• HOME
  • »
  • NEWS
  • »
  • life
  • »
  • Post-pregnancy Lifestyle | അമ്മമാർ അറിയാൻ; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

Post-pregnancy Lifestyle | അമ്മമാർ അറിയാൻ; പ്രസവശേഷം കഴിക്കേണ്ടത് എന്തൊക്കെ?

ആരോഗ്യം വീണ്ടെടുക്കാന്‍ ശരീരത്തിന് ധാരാളം പോഷകങ്ങളും ധാതുക്കളും ആവശ്യമാണ്. അത് കുഞ്ഞിന് കൂടി ഉപകാരപ്രദമായിരിക്കുന്ന തരത്തിലുള്ളതായിരിക്കാനും അമ്മമാര്‍ ശ്രദ്ധിക്കണം.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് ഗര്‍ഭാവസ്ഥ (Pregnancy). ഈ യാത്രയിലെ ഒമ്പത് മാസങ്ങളിലെ ഭക്ഷണക്രമം (diet) പോലെ തന്നെ പ്രധാനമാണ് പ്രസവത്തിന് ശേഷമുള്ള ഭക്ഷണക്രമവും. ആരോഗ്യം വീണ്ടെടുക്കാന്‍ ശരീരത്തിന് ധാരാളം പോഷകങ്ങളും (nutrients) ധാതുക്കളും (minerals) ആവശ്യമാണ്. അത് കുഞ്ഞിന് കൂടി ഉപകാരപ്രദമായിരിക്കുന്ന തരത്തിലുള്ളതായിരിക്കാനും അമ്മമാര്‍ (Mothers)ശ്രദ്ധിക്കണം. ദിവസവും ആരോഗ്യകരമായ ഭക്ഷണം (Healthy Food)കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

    അമ്മമാരില്‍ കൂടുതല്‍ പേരും കുഞ്ഞ് ജനിച്ച ശേഷം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഭക്ഷണക്രമമാണ് അവര്‍ ഇത്തരം ഡയറ്റിലൂടെ പിന്തുടരുന്നത്. എന്നാല്‍ കുഞ്ഞ് ജനിച്ചതിനു ശേഷം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ മറ്റ് പല കാര്യങ്ങളുമുണ്ട്.

    ഡല്‍ഹിയിലെ സികെ ബിര്‍ള ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. അര്‍ച്ചന ധവാന്‍ ബജാജ് ഹിന്ദുസ്ഥാൻ ടൈംസ് ലൈഫ്സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ ഇതേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്, ''പ്രസവ രീതി അനുസരിച്ച് അമ്മമാര്‍ക്ക് ആവശ്യമായിട്ടുള്ള പോഷകാഹാരങ്ങള്‍ വ്യത്യസ്തമായിരിക്കും. സിസേറിയന്‍ നടത്തിയ സ്ത്രീകള്‍ക്ക് അധിക പോഷകാഹാര പരിചരണം ആവശ്യമായി വന്നേക്കാം. എന്തെന്നാല്‍ ശസ്ത്രക്രിയയില്‍ നിന്ന് സുഖം പ്രാപിക്കുന്നതിനും കുഞ്ഞിനെ മുലയൂട്ടുന്നതിനും അവര്‍ക്ക് പോഷകാഹാരം അത്യാവശ്യമാണ്. സാധാരണ പ്രസവം നടക്കുന്ന അമ്മമാര്‍ക്ക് അമ്മയുടെയും കുഞ്ഞിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രസവാനന്തരം നല്‍കുന്ന പോഷകാഹാരം ആവശ്യമാണ്''.

    ഗര്‍ഭധാരണത്തിന് മുമ്പോ മുലയൂട്ടാത്ത സ്ത്രീകള്‍ക്കോ പ്രതിദിനം 1,800-2000 കലോറി ആവശ്യമാണ്. എന്നാല്‍, പ്രസവശേഷം മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രതിദിനം 2,300 മുതല്‍ 2,500 വരെ കലോറി ആവശ്യമായി വന്നേക്കുമെന്നും അവര്‍ നിര്‍ദേശിച്ചു.

    നവജാത ശിശുക്കളുടെ അമ്മമാര്‍ മുഴുധാന്യങ്ങള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, നട്ട്‌സ്, സീഡ്‌സ്, അവക്കാഡോ, പച്ച ഇലക്കറികള്‍, ബീന്‍സ്, പഴങ്ങള്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് ഡോക്ടര്‍ അര്‍ച്ചന നിര്‍ദേശിക്കുന്നത്. വെള്ളക്കടല, ലീന്‍ മീറ്റ് എന്നിവ പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ്. ഈ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രധാന വിറ്റാമിനുകളും ധാതുക്കളും നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും കുഞ്ഞിന് ആവശ്യമായ മുലപ്പാലും നല്‍കാന്‍ സഹായിക്കും. മാത്രമല്ല, മുലയൂട്ടുന്ന അമ്മമാര്‍ കഫീന്‍ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇത് കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുമെന്നും ഡോക്ടര്‍ പറഞ്ഞു. മുലയൂട്ടുന്ന അമ്മമാര്‍ ദിവസവും 3 ലിറ്റര്‍ വെള്ളം വരെ കുടിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം, പ്രസവത്തിനു മുമ്പുള്ളതോ പ്രസവാനന്തരമോ സപ്ലിമെന്റുകളോ വിറ്റാമിനുകളോ കഴിക്കാമെന്നും ഡോക്ടര്‍ അര്‍ച്ചന നിർദ്ദേശിക്കുന്നു.

    പച്ചക്കറികള്‍, വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍, മുട്ട, മാംസം എന്നീ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡല്‍ഹിയിലെ എച്ച്സിഎംസിടി മണിപ്പാല്‍ ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സള്‍ട്ടന്റായ ഡോ യോഗിത പരാശര്‍ പറഞ്ഞു.
    Published by:Sarath Mohanan
    First published: