നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മഹാമാരിയും ലൈംഗികശേഷിയും: കോവിഡ് 19 പുരുഷന്മാരിൽ ലൈംഗികപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടോ?

  മഹാമാരിയും ലൈംഗികശേഷിയും: കോവിഡ് 19 പുരുഷന്മാരിൽ ലൈംഗികപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടോ?

  മാനസിക പിരിമുറുക്കം ഉദ്ധാരണശേഷിയെയും ബാധിച്ചേക്കാം.

  Covid-19 and sex | Image credit: Reuters

  Covid-19 and sex | Image credit: Reuters

  • Share this:
   കോവിഡ് മുക്തരായവരിൽ ശ്വാസകോശത്തിൽ ഉണ്ടാകുന്ന തകരാറായിരുന്നു ഏറ്റവും സാധാരണമെങ്കിലും കോവിഡ് 19 അണുബാധയുടെ അനന്തരഫലങ്ങൾ കരൾ, ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെയും ബാധിക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതിനിടെ കോവിഡ് 19 വൈറസ് പുരുഷന്മാരുടെ ലൈംഗികശേഷിയെ ബാധിക്കുന്നതായി ചില പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ആൻഡ്രോളജി എന്ന ജേർണലിൽ 2021 മാർച്ചിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗവേഷണ പ്രബന്ധത്തിലാണ് കോവിഡും പുരുഷന്മാരിലെ ഉദ്ധാരണക്കുറവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിർണായകമായ വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്.

   ഇറ്റലിയിൽ പുരുഷന്മാർക്കിടയിൽ നടത്തിയ പഠനത്തിൽ, കോവിഡ് 19 രക്തചംക്രമണ വ്യൂഹത്തെ ബാധിക്കുകയും രക്തക്കുഴലുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും അത് പുരുഷന്റെ ഉദ്ധാരണശേഷിയെ ബാധിക്കുന്നതിലേക്ക് നയിക്കുമെന്നുമാണ് സൂചിപ്പിക്കുന്നത്.
   You may also like:കൊറോണ വൈറസ് ലിംഗത്തിൽ മാസങ്ങളോളം നില‍നിൽക്കുമെന്ന് പഠനം; പുരുഷന്മാരിൽ ഉദ്ധാരണ പ്രശ്നങ്ങൾക്ക് കാരണമാകും

   സമാനമായ നിരവധി പഠനങ്ങളൊന്നും ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും കോവിഡ് 19 ബാധിതരിൽ പലർക്കും രോഗമുക്തിയ്ക്ക് ശേഷം ഉദ്ധാരണശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. "ഞാൻ 8-9 കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അവർ രോഗമുക്തിയ്ക്ക് ശേഷം ഉദ്ധാരണക്കുറവ് ഉണ്ടായതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോവിഡും ഉദ്ധാരണശേഷിയും തമ്മിലുള്ള ബന്ധത്തിന്റെ ചില സൂചനകൾ ലഭിക്കുന്നുണ്ടെങ്കിലും കോവിഡ് അതിനൊരു കാരണമാണെന്ന് തീർത്തും പറയാൻ കഴിയില്ല. കോവിഡ് 19 ഉദ്ധാരണസംബന്ധിയായ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ച് ആധികാരികമായി എന്തെങ്കിലും പറയണമെങ്കിൽ കൂടുതൽ പഠനങ്ങളുടെ പിൻബലം ആവശ്യമാണ്", ഡോ. എസ് എസ് വാസൻ ന്യൂസ് 18-നോട് പറഞ്ഞു.

   എന്തായാലും, ഇന്ത്യ പോലുള്ള ഒരു സമൂഹത്തിൽ ഈ മഹാമാരിയുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന വിപുലമായ സാമൂഹ്യവും ലിംഗപരവും മാനസികവുമായ പ്രശ്നങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഉദ്ധാരണ ശേഷിക്കുറവ് അതിന്റെ ചെറിയൊരു വശം മാത്രമാണെന്ന് പറയാതിരിക്കാൻ കഴിയില്ല.

   You may also like:കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ; വിദഗ്ധർ പറയുന്നതിങ്ങനെ

   "കോവിഡ് 19 അണുബാധ മാത്രമല്ല, ഈ മഹാമാരി സൃഷ്‌ടിച്ച സാഹചര്യങ്ങൾ തന്നെ പലരിലും ലൈംഗികശേഷി സംബന്ധിച്ച പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട് എന്ന് കാണാൻ കഴിയും. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായ സാമ്പത്തിക പ്രശ്നങ്ങളും ഏറ്റവും അടുത്ത വ്യക്തികളെ നഷ്ടപ്പെട്ടതിന്റെ വേദനയും കുടുംബവുമായി വീടുകളിൽ തന്നെ കഴിയേണ്ടി വന്നതിന്റെ ഭാഗമായി ഉടലെടുത്ത പ്രശ്നങ്ങളും ഏകാന്തതയും പോലുള്ള നിരവധി പ്രശ്നങ്ങളാണ് ഒട്ടേറെ മനുഷ്യർക്ക് നേരിടേണ്ടി വന്നത്.

   ഈ കാരണങ്ങൾ മൂലമുള്ള മാനസിക പിരിമുറുക്കം ഉദ്ധാരണശേഷിയെയും ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ, ഈ ലൈംഗിക പ്രശ്നത്തിന്റെ മാനസികാരോഗ്യ സംബന്ധിയായ വശത്തെക്കുറിച്ചു കൂടി ആലോചിക്കേണ്ടത് വളരെ പ്രധാനമാണ്", ഡൽഹിയിൽ പ്രവർത്തിക്കുന്ന യൂറോളജിസ്റ്റും ആൻഡ്രോളജിസ്റ്റുമായ ഡോ. ഗൗതം ബംഗ പറയുന്നു.
   Published by:Naseeba TC
   First published:
   )}