ഈ വേനല്‍ക്കാലത്ത് ആളുകള്‍ ദൈനംദിന ഭക്ഷണത്തേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത് പഴങ്ങളോടായിരിക്കും. അസഹനീയമായ ചൂട് കാരണം ദാഹം ശമിപ്പിക്കാനുള്ള മാര്‍ഗങ്ങളായാണ് പലപ്പോഴും നാം പഴങ്ങളെ കാണാറുള്ളത്. അത്തരത്തില്‍ ദാഹം ശമിപ്പിക്കുന്നതും ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ ഏറ്റവും ഉത്തമവുമായ ഒന്നാണ് തണ്ണിമത്തന് (watermelon). വേനൽക്കാലമാണ് തണ്ണിമത്തന്റെ സീസണ് സമയം.
വേനല്‍ക്കാലത്ത് (summer) ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ഒന്നാണ് തണ്ണിമത്തന്. കാരണം അവയില്‍ ഏകദേശം 92% ജലാംശം (water content) അടങ്ങിയിരിക്കുകയും നമ്മുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. കൂടാതെ, ചൂടുള്ള കാലാവസ്ഥയിലുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നമ്മുടെ ശരീരത്തെ സഹായിക്കുന്ന മറ്റ് നിരവധി ഗുണങ്ങളും തണ്ണിമത്തന് ഉണ്ട്. ശരീരം തണുപ്പിക്കാൻ മുതല്‍ ഹൃദയാരോഗ്യം (heart health) നിലനിര്‍ത്താൻ വരെ തണ്ണിമത്തന് കഴിയും. വേനല്‍ക്കാലത്ത് തണ്ണിമത്തന് കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ഒരു തവണ തണ്ണിമത്തന് കഴിക്കുന്നത് വഴി നിങ്ങളുടെ ദൈനംദിന ആവശ്യത്തിനുള്ള വിറ്റാമിന്‍ സിയുടെ ഏകദേശം 16% അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ വൈറ്റമിന്‍ സി ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം സുഗമമാക്കുന്നു. ഇത് വിവിധ അണുബാധകള്‍ക്കെതിരെ പോരാടുന്നതിന് അത്യന്താപേക്ഷിതമാണ്. വേനല്‍ക്കാലത്ത് ജലദോഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തണ്ണിമത്തന് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണ്.
ശാരീരിക പ്രകടനം
വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരു കഷ്ണം തണ്ണിമത്തന് കഴിക്കാവുന്നതാണ്. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ അവശ്യ അമിനോ ആസിഡുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ആല്‍ഫ-അമിനോ ആസിഡായ സിട്രുലൈനിന്റെ മികച്ച ഉറവിടമാണ് തണ്ണിമത്തന്. മാത്രമല്ല, വ്യായാമത്തിന് ശേഷം കഴിക്കുകയാണെങ്കില്‍, തണ്ണിമത്തന് ശരീരത്തിലെ വളര്‍ച്ചാ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ഹൃദയാരോഗ്യം
തണ്ണിമത്തന് ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് ലൈക്കോപീന്‍. ഈ ആന്റിഓക്സിഡന്റ് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതില്‍ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ, ലൈക്കോപീന്‍ ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതില്‍ തണ്ണിമത്തന് മികച്ച ഫലം നൽകുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.
കണ്ണിന്റെ ആരോഗ്യം
ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, വിറ്റാമിന്‍ സി, സിയാക്സാന്തിന്‍ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ തണ്ണിമത്തന് കഴിക്കുന്നത് കണ്ണുകളെ നന്നായി പരിപാലിക്കാന്‍ സഹായിക്കും. ഗ്ലോക്കോമ പോലുള്ള നിരവധി നേത്രരോഗങ്ങള്‍ തടയുന്നതിനും കണ്ണിന്റെ വരൾച്ച തടയുന്നതിനും മികച്ച പരിഹാരമാർഗമാണ് തണ്ണിമത്തൻ എന്ന് വിശ്വസിക്കപ്പെടുന്നു.
വിഷവസ്തുക്കള്‍ പുറന്തള്ളും
തണ്ണിമത്തനില്‍ മതിയായ അളവില്‍ കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കും. കൂടാതെ ഇത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും വൃക്കസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും സഹായിക്കുന്നു. ഇത് ഒരു സ്വാഭാവിക ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുകയും ശരീരത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്താതെ മൂത്രത്തിന്റെ ആരോഗ്യകരമായ ഒഴുക്ക് നിലനിര്‍ത്തുകയും ചെയ്യുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.