നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 'വിവാഹേതര പങ്കാളികളും അസ്വാരസ്യം തീർക്കാനായി മനഃശാസ്ത്രജ്ഞനെ കണ്ടു തുടങ്ങി'

  'വിവാഹേതര പങ്കാളികളും അസ്വാരസ്യം തീർക്കാനായി മനഃശാസ്ത്രജ്ഞനെ കണ്ടു തുടങ്ങി'

  ഇതൊരു പുതിയ കാര്യമാണ്. ഇത് നമ്മുടെ മാത്രം പ്രശ്നമാവില്ല. വ്യക്തികൾക്ക് നമ്മുടേതിനേക്കാൾ ഏറെ സ്വാതന്ത്ര്യമുള്ള സമൂഹങ്ങളിലും ഇത്തരം ബന്ധങ്ങൾ ഉണ്ടെന്നു വേണം കരുതാൻ.

  News 18

  News 18

  • News18
  • Last Updated :
  • Share this:
  ഡോ. സി ജെ ജോൺ

  പറഞ്ഞാൽ വിശ്വസിക്കില്ല. പക്ഷേ സത്യമാണ്.
  വിവാഹേതര ബന്ധങ്ങളിൽ പുതുമയില്ല എന്നതാണ് യാഥാർഥ്യം. ഇത്രയും കാലത്തെ പ്രൊഫഷണൽ ജീവിതം പഠിപ്പിച്ചതും അങ്ങനെ തന്നെ. പങ്കാളിയുടെ വിവാഹേതര ബന്ധം വിവാഹ ബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വരുന്നവരുടെ എണ്ണം ഒട്ടും കുറവുമില്ല. എന്നാൽ വിവാഹേതര ബന്ധത്തിലെ അസ്വാരസ്യം തീർക്കാനായി ഇടക്കൊക്കെ അതിലെ പങ്കാളികൾ വരുന്നുണ്ട്. ഇതൊരു പുതിയ കാര്യമാണ്.

  ഭാര്യ ഭർത്താക്കന്മാരെന്ന നുണ പറഞ്ഞാവും തുടക്കം. പതിയെ യഥാർത്ഥ വിവരം പുറത്ത് വരും. മാരിറ്റൽ ഹാർമണി തേടുവാൻ സഹായിക്കുന്നതിനേക്കാൾ ക്ലേശകരമാണ് എക്സട്രാ മാരിറ്റൽ ബന്ധത്തിൽ ഹാർമണി ഉണ്ടാക്കൽ. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും വിവാഹ ബന്ധത്തിനു നില നിന്നുപോകാൻ പല ഘടകങ്ങൾ ഉണ്ട്. കുട്ടികൾ, സാമ്പത്തികം, ബന്ധുക്കൾ, സമൂഹം അങ്ങനെ പലതും ബാധ്യതയാണ്. എന്നാൽ ഇതൊന്നുമില്ലാത്ത വിവാഹേതര ബന്ധങ്ങൾ അതിൽ ഉൾപ്പെട്ട രണ്ടു പേരുടെ മാത്രം ബാധയും ബാധ്യതയുമാണ്. അതുകൊണ്ടു തന്നെ ഇത്തരം ബന്ധങ്ങൾ ഉയിരിടുന്നതു പോലെ തന്നെ ഒടുങ്ങുന്നതും പലപ്പോഴും ആരും അറിയാറില്ല. എന്നാൽ അത്തരം ബന്ധങ്ങളും തകരരുത് എന്നു കരുതുന്നവർ കൂടി വരുന്നു എന്നതാണ് ഇപ്പോഴുള്ള മാറ്റം.

  ഒപ്പം ജോലി ചെയ്യുന്നവർ, പഴയ പരിചയക്കാർ, മുൻ കാമുകി കാമുകന്മാർ ഒക്കെ ഈ വിഭാഗത്തിൽ വരുന്നുണ്ട്. ഏതെങ്കിലും സാമൂഹികമായും, വിദ്യാഭ്യാസപരമായും, ഔദ്യോഗികമായും സമൂഹത്തിൽ ഉയർന്ന തലത്തിൽ ജീവിക്കുന്നവരാണ് ഇപ്പോൾ വരുന്നവർ. തിരസ്കാര ഭീതിയാണ് പലപ്പോഴും. സാമൂഹ്യ എതിർപ്പുകൾ രൂക്ഷമായതിനാൽ ഇത്തരം ബന്ധങ്ങൾ ഏറെ നാൾ നീണ്ടുനിൽക്കുന്നതായി കാണുന്നില്ല. കാലം എത്ര മാറിയാലും എത്ര സമൂഹം എഴുതിയുറപ്പിച്ച ഒരു തിരക്കഥയിലൂടെയാണ് അത്തരം ബന്ധങ്ങൾ കടന്നു പോകുന്നത് എന്നതാണ് യാഥാർഥ്യം.

  സാമൂഹിക കാഴ്ചപ്പാടിൽ അനുവദനീയമല്ലാത്ത ഇടപാടായതു കൊണ്ട് ബന്ധം സ്ഥിരമായി നിൽക്കുമോയെന്ന പേടി ഉണ്ടാകും. പിടിക്കപ്പെടുമോയെന്ന ആശങ്ക വേറെ. ഈ വക പൊല്ലാപ്പുകൾക്കിടയിലാണ് അസ്വാരസ്യ കഥ വിളമ്പുന്നത്.

  വിവാഹബന്ധം സമൂഹിക ആവശ്യമായി നില നിർത്തുകയും വേണം. പിരിയാനല്ല അവർ വരുന്നത് പിരിയാതിരിക്കാനാണ്. നല്ല വ്യക്തി ബന്ധത്തിന്റെ പാഠം ചൊല്ലി കൊടുക്കുക മാത്രമേ വഴിയുള്ളൂ. മൊറാലിറ്റി വാൾ എടുക്കാൻ പ്രൊഫഷണൽ ചിട്ട വട്ടം അനുവദിക്കില്ല. സ്വതന്ത്ര തീരുമാനം എടുത്ത വ്യക്തികളെന്ന ആദരവ് അവർക്ക് നല്‍കണം. സുഹൃത്തുക്കളായി തുടരുക, നല്ല സുഹൃത്തുകളായി, എന്നു പറഞ്ഞു മനസിലാക്കുക അല്ലാതെ വേറെ വഴിയില്ല.

  ഇത് നമ്മുടെ മാത്രം പ്രശ്നമാവില്ല. വ്യക്തികൾക്ക് നമ്മുടേതിനേക്കാൾ ഏറെ സ്വാതന്ത്ര്യമുള്ള സമൂഹങ്ങളിലും ഇത്തരം ബന്ധങ്ങൾ ഉണ്ടെന്നു വേണം കരുതാൻ.

  സമൂഹം ഉറപ്പിച്ച ബന്ധങ്ങളിലെ തകർച്ചകൾ മാത്രമല്ല ഉറയ്ക്കാൻ സമൂഹം ഒരിക്കലും അനുവദിക്കാത്ത ബന്ധങ്ങളിലെ തകർച്ചകളും ഉറപ്പിക്കേണ്ട കാലമായി. കാരണം ലോകം മാറിക്കൊണ്ടിരിക്കുകയാണ്. കാലം മാറുന്നതിന്റെയും, വ്യക്തി ജീവിതങ്ങളുടെ കോലം മാറുന്നതിന്റെയും ആദ്യ സ്പന്ദനങ്ങൾ പലപ്പോഴും മാനസികാരോഗ്യ ക്ലിനിക്കുകളിലാണ് മുഴങ്ങാറുള്ളത്.

  (പ്രശസ്ത കൺസൾട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)

  First published: