'നിറവേറ്റിയത് നഴ്സിൻ്റെ കടമ': KSRTC സമരത്തിനിടെ മരിച്ചയാളെ രക്ഷിക്കാൻ ശ്രമിച്ച യുവതി

എന്ത് ചെയ്യണമെന്ന് അറിയാതെ ആൾക്കൂട്ടം പകച്ചു നിൽക്കെ ഒരു യുവതിയാണ് സുരേന്ദ്രനെ രക്ഷിക്കാൻ സധൈര്യം മുന്നോട്ട് വന്നത്

News18 Malayalam | news18-malayalam
Updated: March 5, 2020, 5:44 PM IST
'നിറവേറ്റിയത് നഴ്സിൻ്റെ കടമ': KSRTC സമരത്തിനിടെ മരിച്ചയാളെ രക്ഷിക്കാൻ ശ്രമിച്ച യുവതി
നഴ്സ് രഞ്ജു
  • Share this:
തിരുവനന്തപുരം നഗരത്തെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ച് കൊണ്ടായിരുന്നു ബുധനാഴ്ച അഞ്ചു മണിക്കൂറുകളോളം നീണ്ട കെ എസ് ആർ ടി സി ജീവനക്കാരുടെ സമരം. ഇതിനിടയിലാണ് ബസ് കാത്ത് നിൽക്കുകയായിരുന്ന  കടകംപള്ളി സ്വദേശി സുരേന്ദ്രൻ കിഴക്കേക്കോട്ടയിൽ വച്ച് കുഴഞ്ഞു വീണത്.

എന്ത് ചെയ്യണമെന്ന് അറിയാതെ ആൾക്കൂട്ടം പകച്ചു നിൽക്കെ ഒരു യുവതിയാണ് സുരേന്ദ്രനെ രക്ഷിക്കാൻ സധൈര്യം മുന്നോട്ട് വന്നത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ വി രഞ്ജു ആയിരുന്നു അത്. രഞ്ജുവിന്റെ അവസരോചിതമായ ഇടപെടലിലൂടെ പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കാൻ സാധിച്ചെങ്കിലും  ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച സുരേന്ദ്രൻ പിന്നീട് മരിക്കുകയായിരുന്നു.

You may also like:"കൊറോണ സംശയിച്ച് ഭാര്യയെ കുളിമുറിയില്‍ പൂട്ടിയിട്ടു; ഫോണിൽ പൊലീസിനെ വിളിച്ച് യുവതി
[NEWS]
തന്റെ 'ബിഗ് ബോയ്‌'ക്ക്‌ പിറന്നാൾ ആശംസയുമായി നസ്രിയ
[PHOTO]
'"പ്രകടനത്തിലടക്കം CITU പ്രവർത്തകർ പങ്കെടുത്തു"- കടകംപള്ളിയുടെ വാദത്തെ തള്ളി AITUC
[VIDEO]


സംഭവത്തെ കുറിച്ച് രഞ്ജു ന്യൂസ്‌ 18നോട്‌ വിശദീകരിക്കുന്നത് ഇങ്ങനെ. നൈറ്റ്‌ ഡ്യുട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കിഴക്കേകോട്ടയിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. കെ എസ് ആർ ടിസി ജീവനക്കാരുടെ സമരത്തെ തുടർന്ന് ബസ് കിട്ടാതെ വെയ്റ്റിംഗ് ഷെഡ്‌ഡിൽ ഇരിക്കുകയായിരുന്നു സുരേന്ദ്രൻ. ഇരിപ്പിടത്തിൽ നിന്നും കുഴഞ്ഞു വീഴാൻ തുടങ്ങിയതോടെ ഷുഗർ കുറഞ്ഞതാണെന്ന് കരുതി ഗ്ളൂക്കോസ് നൽകി

എന്നാൽ സുരേന്ദ്രൻ പെട്ടെന്ന് നിലത്തേക്ക് വീഴുകയായിരുന്നു. ഇതോടെയാണ് താൻ സി പി  ആർ ((അടിയന്തിര ഘട്ടങ്ങളിൽ കൃത്രിമമായി ഹൃദയമിടിപ്പ് കൂട്ടാൻ നടത്തുന്നത് ))നൽകിയത്. താൻ നിറവേറ്റിയത് നഴ്സിന്റെ കടമ മാത്രമാണെന്നാണ് രഞ്ജുവിനു പറയാനുള്ളത്. ഇത് തന്റെ ആദ്യത്തെ അനുഭവമല്ല. നേരത്തെ ഒരിക്കൽ ക്ഷേത്രത്തിൽ വച്ച് ഒരാൾ കുഴഞ്ഞു വീണപ്പോൾ പ്രാഥമിക ശുശ്രൂഷ നൽകി. അന്ന് രോഗി രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ പ്രാഥമിക ശുശ്രൂഷ നൽകാൻ കഴിഞ്ഞിട്ടും രോഗി മരണമടഞ്ഞതിൽ അഗാധമായ ദുഖമുണ്ട്.

പ്രാഥമിക ശുശ്രൂഷ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവൽക്കരണം വേണം. വഴിയിൽ വച്ച് ഒരാൾ കുഴഞ്ഞു വീണാൽ ആർക്കും സി പി ആർ നൽകാൻ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കണം. ഇതിനായി ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും കൂടുതൽ പ്രവർത്തനങ്ങളുണ്ടാകണമെന്നും രഞ്ജു ആവശ്യപ്പെടുന്നു.
First published: March 5, 2020, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading