ഇന്റർഫേസ് /വാർത്ത /Life / കോവിഡ് 19 വൈറസ്ബാധ കണ്ടെത്താൻ 'റാപ്പിഡ് ടെസ്റ്റ്' ; മുഖ്യമന്ത്രി പറഞ്ഞ ആ ടെസ്റ്റ് ഇതാണ്

കോവിഡ് 19 വൈറസ്ബാധ കണ്ടെത്താൻ 'റാപ്പിഡ് ടെസ്റ്റ്' ; മുഖ്യമന്ത്രി പറഞ്ഞ ആ ടെസ്റ്റ് ഇതാണ്

Corona test

Corona test

കൂടുതൽ വേഗത്തിൽ ചെയ്യാമെന്നതും ചിലവ് കുറവാണെന്നതുമാണ് ആന്റിബോഡി ടെസ്റ്റിന്റെ ഗുണം

  • Share this:

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധ കണ്ടെത്താൻ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കാവുന്നത്. ഇതിൽ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് വൈറസിനെ നേരിട്ട് കണ്ടെത്തുന്ന രീതി. പിസിആർ (Polymerase Chain Reaction) എന്ന ടെസ്റ്റാണ് ഇതിനായി ഉപയോഗിക്കുന്നത്.

രാജ്യത്ത് ഇത് വരെ നടത്തിയ എല്ലാ ടെസ്റ്റും പിസിആർ ആണ്. ഫലത്തിന്റെ കൃത്യതയാണ് ഇതിന്റെ സവിശേഷത. എന്നാൽ സമയം കൂടുതൽ എടുക്കുമെന്നതാണ് പ്രധാന പോരായ്മ. കൂടാതെ ചെലവും കൂടുതലാണ്. കൂടുതൽ കേസ് റിപ്പോർട്ട് ചെയ്ത് തുടങ്ങിയ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റിലേയ്ക്ക് സർക്കാർ നീങ്ങുന്നത്.

എന്താണ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്

വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന ആൻ്റിബോഡികൾ കണ്ടെത്തുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ്. വൈസ് ശരീരത്തിൽ എത്തിയാൽ ദിവസങ്ങൾക്കകം ശരീരം ആൻ്റിബോഡികൾ നിർമ്മിച്ചു തുടങ്ങും. ഈ ആൻ്റിബോഡികൾ രക്തത്തിൽ ഉണ്ടോ എന്നു നോക്കുന്നതാണ് പരിശോധന രീതി.  എലിസ (Enzyme Linked Immunosorbent Assay) എന്ന ടെസ്റ്റ് വഴിയാണ് ആൻ്റിബോഡികൾ സാധാരണയായി കണ്ടെത്തുന്നത്.

എലിസയ്ക്ക് സമാനമായ റാപ്പിഡ് ആൻ്റിബോഡി ടെസ്റ്റുകൾ കോവിഡ്-19 ന് വേണ്ടി ചില കമ്പനികൾ ഇറക്കിയിട്ടുമുണ്ട്. പിസിആർ നെ അപേക്ഷിച്ച് കൂടുതൽ വേഗത്തിൽ ചെയ്യാമെന്നതും ചിലവ് കുറവാണെന്നതുമാണ് ആന്റിബോഡി ടെസ്റ്റിന്റെ ഗുണം. പക്ഷേ തെറ്റ് വരാനുള്ള സാധ്യത കൂടുതലാണ്. രോഗാണു ശരീരത്തിൽ കടന്ന ശേഷം ദിവസങ്ങൾ കഴിഞ്ഞേ ടെസ്റ്റ് പോസിറ്റീവ് ആവുകയുള്ളൂ. അതിനാൽ തന്നെ വൈറസ് ശരീരത്തിൽ പ്രവേശിച്ച തൊട്ട് അടുത്ത ദിവസങ്ങളിൽ വൈറസിന്റെ ആന്റിബോഡിയെ റാപ്പിഡ് ടെസ്റ്റിൽ കണ്ടെത്താൻ കഴിയില്ല.

You may also like:'കേരളത്തിലെ കോവിഡ് രോഗികളുടെ പകുതിയിലേറെയും ഒറ്റജില്ലയിൽ നിന്ന്: 81 കാസര്‍ഗോഡുകാർ പട്ടികയിൽ

[NEWS]'നിങ്ങളിൽ ലജ്ജ തോന്നുന്നു; കുറച്ച് ഉത്തരവാദിത്വം കാണിക്കു': മാധ്യമങ്ങൾക്കെതിരെ സാക്ഷി ധോണി [PHOTO]COVID 19 പെരുമാറ്റ ചട്ടം; അപകടത്തിൽ മരിച്ച സഹപ്രവർത്തകന് അന്ത്യാഞ്ജലി അർപ്പിക്കാനാകാതെ പൊലീസ് സേന

[NEWS]

ന്യൂനതകൾ ഉണ്ടെങ്കിലും കേരളത്തിന്റെ സാഹചര്യത്തിൽ ഇപ്പോൾ ഏറ്റവും ഉപയോഗപ്പെടുക റാപ്പിഡ് ടെസ്റ്റാണെന്നാണ് വിദഗ്ധ അഭിപ്രായം. സമൂഹ വ്യാപനം തടയാൻ ഇപ്പോൾ തന്നെ കൂടുതൽ ആളുകളെ പരിശോധിക്കണം. കൂടുതൽ പരിശോധനകൾ നടത്തിയ രാജ്യങ്ങളാണ് കോവിഡിനെ നിയന്ത്രിച്ചത് എന്ന പാഠവും നമ്മുടെ മുന്നിൽ ഉണ്ട്.

First published:

Tags: Corona, Corona in Kerala, Corona Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Covid 19