നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ആക്രമണകാരികളായ ഏഷ്യൻ ടൈഗർ കൊതുകുകളെ തുടച്ചുനീക്കാൻ പുതിയ വിദ്യ

  ആക്രമണകാരികളായ ഏഷ്യൻ ടൈഗർ കൊതുകുകളെ തുടച്ചുനീക്കാൻ പുതിയ വിദ്യ

  പുതിയ വിദ്യയിലൂടെ ചൈനയിലെ ഗുവാങ്സൗലെ രണ്ട് ദ്വീപുകളിൽ നിന്ന് ഏഷ്യൻ ടൈഗർ കൊതുകുകളെ ഏതാണ്ട് തുടച്ചു നീക്കിയിരിക്കുകയാണ് ഗവേഷക സംഘം.

  mosquito

  mosquito

  • News18
  • Last Updated :
  • Share this:
   ലോകത്തിലെ ഏറ്റവും ആക്രമണകാരികളാണ് ഏഷ്യൻ ടൈഗർ കൊതുകുകൾ. ഡെങ്കു, സിക എന്നിവ പടർത്തുന്നത് ഈ ഇനത്തിൽപ്പെട്ട കൊതുകുകളാണ്. ഇവയെ തുരത്താൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ.

   also read: മഴ കനത്തു; കരുതിയിരിക്കാം കൊതുകുജന്യ രോഗങ്ങളെ

   പുതിയ വിദ്യയിലൂടെ ചൈനയിലെ ഗുവാങ്സൗലെ രണ്ട് ദ്വീപുകളിൽ നിന്ന് ഏഷ്യൻ ടൈഗർ കൊതുകുകളെ ഏതാണ്ട് തുടച്ചു നീക്കിയിരിക്കുകയാണ് ഗവേഷക സംഘം. ഈഡിസ് ആൽബോപിക്ടസ് എന്നറിയപ്പെടുന്ന ഏഷ്യൻ ടൈഗർ കൊതുകുകളെ അംഗീകരിക്കപ്പെട്ട രണ്ട് നിയന്ത്രണ സംവിധാനങ്ങളെ സംയോജിപ്പിച്ചാണ് തുടച്ചുനീക്കിയിരിക്കുന്നത്.

   കുറഞ്ഞ അളവിൽ റേഡിയേഷനുള്ള കൊതുകുകളെ വികസിപ്പിച്ചെടുത്ത് അവയിലൂടെ ഏഷ്യൻ ടൈഗർ വിഭാഗത്തിലെ പെൺ കൊതുകുകളെ വന്ധ്യം കരിക്കുന്നു. അവ ഇത് പിന്നീട് പുരുഷ കൊതുകുകളിലേക്ക് കുത്തിവയ്ക്കുന്നു. പ്രത്യുത്പാദനത്തിന് ശേഷം ഭ്രൂണങ്ങളെ ദുർബലപ്പെടുത്തുന്ന വോൾബാച്ചിയ പിപ്പിയെൻറിസ് എന്ന ബാക്ടീരിയയെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വളരെ വിജയകരമായി തന്നെ ഇത് നടപ്പാക്കിയിരിക്കുകയാണ്.
   First published:
   )}