കോവിഡ് 19: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ജില്ലാ കലക്ടർ
എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഉച്ചവരെ 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ട്.. 13 പേർ ഐസൊലേഷൻ വാർഡുകളിലും ഉണ്ട്. ആരുടെയും നില ആശങ്കാജനകമല്ല.

News18
- News18 Malayalam
- Last Updated: March 9, 2020, 1:18 PM IST
എറണാകുളം: ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടർ എസ് സുഹാസ്. കോവിഡ് 19 ബാധിച്ച മൂന്ന് വയസ്സുകാരന്റെ നില തൃപ്തികരമാണ്. കുട്ടിയുടെ മാതാപിതാക്കളെയും മുൻ കരുതലിന്റെ ഭാഗമായി ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച വിമാനത്തിലെ മറ്റ് യാത്രക്കാരെയും തിരിച്ചറിഞ്ഞു.
ഇവരുടെ പ്രാഥമിക വൈദ്യ പരിശോധനകൾ പൂർത്തിയായി വരുകയാണെന്നും കലക്ടർപറഞ്ഞു. എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഉച്ചവരെ 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ട്. 13 പേർ ഐസൊലേഷൻ വാർഡുകളിലാണ്. ആരുടെയും നില ആശങ്കാജനകമല്ല. കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ കഴിയാവുന്ന രീതിയിൽ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. BEST PERFORMING STORIES:കോവിഡ് 19: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് [NEWS]Corona Outbreak Covid 19: Markets tumble, Gold price shoots up | സ്വർണ വില പവന് 44000; സെൻസെക്സ് ഇടിഞ്ഞു [PHOTOS]'പൊങ്കാലയിടാൻ വിദേശികളെ നഗരത്തിലെത്തിച്ചു; സോമതീരം റിസോർട്ടിനെതിരെ കളക്ടറുടെ നിയമനടപടി [NEWS]
പത്തനംതിട്ട റാന്നിയിലെ രോഗികൾ എയർപോർട്ടിൽ നടപടികൾ പാലിച്ചില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്. വിദേശത്തു നിന്നെത്തുന്നവർ വിവരങ്ങൾ നൽകണം. ഇതുണ്ടായില്ലന്നാണ് അറിയുന്നതെന്നും ജില്ലാ കലകടർ പറഞ്ഞു.
ഈ വിവരങ്ങൾ നൽകിയിരുന്നെങ്കിൽ പരിശോധനകൾ നടത്താൻ കഴിയുമായിരുന്നു. എല്ലാ പരിശോധന സംവിധാനവും വിമാനത്താവളത്തിൽ സജ്ജമാണ്. വിദേശത്തു നിന്നും എത്തുന്നവർ കൃത്യമായ വിവരങ്ങൾ നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ഇവരുടെ പ്രാഥമിക വൈദ്യ പരിശോധനകൾ പൂർത്തിയായി വരുകയാണെന്നും കലക്ടർപറഞ്ഞു. എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഉച്ചവരെ 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ട്. 13 പേർ ഐസൊലേഷൻ വാർഡുകളിലാണ്. ആരുടെയും നില ആശങ്കാജനകമല്ല. കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ കഴിയാവുന്ന രീതിയിൽ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്.