HOME » NEWS » Life » HEALTH PREPARE FIVE IMMUNITY BOOSTER DRINKS AT HOME EASILY MM

രോഗപ്രതിരോധശേഷി വ‍ർദ്ധിപ്പിക്കാൻ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് പാനീയങ്ങൾ

രോഗപ്രതിരോധശേഷി നൽകുന്ന പ്രകൃതിദത്തമായ നിരവധി ഔഷധങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവ ഉപയോഗിച്ച് രോഗപ്രതിരോധശേഷി നൽകുന്നതും രുചികരവുമായ പാനീയങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം

News18 Malayalam | news18-malayalam
Updated: June 24, 2021, 11:28 AM IST
രോഗപ്രതിരോധശേഷി വ‍ർദ്ധിപ്പിക്കാൻ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് പാനീയങ്ങൾ
(പ്രതീകാത്മക ചിത്രം)
  • Share this:
കോവിഡ് 19 വ്യാപകമായി പടർന്നു പിടിക്കുന്ന നിലവിലെ സാഹചര്യത്തിൽ രോഗപ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമായി മാറിയിരിക്കുകയാണ്. ശക്തമായ രോഗപ്രതിരോധ ശേഷി, രോഗസാധ്യത കുറയ്ക്കുന്നു. രോഗപ്രതിരോധശേഷി നൽകുന്ന പ്രകൃതിദത്തമായ നിരവധി ഔഷധങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവ ഉപയോഗിച്ച് രോഗപ്രതിരോധശേഷി നൽകുന്നതും രുചികരവുമായ പാനീയങ്ങള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം.

കൊറോണ വൈറസ് ജീവന് തന്നെ ഭീഷണിയായി മുന്നേറുമ്പോൾ ആരോഗ്യം നിലനിർത്തുകയെന്നതാണ് ഏറ്റവും മുൻഗണന നല്‍കേണ്ട കാര്യം. രോഗങ്ങൾക്കെതിരെ പോരാടാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്ന രോഗപ്രതിരോധ പാനീയങ്ങൾ ഉപയോഗിച്ച് നമുക്ക് ഇത് ഉറപ്പാക്കാനാകും. വളരെ എളുപ്പത്തിലും വേഗത്തിലും വീട്ടിലുണ്ടാക്കാവുന്ന പാനീയങ്ങളും ആയുർവേദ കഷായങ്ങളും ഉപയോഗിച്ച് നിങ്ങൾക്ക് രോഗപ്രതിരോധ ശേഷി വ‍ർദ്ധിപ്പിക്കാം.

ആപ്പിൾ സിഡർ വിനെഗർ ഉപയോഗിച്ചുള്ള പാനീയം

ആപ്പിൾ സിഡർ വിനെഗർ, ഒരു നുള്ള് മഞ്ഞൾ, ഇഞ്ചി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയം മികച്ച രോഗപ്രതിരോധശേഷി നൽകുന്നതാണ്. ആപ്പിൾ സിഡർ വിനെഗർ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും രോഗകാരികളായ ബാക്ടീരീയകളുടെ വളർച്ചയെ തടയുകയും ചെയ്യും. മഞ്ഞൾ രോഗങ്ങൾ കുറയാൻ വളരെ നല്ല ഔഷധമാണ്‌. അതേസമയം ഇഞ്ചി വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പാനീയം തയ്യാറാക്കാൻ, ഒരു സ്പൂൺ ആപ്പിൾ സിഡർ വിനെഗർ, ഒരു നുള്ള് മഞ്ഞൾ, ഇഞ്ചി, തേൻ എന്നിവ വെള്ളത്തിൽ ചേര്‍ത്ത് 5-10 മിനിറ്റ് നേരം തിളപ്പിക്കുക.

അയമോദകവും തുളസിയും ചേ‍ർന്ന ചായ

ജലദോഷം, ചുമ എന്നിവയിൽ നിന്ന് മോചനം നൽകുന്ന ഔഷധഗുണങ്ങളുള്ള ഒന്നാണ് അയമോദകം. അയമോദകം അര കപ്പ് വെള്ളത്തിൽച്ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് കുറച്ച് തുളസിയില, ഒരു നുള്ള് പൊടിച്ച കുരുമുളക്, തേൻ എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കാം.



തേൻ ചേര്‍ത്ത നാരങ്ങാവെള്ളം

തൊണ്ടയുടെ ആരോ​ഗ്യത്തിനും ചുമയ്ക്കും വളരെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ള പാനീയമാണ് ഇത്. വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. ചെറിയ കഷണം ഇഞ്ചി, കറുവാപ്പട്ട, മൂന്ന് അരിഞ്ഞ വെളുത്തുള്ളി, അൽപ്പം ഗ്രാമ്പൂ, ഒരു ടീസ്പൂൺ പുതിനയിലയുടെ നീര്, ഒരു ടീസ്പൂൺ നാരങ്ങ നീര് എന്നിവ മൂന്ന് നാല് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ചാണ് ഈ ഔഷധ പാനീയം തയ്യാറാക്കുന്നത്. ഈ കഷായം ശ്വാസകോശത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ശ്വാസകോശത്തിൽ കൂടുതലായി ഉണ്ടാകുന്ന കഫത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മസാല ടീ

ഇഞ്ചി, ഗ്രാമ്പൂ, ഏലം, കുരുമുളക്, തുളസി തുടങ്ങിയ ആരോഗ്യകരമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്നതും രോഗപ്രതിരോധശേഷി നൽകുന്നതുമായ ഈ മസാല ചായയിൽ ഏറെ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഈ മിശ്രിതത്തിൽ അണുബാധ തടയാൻ സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

ഔഷധ കൂട്ട്

ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച സംയുക്തമാണ് ഈ ആയുർവേദ കൂട്ട്. അടുക്കയില്‍ ഉപയോഗിക്കുന്ന സാധാരണ ചേരുവകളായ കറുവപ്പട്ട, ഗ്രാമ്പൂ, തുളസി, അയമോദകം, കുരുമുളക്, മഞ്ഞൾ എന്നിവ വെള്ളത്തിൽ ചേ‍ർത്ത് തിളപ്പിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്. ഇതിനെ മധുരമുള്ളതും സ്വാദിഷ്ടവുമാക്കാന്‍ നിങ്ങള്‍ക്ക് തേൻ ചേർക്കാം. ചുമയും ജലദോഷവും തടയാൻ ഈ രുചികരമായ പാനീയം വളരെ ഉത്തമമാണ്. മാത്രമല്ല ശ്വാസകോശ സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കുമെതിരെ പോരാടാനും ഇത് സഹായിക്കുന്നു.
Published by: user_57
First published: June 24, 2021, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories