• HOME
  • »
  • NEWS
  • »
  • life
  • »
  • കൊതുകുകളെ തുരത്താം ചില പൊടികൈകളിലൂടെ

കൊതുകുകളെ തുരത്താം ചില പൊടികൈകളിലൂടെ

രൂക്ഷഗന്ധമുള്ള ചില ആയുർവേദ സസ്യങ്ങളും കൊതുകുകളെ തുരത്താൻ ഉത്തമമാണ്.

News 18

News 18

  • Last Updated :
  • Share this:
    കൊതുകുകൾ ജീവനെടുക്കുന്ന വില്ലൻമാരാകുന്ന സമയമാണ് മഴക്കാലം. മഴ കനക്കുന്നതിനൊപ്പം പല തരത്തിലുള്ള രോഗങ്ങളും പരന്നു തുടങ്ങും. എന്നാൽ വീട്ടില്‍ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗപ്പെടുത്തി കൊതുകുകളെ തുരത്താം.

    കൊതുകുകളെ തുരത്താന്‍ വിപണിയിൽ ധാരാളം വസ്തുക്കൾ ഉണ്ടെങ്കിലും ഇവയിൽ ശരീരത്തിന് ഹാനികരമായ പലതരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. അതേസമയം വീട്ടിൽ തന്നെയുള്ള പ്രകൃതിദത്തമായ വസ്തുക്കൾ നമ്മുടെ ശരീരത്തിനും യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല.

    1. ലാവണ്ടർ ഓയിൽ

    എല്ലാവരും ഇഷ്ടപ്പെടുന്ന ലാവണ്ടറിൻ‌റെ ഗന്ധം എന്നാൽ കൊതുകുകൾക്ക് ഇഷ്ടമല്ല. ഒരു തുണിക്കഷണത്തിൽ ലാവണ്ടർ പുരട്ടി ജനലിനും വാതിലിനും സമീപത്തായി വയ്ക്കുക. കൊതുകുകൾ പമ്പ കടക്കും

    2.റോസ് മേരി

    ആഹാരത്തിന് ഫ്ലേവർ നൽകാൻ ഉപയോഗിക്കുന്ന റോസ് മേരിയും കൊതുകുകളെ തുരത്താൻ ഒരു ഉത്തമ മാർഗമാണ്.

    3. വേപ്പെണ്ണ

    വേപ്പെണ്ണയുടെ ഗന്ധം കൊതുകുകളെ തുരത്തും. വേപ്പണ്ണ നേര്‍പ്പിച്ച് വീടിനകത്ത് സ്പ്രേ ചെയ്താല്‍ കൊതുക് ശല്യമുണ്ടാകില്ല

    4. കാപ്പിപ്പൊടി

    കൊതുകകളെ തുരത്താൻ മറ്റൊരു നല്ല മാർഗമാണ് കാപ്പിപ്പൊടി. പാത്രങ്ങളിൽ കാപ്പിപ്പൊടി എടുത്ത് വീടിന്റെ പല ഭാഗങ്ങളിൽ വയ്ക്കുന്നത് ഗുണം ചെയ്യും

    5. ഇഞ്ചിപ്പുല്ല്

    രൂക്ഷഗന്ധമുള്ള ചില ആയുർവേദ സസ്യങ്ങളും കൊതുകുകളെ തുരത്താൻ ഉത്തമമാണ്.

    First published: