നോൺ സ്റ്റിക്ക് പാനിലെ പാചകം; ലിംഗത്തിന്റെ വലുപ്പം കുറയ്ക്കുമെന്ന് പഠനം

news18india
Updated: December 6, 2018, 7:59 PM IST
നോൺ സ്റ്റിക്ക് പാനിലെ പാചകം; ലിംഗത്തിന്റെ വലുപ്പം കുറയ്ക്കുമെന്ന് പഠനം
  • News18 India
  • Last Updated: December 6, 2018, 7:59 PM IST IST
  • Share this:
ഭക്ഷണം പാചകം ചെയ്യാൻ സ്ഥിരമായി നോൺ സ്റ്റിക്ക് ഫ്രൈ പാനുകൾ ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കുക. നോൻ സ്റ്റിക്ക് ഫ്രൈ പാനുകളിലും ഭക്ഷണം പൊതിയാൻ‌ ഉപയോഗിക്കുന്ന പ്രത്യേക തരം വ്രാപ്പറുകളിലും അടങ്ങിയിരിക്കുന്ന രാസവസ്തു പുരുഷന്മാരുടെ ലിംഗ വലുപ്പം കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

പെട്രോഫ്ലൂറോ ആൽക്കയിൻ അല്ലെങ്കിൽ പിഎഫ്സി സംയുക്തങ്ങളാണ് ഈ പാത്രങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇത് കൂടുതലായി ഉപയോഗിക്കുന്ന പുരുഷന്മാരുടെ എഗ് പ്ലാന്റ്സിന്‍റെ വലുപ്പം കുറവായിരിക്കുമെന്നും ഇവരുടെ ബീജ ഉത്പാദനത്തിൽ കുറവ് ഉണ്ടാകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ചെറുപ്പക്കാരിലാണ് ഈ രാസവസ്തു കൂടുതലായും ബാധിക്കുന്നത്.

പെൺകുട്ടിയെ പിതാവ് ആദ്യം പീഡിപ്പിച്ചത് 13ാം വയസിൽ; പിന്നീട് വേട്ടക്കാരൊരുക്കിയ കെണിയിൽ

ക്ലിനിക്കൽ‌ എൻഡോക്രിനോളജി ആന്റ് മെറ്റാബോളിസം എന്ന ജർണലിലാണ് ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഈ രാസവസ്തു കൂടുതലായും പുരുഷന്മാരുടെ ശരീരത്തിലാണ് അടിഞ്ഞുകൂടുന്നത്, അതിനാൽ ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതും പുരുഷന്മാരെ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ജൂൺ മാസത്തിൽ നോർത്ത് ഈസ്റ്റ് ഇറ്റലിയിൽ 383 ഹൈസ്കൂൾ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ 212 പേർക്കും പിഎഫ്സി രാസവസ്തു ശരീരത്തിൽ അധികമായി കാണപ്പെട്ടു. ഇവരുടെ ലിംഗത്തിന് വലിപ്പ കുറവും ബീജത്തിന്റെ അളവിൽ കുറവുമുള്ളതായി തുടർന്നുള്ള പരിശോധനയിൽ വ്യക്തമായതായി പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading