• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രമേഹരോഗികള്‍ക്ക് ഇനി ട്രെയിനില്‍ ചായയും കാപ്പിയും കുടിക്കാം


Updated: April 16, 2018, 6:22 PM IST
പ്രമേഹരോഗികള്‍ക്ക് ഇനി ട്രെയിനില്‍ ചായയും കാപ്പിയും കുടിക്കാം

Updated: April 16, 2018, 6:22 PM IST
ന്യൂഡല്‍ഹി: പ്രമേഹമുള്ളവര്‍ക്ക് ട്രെയിനില്‍ ചായയും കാപ്പിയും കുടിക്കാനാകാത്ത സ്ഥിതിയാണ് ഇതുവരെയുള്ളത്. മധുരമില്ലാത്ത ചായയും കാപ്പിയും ട്രെയിനില്‍ ലഭിക്കാത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ പ്രമേഹരോഗികള്‍ക്കായി പഞ്ചസാര ചേര്‍ക്കാത്ത ചായയും കാപ്പിയും ട്രെയിനില്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആവശ്യമുള്ളവര്‍ക്ക് പഞ്ചസാരയ്ക്ക് പകരമായുള്ള മധുരപദാര്‍ഥം ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യസഭയിലാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹേയ്ന്‍ ഇക്കാര്യം അറിയിച്ചത്.

2013ലും 2014ലും മധുരമില്ലാത്ത ഭക്ഷണം ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഐആര്‍സിടിസിക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ് എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി ജോയ് എബ്രഹാമാണ് രാജ്യസഭയില്‍ വിഷയം ഉന്നയിച്ചത്.
First published: April 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍