• HOME
 • »
 • NEWS
 • »
 • life
 • »
 • Heart Health | നന്നായി ഉറങ്ങിയും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം; പുതിയ പഠനം പറയുന്നതിങ്ങനെ

Heart Health | നന്നായി ഉറങ്ങിയും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം; പുതിയ പഠനം പറയുന്നതിങ്ങനെ

ശരിയായ ജീവിതശൈലികള്‍ കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളെ 80 ശതമാനത്തോളം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രലോകം പറയുന്നു.

 • Last Updated :
 • Share this:
  ശരിയായ ഉറക്കം (sleeping) ഹൃദയത്തിന്റെയും (heart) തലച്ചോറിന്റെയും (brain) ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഘടകമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (AHA). ഉറക്കത്തിനൊപ്പം ഭക്ഷണം, വ്യായാമം, ശരീര ഭാരം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്ത സമ്മര്‍ദ്ദം (blood pressure), പുകയിലയുടെ ഉപയോഗം എന്നിവയാണ് ഹൃദയാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍. ഇന്ന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ പലരുടെയും ജീവിതത്തിൽ വില്ലനായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധിപ്പേരാണ് ഇത് മൂലം മരണമടയുന്നത്.

  2019ല്‍ 17.9 മില്യണോളം ആളുകളാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് മരിച്ചത്. ലോകത്തെ ആകെ മരണത്തിന്റെ 32 ശതമാനത്തോളം വരും ഇത്. 17.9 മില്യണ്‍ ആളുകളില്‍ തന്നെ 85 ശതമാനവും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ബാധിച്ചാണ് മരിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയാണ് (WHO) ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

  അതേസമയം, ശരിയായ ജീവിതശൈലികള്‍ കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളെ 80 ശതമാനത്തോളം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രലോകം പറയുന്നു. നന്നായി ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ശരീരഭാരം, രക്ത സമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്.

  Also Read-Heart Diseases | ഹൃദ്രോഗ സാധ്യത കൂടുതല്‍ പുരുഷന്മാരില്‍; ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ടതെന്ത്?

  ഒരാളുടെ ഉറക്കം നിരീക്ഷിക്കുന്നതിന് പ്രത്യേക ഉപകരണങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. വീട്ടില്‍ വെച്ച് തന്നെ നമ്മുടെ ഉറക്കത്തെ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കാം. മികച്ച ഹൃദയാരോഗ്യം ഉള്ളവര്‍ക്ക് ജീവിതത്തിന്റെ ഏത് ഘട്ടത്തിലും നന്നായി ജോലി ചെയ്യാന്‍ സാധിക്കും. ഉറക്കം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ 8 ഘടകങ്ങള്‍ക്ക് 0 മുതല്‍ 100 വരെ സ്‌കോറുകള്‍ നല്‍കി അവയുടെ ആകെത്തുകയെ ഹൃദയാരോഗ്യത്തിന്റെ സ്‌കോറായി കണക്കാക്കാം. 50ല്‍ താഴെയാണ് ഇത്തരത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോര്‍ എങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വളരെ പിന്നിലാണ്. 50-79 നിടയില്‍ സ്‌കോര്‍ ചെയ്താല്‍ വലിയ കുഴപ്പമില്ലാത്ത ഹൃദയാരോഗ്യം നിങ്ങള്‍ക്കുണ്ട് എന്ന് അര്‍ത്ഥം. 80ന് മുകളിലാണെങ്കില്‍ മികച്ച ആരോഗ്യമാണ് നിങ്ങള്‍ക്കുള്ളത് എന്ന് മനസ്സിലാക്കാം.

  ഹൃദയാരോഗ്യം മനസ്സിലാക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചോ സ്‌കോറിംഗ് രീതികള്‍ ഉപയോഗിച്ചോ ഹൃദയത്തിന്റെ ആരോഗ്യം എത്രത്തോളമുണ്ട് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

  Also Read-Fear in Children | കുട്ടികളിലെ ഭയം; കാരണങ്ങൾ എന്തെല്ലാം? മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

  സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പല പഠനങ്ങളും ഗവേഷങ്ങളും സൂചിപ്പിക്കുന്നത്. പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരും ഇന്ന് ഹൃദയാഘാതം പോലുള്ള വിവിധ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാര്‍ക്ക് ദേഷ്യവും സമ്മര്‍ദ്ദവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെയും സ്ട്രെസ് ഹോര്‍മോണുകളുടെയും അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.

  പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. പുരുഷന്മാര്‍ക്ക് സാധാരണയായി നെഞ്ചുവേദന, ശ്വാസതടസ്സം, കൈകളിലോ കഴുത്തിലോ പുറംഭാഗത്തോ തരിപ്പ് എന്നിവയാണ് അനുഭവപ്പെടാറുള്ളത്. അതേസമയം, സ്ത്രീകളില്‍ ഓക്കാനം, തലകറക്കം, നെഞ്ചെരിച്ചില്‍, ക്ഷീണം, വിയര്‍പ്പ് എന്നീ ലക്ഷണങ്ങളും കാണുന്നു. അതിനാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് നിര്‍ണായകമാണ്.
  Published by:Jayesh Krishnan
  First published: