2021 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് പേര് പങ്കിട്ടു. അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്നുമാണ് പുരസ്കാരം പങ്കുവെച്ചത്. ഊഷ്മാവ്, സ്പര്‍ശനം എന്നിവ ശരീരം തിരിച്ചറിയുന്നതിനെ കുറിച്ച് നടത്തിയ പഠനത്തിനാണ് ഇരുവര്‍ക്കും പുരസ്കാരം ലഭിച്ചത്.
സൂര്യന്റെ ചൂട് അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ ആലിംഗനം നമ്മുടെ ശരീരത്തിന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് ഇവർ ഗവേഷണത്തിലൂടെ കണ്ടെത്തിയത്. നമ്മുടെ ശരീരം നാഡീവ്യവസ്ഥയിലെ ശാരീരിക സംവേദനങ്ങളെ വൈദ്യുത സന്ദേശങ്ങളാക്കി മാറ്റുന്നതെങ്ങനെയെന്നാണ് ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്നു പഠിച്ചത്. ഇവരുടെ കണ്ടെത്തലുകൾ വേദനയെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള പുതിയ വഴികളിലേക്ക് ശാസ്ത്രലോകത്തിന് കടന്നു വരാൻ അവസരമൊരുക്കും.
"ഇത് വളരെ പ്രധാനപ്പെട്ടതും അഗാധവുമായ കണ്ടെത്തലാണ്"- നൊബേൽ സമ്മാന സമിതിയിൽ നിന്നുള്ള തോമസ് പെർൾമാൻ പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് ജൂലിയസ് പ്രധാനമായും അന്വേഷിച്ചത്, ഒരു ചൂടുള്ള കുരുമുളക് കഴിക്കുന്നതിലൂടെ അനുഭവപ്പെടുന്ന കത്തുന്ന വേദനയെക്കുറിച്ചാണ്. കാപ്സൈസിനോടു പ്രതികരിക്കുന്ന പ്രത്യേക തരം റിസപ്റ്റർ നമ്മുടെ നാഡീ കോശങ്ങളുടെ ഒരു ഭാഗം അദ്ദേഹം കണ്ടെത്തി.
Just in! New medicine laureate Ardem Patapoutian and his son Luca, watching the #NobelPrize press conference shortly after finding out the happy news.
Stay tuned for our interview with Patapoutian coming up soon!
കൂടുതൽ പരിശോധനകളിൽ റിസപ്റ്റർ ചൂടിനോട് പ്രതികരിക്കുകയും "വേദനാജനകമായ" താപനിലയിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നതായി കണ്ടെത്തി. ഉദാഹരണത്തിന്, ഒരു കപ്പ് ചൂട് കാപ്പിയിൽ നിങ്ങളുടെ കൈ സ്പർശിച്ചാൽ ഇതാണ് സംഭവിക്കുന്നത്. ഈ കണ്ടുപിടിത്തം മറ്റ് താപനില സെൻസറുകളെ കുറിച്ച് അന്വേഷിക്കുന്നതിനും കാരണമായി. പ്രൊഫസർ ജൂലിയസും പ്രൊഫ. ആർഡെം പടപൂട്ടെയ്നും തണുപ്പിനെ ശരീരത്തിന് തിരിച്ചറിയാൻ കഴിയുന്ന കണ്ടെത്തലിലേക്കുമെത്തി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.