• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മീനിലെ മായം കണ്ടെത്താൻ പേപ്പറൊന്നുരച്ചാൽ മതി

Gowthamy GG
Updated: April 2, 2018, 9:38 PM IST
മീനിലെ മായം കണ്ടെത്താൻ പേപ്പറൊന്നുരച്ചാൽ മതി
Gowthamy GG
Updated: April 2, 2018, 9:38 PM IST
ഒരു പേപ്പറുരച്ച് മീനിലെ മായം കണ്ടെത്താം. വിശ്വാസമാകുന്നില്ല അല്ലേ? എന്നാൽ സത്യമാണ്. മീനിലടങ്ങിയിരിക്കുന്ന രാസ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത പുതിയ സംവിധാനമാണിത്. വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ്. ഇതിൽ ഏറെ പ്രധാനം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം തന്നെയാണ്. എന്നാൽ ഇന്ന് ലഭിക്കുന്ന പച്ചവെള്ളത്തിലുൾപ്പെടെ മായമാണ്. ഈ സാഹചര്യത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്.

സിഫ് ടെസ്റ്റ് എന്ന പേരിൽ രണ്ടുതരം പരിശോധന കിറ്റുകൾ ഉപയോഗിച്ചാണ് മീനിലെ മായം കണ്ടെത്തുന്നത്. ഒരു കിറ്റിൽ 50 കടലാസുകൾ ഉണ്ടാകും. ഒരു പേപ്പറിന് രണ്ട് രൂപയാണ് വില. വ്യാവസായിക അടിസ്ഥാനത്തിൽ പേപ്പർ നിർമിച്ചാൽ വില വീണ്ടും കുറയും. ഇതിനായി താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

മീനിന്റെ പുറത്ത് ഉരസിയ പേപ്പറിൽ പ്രത്യേക ലായനി പുരട്ടുമ്പോൾ ഉണ്ടാകുന്ന നിറവ്യത്യാസം പരിശോധിച്ചാണ് മായം കണ്ടെത്തുന്നത്. കേരളത്തിലെ എല്ലാ മീൻ ചന്തകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് ഫിഷറീസ് വകുപ്പ് പരിശോധന നടത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 14 ജില്ലകളിലെ വിവിധ ചന്തകളിൽ ആറുമാസം ഇത് പരീക്ഷിച്ചതായും മന്ത്രി പറഞ്ഞു.

ഫോർമലിൻ, അമോണിയ തുടങ്ങിയ രാസ വസ്തുക്കളാണ് മീനിൽ വ്യാപകമായി ഉപയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 18 ശതമാനം മീനിലും ഫോർമലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കേരളത്തിന് പുറത്തു നിന്ന് വരുന്ന മീനിലാണ് രാസ വസ്തുക്കളുടെ അളവ് ഏറെയുള്ളത്. ഇത് അനുവദിക്കാനാവില്ലെന്നാണ് മന്ത്രി പറയുന്നത്.

കേരളത്തിന് പുറത്തു നിന്ന് മീൻ വാങ്ങുന്ന രീതി ഒഴിവാക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി തൊഴിലാളി സഹകരണ സംഘങ്ങളിലൂടെ തുറമുഖങ്ങളിൽ നിന്ന് നേരിട്ട് മീനെടുത്ത് വിപണിയിലെത്തിക്കുന്ന സംവിധാനമാണ് പരിഗണിക്കുന്നത്.
First published: February 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍