• HOME
  • »
  • NEWS
  • »
  • life
  • »
  • Yoga Asanas | രാവിലെ ഉന്മേഷത്തിനായി കാപ്പിയ്ക്ക് പകരം ഈ യോഗാസനങ്ങള്‍ ശീലമാക്കൂ

Yoga Asanas | രാവിലെ ഉന്മേഷത്തിനായി കാപ്പിയ്ക്ക് പകരം ഈ യോഗാസനങ്ങള്‍ ശീലമാക്കൂ

ശരീരത്തിന്റെ ഊര്‍ജ്ജക്കുറവിനെ മറികടക്കാന്‍ യോഗയ്ക്ക് ചില അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ആരോഗ്യകരമായ ജീവിതശൈലി (Lifestyle)നിലനിര്‍ത്തുന്നതിനുള്ള ശാരീരികവും ആത്മീയവുമായ പരിശീലനമാണ് യോഗ (yoga). മനസിനെ ശാന്തമാക്കാനും ഏകാഗ്രത കൈവരിക്കാനും ശാരീരികാരോഗ്യം നിലനിര്‍ത്താനും യോഗ നിങ്ങളെ സഹായിക്കും. മനസിനെ ഏകാഗ്രമാക്കുന്നതിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താന്‍ യോഗയ്ക്ക് കഴിയും. എളുപ്പമുള്ള യോഗാസനങ്ങള്‍ ചെയ്യുക വഴി നിങ്ങള്‍ക്ക് യോഗയെ മനസ്സിലാക്കാനും ക്രമേണ സങ്കീര്‍ണ്ണമായ യോഗമുറകളിലേക്ക് കടക്കാനും സാധിക്കും.

    എന്നാല്‍, ചില പ്രഭാതങ്ങളിൽ (morning) നിങ്ങളുടെ ശരീരത്തിന് ഉന്മേഷം നല്‍കുന്നത് ഒരു കപ്പ് കാപ്പിയായിരിക്കും (coffee). എന്നാൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഉന്മേഷം ലഭിക്കാന്‍ കഫീന്റെ സഹായം തേടുന്നതിനു പകരം മറ്റ് ചില ആരോഗ്യഗുണങ്ങളുള്ള കാര്യങ്ങൾ ചെയ്യാം

    ശരീരത്തിന്റെ ഊര്‍ജ്ജക്കുറവിനെ മറികടക്കാന്‍ യോഗയ്ക്ക് ചില അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും. പ്രഭാതത്തിലെ ഒരു ചെറിയ യോഗ സെഷന്‍ നിങ്ങൾ കുടിയ്ക്കുന്ന കാപ്പിയിലൂടെ ലഭിക്കുന്ന ഊർജ്ജത്തെക്കാൾ കൂടുതൽ ഊർജ്ജം നിങ്ങൾക്ക് പ്രദാനം ചെയ്യും. അതിനാല്‍, നിങ്ങളുടെ ഊര്‍ജ്ജത്തെ പുനരുജ്ജീവിപ്പിക്കാനും ക്ഷീണം തോന്നാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും സഹായിക്കുന്ന അഞ്ച് യോഗാസനങ്ങള്‍ (yoga asanas) ഇവയാണ്.

    1. ധനുരാസനം (ബോ പോസ്)

    നിങ്ങളുടെ കാലുകളുടെയും കൈകളുടെയും പേശികളെ ടോണ്‍ ചെയ്യുന്നതിനുള്ള നല്ലൊരു യോഗാസനമാണ് ധനുരാസനം. ഇത് ദഹനവ്യവസ്ഥയെ മികച്ചതും കാര്യക്ഷമവുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ധനുരാസനം നിങ്ങളുടെ യോഗയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. ധനുരാസനം ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സഹായമാണ്.

    2. ഗരുഡാസനം

    ഈ ആസനം മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ശരീര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്ന ഒന്നാണ് ഈഗിള്‍ പോസ് അഥവാ ഗരുഡാസനം

    3. ബാലാസനം

    സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച യോഗാസനമാണ് ബാലാസനം. വളരെ വേഗം ചെയ്യാവുന്ന യോഗാസനങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കാവുന്ന മികച്ച ഓപ്ഷനാണ് ബാലാസനം. ഇത് ക്ഷീണം നിയന്ത്രിക്കുകയും തലകറക്കം തടയുകയും ചെയ്യുന്നു.

    4. ത്രികോണാസനം

    ത്രികോണാസനം പേശികള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ശരീരത്തിന്റെ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിര്‍ത്താനും സഹായിക്കുന്നു. ഒരു വ്യക്തി തന്റെ കാലുകള്‍, കൈകള്‍, ശരീരം എന്നിവ ഉപയോഗിച്ച് ഒരു ത്രികോണം രൂപപ്പെടുത്തുന്നതിനാലാണ് ഇതിനെ 'ത്രികോണാസനം' എന്ന് വിളിക്കുന്നത്.

    5. വീരഭദ്രാസനം

    മറ്റ് ആസനങ്ങളില്‍ സൂചിപ്പിച്ചതു പോലെ ശരീരത്തെ സന്തുലിതാവസ്ഥയും സ്ഥിരതയും കൈവരിക്കാന്‍ സഹായിക്കുന്നതിനൊപ്പം മസിലുകളുടെ പിടുത്തം കുറച്ച് തോളുകളുടെ ആരോഗ്യത്തിനും വിരാഭദ്രാസനം സഹായിക്കുന്നു.

    യോഗയിലൂടെ നാം കണ്ണുകള്‍ അടച്ച് മനസ്സ് തുറക്കുകയാണ് ചെയ്യുന്നത്. യോഗ നമ്മുടെ മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ദൈനംദിന ചുമതലകളിൽ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പലർക്കും പലപ്പോഴും കഴിയാതെ വരാറുണ്ട്. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗ നിങ്ങളെ സഹായിക്കും.

    Summary: Try these yoga asanas in the morning to recharge your body instead of caffeine intake 
    Published by:user_57
    First published: