ ആകൃതിയിലുള്ള പ്രശ്‌നങ്ങള്‍, എന്‍ഡോമെട്രിയോസിസ്, ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ എന്നിവയൊക്കെയാണ്.

   പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, വന്ധ്യതയുടെ ഏറ്റവും സാധാരണമായ കാരണങ്ങള്‍ വൃഷണത്തിലെ വേദന അല്ലെങ്കില്‍ നീര്‍വീക്കം, ഉദ്ധാരണം നിലനിര്‍ത്തുന്നതിലെ പ്രശ്‌നങ്ങള്‍, ചെറിയ വൃഷണങ്ങള്‍, ബീജങ്ങളുടെ എണ്ണക്കുറവ്, വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയാത്തവിധം കട്ടിയുള്ള ബീജം എന്നിവയാണ്.

   നിങ്ങളുടെ ശരീരത്തില്‍ ബീജം ഉണ്ടാക്കാന്‍ സഹായിക്കുന്ന ചില ഹോര്‍മോണുകളുടെ അളവ് കൂടുതലോ കുറവോ ആകുന്നതും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ, സ്ഖലന പ്രശ്‌നങ്ങളും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കാരണങ്ങള്‍ വ്യക്തമാകാറുമില്ല. കാരണം വിശദീകരിക്കാത്ത വന്ധ്യത നിരാശാജനകമാണ്.
   വന്ധ്യതയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത് എന്തൊക്കെയാണ്?പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ചില ആരോഗ്യ, ജീവിതശൈലി ഘടകങ്ങളുണ്ട്. 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ (സ്ത്രീകള്‍ക്ക്), അമിതഭാരമോ ഭാരക്കുറവോ, കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍, അമിതമായ മരുന്ന് ഉപയോ?ഗം അല്ലെങ്കില്‍ മദ്യ ഉപയോഗം, സിഗരറ്റ് പുകവലി തുടങ്ങിയവയൊക്കെ വന്ധ്യതയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

   വന്ധ്യത മൂല്യനിര്‍ണ്ണയം നടത്തുന്ന ടെസ്റ്റുകള്‍ എന്തൊക്കെയാണ്?

   മെഡിക്കല്‍ ഹിസ്റ്ററിയും ശാരീരിക പരിശോധനയും: ഒന്നാമതായി, നിങ്ങളെ പരിശോധിക്കുന്ന ഡോക്ടര്‍ വളരെ സമഗ്രമായ മെഡിക്കല്‍, വന്ധ്യത ഹിസ്റ്ററി പരിശോ?ധിക്കും. രണ്ടാമതായി, ഗര്‍ഭാശയത്തിന്റെയും ട്യൂബുകളുടെയും അണ്ഡാശയത്തിന്റെയും ഘടന വിലയിരുത്തുന്നതിന് ഒരു അള്‍ട്രാസൗണ്ട് സ്‌കാനിം?ഗ് നടത്തും.

   അണ്ഡാശയ പ്രവര്‍ത്തനവും മൊത്തത്തിലുള്ള അണ്ഡങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ട ചില ഹോര്‍മോണുകളായ എസ്ട്രാഡിയോള്‍, എഫ്എസ്എച്ച് എന്നിവയുടെ അളവുകള്‍ ഏറ്റവും സാധാരണമായ പരിശോധനകളില്‍ ഉള്‍പ്പെടുന്നു. ഹിസ്റ്ററോസാല്‍പിംഗോഗ്രാം (എച്ച്എസ്ജി) ഫാലോപ്യന്‍ ട്യൂബല്‍ ശേഷി വിലയിരുത്തുന്നതിന് ആവശ്യമായ ഒരു പരിശോധനയാണ്. പുരുഷന്മാരെ വിലയിരുത്താനുള്ള പ്രാഥമിക പരിശോധനയാണ് ബീജ വിശകലനം.

   വന്ധ്യതയ്ക്കുള്ള ചികിത്സകള്‍ എന്തൊക്കെയാണ്?

   വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍, ചികിത്സ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് രോഗികളെ ബോധവല്‍ക്കരിക്കുകയാണ് ഏറ്റവും ആദ്യം വേണ്ടത്. അണ്ഡോത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉത്തേജന മരുന്നുകള്‍: അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കാന്‍ അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകള്‍ രണ്ട് രൂപത്തിലാണുള്ളത്. ഗുളികകളായും കുത്തിവയ്പ്പായും ഇത് ഉപയോഗിക്കാം.

   ബീജസങ്കലനം: ഐയുഐ എന്ന് അറിയപ്പെടുന്ന ഗര്‍ഭാശയ ബീജസങ്കലനം, ഗര്‍ഭാശയത്തിന് പുറത്ത് ട്യൂബുകളിലുള്ള അണ്ഡോത്പാദനം ഇവയൊക്കെയാണ് ഈ രീതിയിലുള്ള ചികിത്സകള്‍.

   ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF): ഇന്‍ വിട്രോ എന്നാല്‍ 'ശരീരത്തിന് പുറത്ത്.' IVF എന്നത് ഒരു ഭ്രൂണശാസ്ത്ര ലബോറട്ടറിയില്‍ ശരീരത്തിന് പുറത്ത് ബീജം ശേഖരിച്ച് ബീജസങ്കലനം ചെയ്യുന്ന ഒരു പ്രക്രിയയാണ്. IVF ഇന്‍ട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ് (ICSI) ഒരു നൂതന ലബോറട്ടറി പ്രക്രിയയാണ്. ആരോഗ്യമുള്ള ഒരൊറ്റ ബീജം അണ്ഡത്തില്‍ കുത്തിവച്ച് ഒരു ഭ്രൂണത്തെ സൃഷ്ടിക്കുന്നു, ഇത് ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്നു.

   തേര്‍ഡ് പാര്‍ട്ടി പുനരുല്‍പാദനം: മറ്റൊരു വ്യക്തി ബീജമോ അണ്ഡമോ നല്‍കി അല്ലെങ്കില്‍ മറ്റൊരു സ്ത്രീ വാടക ?ഗര്‍ഭപാത്രത്തിലൂടെ ദമ്പതികളെ ഒരു കുട്ടിയുണ്ടാകാന്‍ സഹായിക്കുക എന്നതാണ് ഈ രീതി.

   ശസ്ത്രക്രിയ: ശാരീരിക പരിശോധന, അള്‍ട്രാസൗണ്ട് എന്നിവയ്ക്ക് ശേഷം, ഡോക്ടര്‍ ചിലപ്പോള്‍ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്‌തേക്കാം. ലാപ്രോസ്‌കോപ്പി, ഹിസ്റ്ററോസ്‌കോപ്പി, വയറിലെ മയോമെക്ടമി (ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ നീക്കംചെയ്യല്‍) എന്നിവയാണ് ഈ രീതിയിലുള്ള ഏറ്റവും സാധാരണമായ ശസ്ത്രക്രിയകള്‍.

   ശുക്ലം വീണ്ടെടുക്കല്‍: ബീജം പുറപ്പെടുവിക്കാനോ ബീജം ഉത്പാദിപ്പിക്കാനോ കഴിയാത്ത പുരുഷന്മാരുടെ വൃഷണങ്ങളില്‍ നിന്ന് ഒരു ചെറിയ സൂചി ഉപയോഗിച്ച് ബീജം എടുക്കുന്ന രീതിയാണിത്. വാസക്ടമി റിവേഴ്‌സല്‍: വാസക്ടമി ചെയ്ത ഒരു പുരുഷനെ ഒരിക്കല്‍ കൂടി ആരോഗ്യകരമായ ബീജം ഉത്പാദിപ്പിക്കാന്‍ ഇത് പ്രാപ്തമാക്കുന്നു.

   ബീജദാനം: ഒരു സ്ത്രീയുടെ അണ്ഡത്തില്‍ ബീജസങ്കലനം നടത്താന്‍ മറ്റൊരു പുരുഷന്റെ ബീജം ഉപയോഗിക്കുന്ന രീതി.
   First published:
   )}