നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? ഉറക്കമില്ലാത്തവർക്കായി 3 - 2 - 1 ബെഡ് ടൈം രീതിയുമായി ഡോക്ടർ

  നന്നായി ഉറങ്ങാൻ കഴിയുന്നില്ലേ? ഉറക്കമില്ലാത്തവർക്കായി 3 - 2 - 1 ബെഡ് ടൈം രീതിയുമായി ഡോക്ടർ

  ജോലി തരുന്ന പ്രഷറില്‍നിന്നെല്ലാം മുക്തി നേടാനും ശാന്തമായ മാനസികാവസ്ഥയിലായിരിക്കാനും ആളുകള്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്മാര്‍ട്ട്ഫോണുകളും ടിവി കാണലും ഒഴിവാക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.

  • Share this:
   എല്ലാ നുറുങ്ങുകളും പൊടി വിദ്യകളും പരീക്ഷിച്ചിട്ടും ശരിയായി ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്ന ധാരാളം ആളുകള്‍ ലോകത്തുണ്ട്. അത്തരക്കാരെ സഹായിക്കാന്‍, എന്‍എച്ച്എസ് സര്‍ജന്‍ ഡോ. കരണ്‍ രാജന്‍ ഇപ്പോള്‍ ഒരു സ്ലീപ്പിംഗ് ഹാക്ക് കൊണ്ടുവന്നിട്ടുണ്ട്. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെയും സണ്ടര്‍ലാന്‍ഡ് സര്‍വകലാശാലയിലെയും ക്ലിനിക്കല്‍ ലക്ചററായ തന്റെ ഏറ്റവും പുതിയ ഹെല്‍ത്ത് ടിപ്‌സ് വീഡിയോയില്‍, കരണ്‍ രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ നിങ്ങളെ സഹായിക്കുന്നതിനായി ഒരു വിദ്യ പങ്കിട്ടു.

   ബിബിസി മോണിംഗ് ലൈവില്‍ വന്ന അദ്ദേഹം '3-2-1' ഉറക്കസമയം എന്ന രീതിയെ കുറിച്ച് വിശദീകരിക്കുകയും വീഡിയോ യൂട്യൂബിലും പങ്കുവെക്കുകയും ചെയ്തിരുന്നു. ഉറങ്ങുന്നതിനുമുമ്പ് മൂന്ന്, രണ്ട്, ഒരു മണിക്കൂര്‍ ഇടവേളകളില്‍ എന്താണ് ചെയ്യേണ്ടതെന്നും എന്ത് ചെയ്യരുതെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടരുന്ന ആളുകളെ ഡോക്ടര്‍ ഉപദേശിച്ചു. അദ്ദേഹത്തിന്റെ നുറുങ്ങുകള്‍ പിന്തുടര്‍ന്ന ഒരാള്‍ക്ക് 'പെര്‍ഫക്ട്' രാത്രി ഉറക്കം നേടാന്‍ കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വലിയ ഭക്ഷണമോ മദ്യമോ കഴിക്കരുതെന്ന് അദ്ദേഹം ആളുകളോട് നിര്‍ദ്ദേശിച്ചു. എന്നിട്ട് '3-2-1' ബെഡ്ടൈം ദിനചര്യ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വിശദീകരിച്ചു. ജോലി തരുന്ന പ്രഷറില്‍നിന്നെല്ലാം മുക്തി നേടാനും ശാന്തമായ മാനസികാവസ്ഥയിലായിരിക്കാനും ആളുകള്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സ്മാര്‍ട്ട്ഫോണുകളും ടിവി കാണലും ഒഴിവാക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.

   ഫോണിന്റെ അമിത ഉപയോഗം ആളുകളുടെ ഉറക്കത്തെ ബുദ്ധിമുട്ടിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഏതെങ്കിലും തരത്തിലുള്ള സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍ കരണ്‍  ആവശ്യപ്പെട്ടു. അതായത് ടിവി, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് അകലം പാലിക്കുക, ഡോക്ടര്‍ വിശദീകരിച്ചു. രാത്രി വൈകിയും ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കാണരുതെന്ന് അദ്ദേഹം ആളുകളോട് ആവശ്യപ്പെട്ടു. മെലറ്റോണിന്‍ ഉത്പാദിപ്പിക്കുന്ന ഒരു നീല വെളിച്ചം സ്‌ക്രീനുകളില്‍ ഉണ്ടെന്നും അത് ഉറക്കം വൈകിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡെയ്ലിസ്റ്റാര്‍ പറയുന്നതനുസരിച്ച്, ഡോക്ടര്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ ടിക് ടോക്കില്‍ അരലക്ഷത്തിലധികം ആളുകളാണ് കണ്ടത്. 'നോ സ്‌ക്രീന്‍സ്' എന്ന നിയമം തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാകാത്തതാണെന്ന് നിരവധി ഉപയോക്താക്കള്‍ സമ്മതിച്ചു.സോഷ്യല്‍ മീഡിയ മെഡിക്കല്‍ എഡ്യുക്കേറ്റര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡോ. കരണ്‍ സാധാരണയായി തന്റെ ആരോഗ്യ ടിപ്‌സ് വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലുമായി പങ്കുവയ്ക്കാറുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളില്‍ ആളുകള്‍ക്ക് ഉപദേശം നല്‍കുന്ന വീഡിയോകള്‍ അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലും അപ്ലോഡ് ചെയ്യാറുണ്ട്.
   Published by:Jayashankar AV
   First published:
   )}