HOME /NEWS /Life / Alcohol and Exercise | വ്യായാമം ചെയ്യാത്തവരേക്കാൾ കൂടുതൽ മദ്യപിക്കുന്നത് വ്യായാമം ചെയ്യുന്നവരെന്ന് പഠനം

Alcohol and Exercise | വ്യായാമം ചെയ്യാത്തവരേക്കാൾ കൂടുതൽ മദ്യപിക്കുന്നത് വ്യായാമം ചെയ്യുന്നവരെന്ന് പഠനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഒരാളുടെ ശാരീരിക ക്ഷമതയും മദ്യപാനവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ

  • Share this:

    മദ്യപാനികള്‍ പൊതുവെ ആരോഗ്യ സംരക്ഷണത്തില്‍ അത്ര തല്‍പ്പരരല്ല. പലപ്പോഴും മികച്ച ശാരീരികക്ഷമതയുള്ളവരും (Fit People) അല്ലാത്തവരും ഒരേ അളവിലായിരിക്കും മദ്യപിക്കുന്നത്. എന്നാല്‍, പതിവായി വ്യായാമം (Exercise) ചെയ്യുന്നവരും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നവരുമായ ആളുകള്‍ കൂടുതലായി മദ്യപിക്കുന്നുവെന്നാണ് പുതിയ പഠനം (Study) പറയുന്നത്. ഫിറ്റ്‌നസ്, മദ്യപാനം, വ്യായാമം എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് 'ഫിറ്റ് ആന്‍ഡ് ടിപ്‌സി' (Fit and Tipsy) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണത്തിലാണ് (Research) ഈ കണ്ടെത്തൽ പങ്കുവെച്ചിരിക്കുന്നത്.

    ടെക്‌സാസിലെ ഒരു സംഘം ഗവേഷകര്‍ 'സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സസൈസ്' എന്ന ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരാളുടെ ശാരീരിക ക്ഷമതയും മദ്യപാനവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

    ഒരേ സമയം ശാരീരിക വ്യായാമം പോലുള്ള നല്ല ശീലങ്ങളില്‍ ഏര്‍പ്പെടുന്നതും അമിതമായ മദ്യപാനം പോലുള്ള അനാരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതും തമ്മിലുള്ള വൈരുദ്ധ്യം വിശദീകരിക്കാൻ ലൈസന്‍സിംഗ് എഫക്ട് എന്ന പ്രതിഭാസത്തിലൂടെ കഴിയുമെന്ന് പഠനസംഘം പത്രക്കുറിപ്പില്‍ പറഞ്ഞു.

    ടെക്‌സാസിലെ ഡല്ലാസിലെ കൂപ്പര്‍ ക്ലിനിക്കില്‍ പരിശോധന നടത്തിവന്നിരുന്ന, 20 മുതല്‍ 86 വയസ്സ് വരെ പ്രായമുള്ള 38,000 ത്തിലധികം ആളുകൾക്കിടയിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പഠനമനുസരിച്ച്, ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ളവരോ ഇടത്തരം ശാരീരിക ക്ഷമതയുള്ളവരോആയ പുരുഷന്മാര്‍ക്കിടയിലെമദ്യ ഉപഭോഗം ശാരീരിക ക്ഷമത കുറഞ്ഞവരെ അപേക്ഷിച്ച് 1.4 മടങ്ങോ 1.6 മടങ്ങോ കൂടുതലാണ്. തുടർന്നും കൂടുതൽ പഠനവും അന്വേഷണവും ആവശ്യപ്പെടുന്നതാണ് ഈ കണ്ടെത്തലെന്നും ഗവേഷകർ സൂചിപ്പിക്കുന്നു.

    ''വിവിധങ്ങളായ ആരോഗ്യശീലങ്ങൾ തമ്മിൽ പല തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു, ഈ ബന്ധം എല്ലായ്പോഴും നേരിട്ടുള്ളതാകണമെന്ന് നിർബന്ധമില്ല. രോഗിയുംഡോക്ടറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ എല്ലാ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കണം'', പ്രബന്ധത്തിന്റെ സഹരചയിതാവും കൂപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എപ്പിഡെമിയോളജി വിഭാഗം ഡയറക്ടറുമായ കെരെം ഷുവല്‍, പിഎച്ച്ഡി, എംപിഎച്ച് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

    മദ്യപാനം കുറയ്ക്കുക, നന്നായി ഭക്ഷണം കഴിക്കുക, പുകവലി ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പിന്തുടർന്ന് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറുന്നതിനെക്കുറിച്ച് രോഗികളുമായി സംസാരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുന്നതാണ് ഈ പഠനം. രോഗികള്‍ക്ക് അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും മദ്യപാനം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഉപദേശങ്ങളും പഠനം നല്‍കുന്നു.

    നിങ്ങളുടെ ആരോഗ്യത്തെയും ശാരീരിക ക്ഷമതയെയും ഇല്ലാതാക്കുന്ന ശീലങ്ങളിൽ നിന്ന് ആദ്യം തന്നെ ഒഴിവാക്കേണ്ട ഒന്നാണ് പുകവലി. മരണത്തിലേക്ക് നമ്മളെ പെട്ടെന്ന് അടുപ്പിക്കാന്‍ പുകവലിക്ക് കഴിയും എന്നതാണ് അതിന്റെ ഏറ്റവും വലിയ ദോഷവശം. നല്ല ഉറക്കമാണ് എല്ലാത്തിനുമുപരിയായി വേണ്ടത്. ഇത് തന്നെയാണ് ഫിറ്റ്‌നസ് രഹസ്യവും.

    Summary: The new study published in the journal Medicine and Science in Sports and Exercise by a group of researchers in Texas suggests that higher fitness levels are linked to more alcohol intake among a large population of adult patients compared to those who are less fit

    First published:

    Tags: Health and fitness