• HOME
 • »
 • NEWS
 • »
 • life
 • »
 • പങ്കാളിയുടെ കൂർക്കംവലി ഉറക്കം കെടുത്തുന്നുണ്ടോ? പരിഹരിക്കാൻ ചില പൊടിക്കൈകൾ

പങ്കാളിയുടെ കൂർക്കംവലി ഉറക്കം കെടുത്തുന്നുണ്ടോ? പരിഹരിക്കാൻ ചില പൊടിക്കൈകൾ

കൂർക്കംവലി വളരെ നിസ്സാരമായാണ് ആളുകൾ സാധാരണ കാണാറ്. എന്നാൽ പലപ്പോഴും അടിയന്തര ശ്രദ്ധ ആവശ്യമായ പല ആരോഗ്യ കാരണങ്ങളാലും ആവാം ഒരാൾ കൂർക്കം വലിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  ഗാഢനിദ്രയിലേക്ക് കടക്കുമ്പോൾ പങ്കാളിയുടെ കൂർക്കംലി ആരിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്. അങ്ങനെ വരുമ്പോൾ കൂർക്കംവലിക്കാരുടെ കൂടെ ഉറങ്ങുന്നത് തീർത്തും നിരാശപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമായ കാര്യമാണ്. മൂന്നിൽ ഒരു പുരുഷനും നാലിൽ ഒരു സ്ത്രീയും രാത്രി ഉറക്കത്തിൽ കൂർക്കം വലിക്കുമെന്നാണ് വാഷിങ്ങ്ടൺ ആസ്ഥാനമായ നാഷ്ണൽ സ്ലീപ്പ് ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്യുന്നത്.

  കൂർക്കംവലി വളരെ നിസ്സാരമായാണ് ആളുകൾ സാധാരണ കാണാറ്. എന്നാൽ പലപ്പോഴും അടിയന്തര ശ്രദ്ധ ആവശ്യമായ പല ആരോഗ്യ കാരണങ്ങളാലും ആവാം ഒരാൾ കൂർക്കം വലിക്കുന്നത്. അമിതവണ്ണം അല്ലങ്കിൽ അമിതഭാരമാണ് കൂർക്കംവലിയിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണം. ക്രമരഹിതമായ ശ്വാസമെടുപ്പിനോടൊപ്പമുള്ള കൂർക്കംവലി ഒരുപക്ഷേ ഹൃദയസംബന്ധമായ അസുഖത്തിന്റെ സൂചനയാകാം. ഉറക്കത്തിൽ സംഭവിക്കുന്ന താൽക്കാലിക ശ്വാസംമുട്ടൽ കൊണ്ടും കൂർക്കം വലിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ശ്വാസമെടുപ്പ് തുടർച്ചയായി തടസ്സപ്പെടുകയും അത് തുടരുകയും ചെയ്യുന്ന അവസ്ഥയാണത്. ഭാഗ്യവശാൽ, കൂർക്കംവലി ഡോക്ടർമാരുടെ കുറിപ്പെഴുതിച്ച് വാങ്ങാൻ കഴിയുന്ന മരുന്നുകളുടെ (ഒടിസി) സഹായമില്ലാതെ തന്നെ ചികിത്സിക്കാൻ സാധിക്കും.

  അമിതവണ്ണം അല്ലങ്കിൽ അമിതഭാരം

  ശരീരഭാരം വർദ്ധിച്ചതിന് ശേഷം കൂർക്കം വലി തുടങ്ങിയവർക്ക്, കുറച്ച് അധിക ഭാരം കുറയ്ക്കുന്നത് സഹായകമാകും. പൊണ്ണത്തടിയുള്ള ആളുകൾക്ക് കഴുത്തിന്റെ ഭാഗത്ത് അധിക കോശങ്ങളും കൊഴുപ്പും അടിഞ്ഞുകൂടുന്നുണ്ടാകും. ഇത് വായുസഞ്ചാരത്തിന്റെ സുതാര്യത കുറയ്ക്കുകയും വായുസഞ്ചാരം കുറയ്ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിലൂടെ കൂർക്കംവലിയുടെ ആവൃത്തി ഇല്ലാതാക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  ഉറങ്ങുമ്പോൾ കിടക്കുന്ന രീതി

  ആളുകൾ ഉറങ്ങുമ്പോൾ മലർന്നോ കമിഴ്ന്നോ ആണ് കിടക്കുന്നതെങ്കിൽ കൂർക്കംവലി വേഗത്തിലാകും. കമിഴ്ന്ന് കിടക്കുമ്പോൾ, ശ്വാസനാളത്തിന് ചുറ്റുമുള്ള കോശങ്ങൾ ഗുരുത്വാകർഷണത്താൽ താഴേക്ക് വലിയുകയും ശ്വാസനാളത്തെ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. കൂർക്കംവലിക്കുന്നവരെക്കുറിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളും പറയുന്നത് അവർ ചെരിഞ്ഞു കിടക്കുമ്പോൾ കൂർക്കംവലിയുടെ തീവ്രതയും ആവൃത്തിയും ഗണ്യമായി കുറയുന്നുണ്ടെന്നാണ്.  തടസ്സപ്പെട്ട നാസാദ്വാരങ്ങൾ

  നാസാദ്വാര ഭാഗങ്ങൾ തുറന്നിടുന്നതിലൂടെ കൂർക്കംവലി തടയാൻ സാധിക്കും. മൂക്ക് അടയുകയോ അല്ലങ്കിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ മൂക്കിന് തടസ്സം വരികയോ ചെയ്യുമ്പോൾ, വായു വളരെ വേഗത്തിൽ നീങ്ങുകയും അത് കൂർക്കം വലിയിലേക്ക് നയിക്കുകയും ചെയ്യും. ചൂടുള്ള എണ്ണ കൊണ്ട് തടവുന്നതോ അല്ലെങ്കിൽ മൂക്കിൽ ഒഴിക്കുന്ന എണ്ണ, തുള്ളികളായി പ്രയോഗിക്കുന്നതിലൂടെ മൂക്കിലെ തടസ്സങ്ങൾ ഇല്ലാതാകുന്നതാണ്. കൂടാതെ, ഉറങ്ങുന്നതിനുമുമ്പ് ചൂടു വെള്ളത്തിൽ കുളിയ്ക്കുന്നതും തികച്ചും പ്രയോജനകരമാണ്. കാരണം ഈർപ്പം കൊണ്ട് മൂക്കിലെ അടഞ്ഞ ഭാഗങ്ങൾ തുറക്കുകയും കൂർക്കംവലിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

  ജലാംശം നിലനിർത്തുക

  കൂർക്കംവലി ഒഴിവാക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ശരീരത്തിന്റെ ആരോഗ്യവും ക്ഷേമവും നിലനിർത്താനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് അത്യന്താപേക്ഷികമാണ്. ശരീരം നിർജ്ജലീകരണത്തിലൂടെ കടന്നു പോകുമ്പോൾ, മൂക്കിലെയും അണ്ണാക്കിലെയും സ്രവങ്ങൾ ഒട്ടിപ്പിടിക്കും. ഇത് വായുവിന്റെ ശരിയായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും കൂർക്കംവലിക്കു കാരണമാകുകയും ചെയ്യുന്നു. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, പ്രതിദിനം കുറഞ്ഞത് 3-4 ലിറ്റർ വെള്ളം കുടിക്കണമെന്നാണ് ശുപാർശ ചെയ്യപ്പെടുന്നത്, അതേസമയം സ്ത്രീകൾ ദിവസവും 2-3 ലിറ്റർ വെള്ളവും കുടിക്കേണ്ടതാണ്.

  പുകവലിയും മദ്യപാനവും

  പുകവലിക്കാരിലാണ് കൂടുതലും കൂർക്കംവലി റിപ്പോർട്ട് ചെയ്യുന്നതെന്ന് ഗവേഷകർ പറയുന്നു. ഇതിന് കാരണം, ഇവരിൽ പുകവലി മൂലമുണ്ടാകുന്ന നീരും ശ്വാസനാളത്തിന്റെ മുകളിൽ ഉണ്ടാകുന്ന വീക്കവുമാണ്. പൂർണ്ണമായും ഇല്ലാതാകാൻ സമയമെടുക്കുമെങ്കിലും പുകവലി ഉപേക്ഷിക്കുന്നത് കൂർക്കംവലിയുടെ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. കൂർക്കംവലിയ്ക്കുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് മദ്യപാനമാണ്. മദ്യപാനം ശ്വാസനാളത്തിന് ചുറ്റുമുള്ള പേശികളെ വിശ്രമത്തിലേക്ക് നയിക്കുന്നു, ഇത് മദ്യപാനികളിൽ കൂർക്കംവലി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, ഉറങ്ങുന്നതിന് മുൻപുള്ള മണിക്കൂറുകളിൽ മദ്യപാനത്തിൽ ഏർപ്പെടരുതെന്ന് പലപ്പോഴും ശുപാർശ ചെയ്യപ്പെടാറുണ്ട്.

  മുകളിൽ സൂചിപ്പിച്ചിരിക്കുന്ന നുറുങ്ങുകൾ ദിവസവും ശ്രമിച്ചാൽ അനുകൂല ഫലങ്ങൾ ഉണ്ടാകുന്നതാണ്. ഏതാണ് ശരിയായ പ്രതിവിധി എന്ന് കണ്ടെത്തി അത് അവലംബിക്കുന്നതാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം.
  Published by:user_57
  First published: