കോവിഡ് പകര്‍ച്ചവ്യാധിയെ (Covid Pandemic)തുടർന്ന് പലർക്കും വീടും ഓഫീസും ഒന്നായി മാറി. പലരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്നത് തുടരുന്നതിനാല്‍ ഒരു ദിവസത്തിന്റെ ഭൂരിഭാഗവും ലാപ്ടോപ്പുകള്‍ക്ക് (Laptop)മുമ്പില്‍ ഇരിക്കേണ്ടി വരുന്നു. മണിക്കൂറുകളോളം തുടര്‍ച്ചയായി ഇരുന്ന് ജോലി (Work)ചെയ്യുന്നത്, നമ്മുടെ ശരീരത്തെ പ്രത്യേകിച്ച്, നടുവിന് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരത്തില്‍ ദീര്‍ഘസമയം ഒരേയിരിപ്പ് ഇരിക്കുന്നത് രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ മറ്റ് അപകടങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. അതിനാല്‍ജോലി ചെയ്യുന്നതിനോടൊപ്പം ആരോഗ്യവും എങ്ങനെ നിലനിര്‍ത്താമെന്ന്ചിന്തിച്ചിട്ടുണ്ടോ?
ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഗുണകരമായ ചില വ്യായാമങ്ങള്‍ ന്യൂട്രീഷ്യസ്റ്റായ രുജുത ദിവേകര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം റീലില്‍, രുജുത ദിവേകര്‍ 10 മിനിറ്റ് ദിവസേനെ ചെയ്യാവുന്ന വര്‍ക്ക്ഔട്ടുകളാണ് പങ്കിട്ടിരിക്കുന്നത്. മണിക്കൂറുകളോളം ഇരിക്കുന്നത് നമ്മെ തളര്‍ത്തുകയും നമ്മുടെ നടുവിനെയും തുടകളെയും ബാധിക്കുകയും ചെയ്യുമെന്നും അവര്‍ സൂചിപ്പിച്ചു.
രുജുത ദിവേകർ നിര്‍ദ്ദേശിച്ചിരിക്കുന്ന വ്യായാമങ്ങള്കാല് ഉയര്‍ത്തല്‍ (Leg raises) - 5 തവണ ആവര്‍ത്തിക്കുക
ഒരുമിച്ച് നേരെ കാലുകള്‍ ഉയര്‍ത്തുക (Straight leg lifts) - 5 തവണ ആവര്‍ത്തിക്കുക
ഷോള്‍ഡര്‍ സ്‌ട്രെച്ച് (Shoulder stretch)- 5 തവണ ആവര്‍ത്തിക്കുക
കാഫ് സ്‌ട്രെച്ച് (Calf stretch) - 5 തവണ ആവര്‍ത്തിക്കുക
ഹാംസ്ട്രിംഗ് സ്‌ട്രെച്ച് (Hamstring stretch) - 5 തവണ ആവര്‍ത്തിക്കുക
അപ്പര്‍ ബോഡി ട്വിസ്റ്റ് (Upper body twist) - 5 തവണ ആവര്‍ത്തിക്കുക
ആാം സ്‌ട്രെച്ച് (Arm stretch) - 5 തവണ ആവര്‍ത്തിക്കുക
ബാക്ക് ആന്‍ഡ് നെക്ക് സെട്രെച്ച് (Back and neck stretch) - 5 തവണ ആവര്‍ത്തിക്കുക
read also-Facial Hair | മുഖത്തെ അമിത രോമവളർച്ച തടയാൻ പ്രകൃതിദത്തമായ അഞ്ച് മാർഗങ്ങൾ ഈ വ്യായാമങ്ങള്‍ ദീര്‍ഘനേരം ഇരിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാനും ശരീരത്തിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാനും സഹായിക്കും. ഓരോ 30 മിനിറ്റിലും ഇരിക്കുന്നതില്‍ നിന്ന് ഒരു ഇടവേള എടുക്കാനും രുജുത നിര്‍ദ്ദേശിക്കുന്നു. ജോലിയ്ക്കിടയില്‍ അല്പനേരം നടക്കുക.
read also- Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾദീര്ഘനേരം ഇരിക്കുന്നില്ല എന്ന് ഉറപ്പാക്കുക. മിക്കവരും മണിക്കൂറുകളോളം സ്‌ക്രീനിനു മുന്നില്‍ ചിലവഴിക്കുന്നതിനാല്‍ അത് അവരുടെ കഴുത്തിനെയും തോളിനെയും ബാധിക്കും. അതിനാല്‍ രുജുത ദിവേകര്‍ നിര്‍ദ്ദേശിച്ച ബാക്ക് ആന്‍ഡ് നെക്ക് സെട്രെച്ച് വ്യായാമം മുതുകിലെ പേശികള്‍ക്ക് ഗുണകരമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.