ആരോഗ്യ കാര്യങ്ങളിൽ പൊതുവേ ശ്രദ്ധ പുലർത്തുന്നവർ പോലും മറക്കാറുള്ള കാര്യമാണ് വായയുടെയും നാവിന്റെയും ശുചിത്വവും (Oral hygiene) ഈ ശരീരഭാഗത്ത് ഉണ്ടാകുന്ന രോഗങ്ങളും. വായയിൽ ഉണ്ടാകുന്ന അത്തരം രോഗങ്ങളിൽ ഒന്നാണ് മൗത്ത് അൾസർ (Mouth ulcers). വായിലെ അതിലോലമായ ലൈനിംഗ് ടിഷ്യു (lining tissue) പൊളിഞ്ഞുണ്ടാകുന്ന ഒരു സാധാരണ രോഗമാണിത്.
മിക്ക മൗത്ത് അൾസറുകളും പൊതുവെ നിരുപദ്രവകരകാരികളാണ്. പക്ഷേ വളരെ വേദന കാരണം മൗത്ത് അൾസർ ഉള്ളവർക്ക് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പല്ല് തേക്കുന്നതുമൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. വായിൽ അൾസറുള്ള ആളുകൾക്ക് ചവക്കുന്നതിനും ഉപ്പുള്ളതോ എരിവുള്ളതോ പുളിച്ചതോ ആയ ഭക്ഷണങ്ങൾ എന്നിവയൊക്കെ കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
മൗത്ത് അൾസുറുകൾ കാൻകർ വ്രണങ്ങൾ (canker sores) എന്നും അറിയപ്പെടുന്നു. സാധാരണയായി ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം ഇത് സ്വയം അപ്രത്യക്ഷമാകും. ദീർഘകാലത്തേക്ക് തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.
Also read-Beetroot | ദിവസവും ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്താം; ആരോഗ്യ ഗുണങ്ങൾ നിരവധി
താഴെ പറയുന്നവയാണ് മൗത്ത് അൾസറിന്റെ കാരണങ്ങൾ
1. വായ ശുചിയായി സൂക്ഷിക്കാത്തത് (Poor oral hygiene)
വായിൽ അൾസർ ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന് ശരിയായ ശുചിത്വത്തിന്റെ അഭാവമാണ്. തെറ്റായതോ അമിതമായതോ ആയ ടൂത്ത് ബ്രഷിംഗ് മൂലവും മൗത്ത് അൾസർ ഉണ്ടാകാം. കൂടാതെ, ടൂത്ത് പേസ്റ്റിലോ മൗത്ത് വാഷിലോ ഉള്ള സോഡിയം ലോറൽ സൾഫേറ്റ് പോലുള്ള ചില ഘടകങ്ങളുടെ സാന്നിധ്യവും വായിൽ അൾസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
2. പോഷകാഹാരക്കുറവ് (Nutritional deficiencies)
ഇരുമ്പ്, വൈറ്റമിൻ ബി-12, സിങ്ക്, ഫോളേറ്റ് തുടങ്ങിയ ധാതുക്കളുടെയും വിറ്റാമിനുകളുടെയും കുറവ് മൂലവും പോഷകാഹാരക്കുറവ് മൂലവും വായിൽ അൾസർ ഉണ്ടാകാം.
3. പുകയില ഉപയോഗം (Tobacco use)
പുകയില ഉപയോഗം വായിൽ അൾസറിന് കാരണമാകാറുണ്ട്. പുകയിലയിൽ ഉള്ള ദോഷകരമായ രാസവസ്തുക്കളും വിഷവസ്തുക്കളും മറ്റ് ഘടകങ്ങളും വായ്ക്ക് ദോഷകരമാണ്. ഇത് ഓറൽ ക്യാൻസറിനുള്ള സാധ്യതയും വർദ്ധിപ്പിക്കും.
വായ്പ്പുണ്ണ് എന്നും മൗത്ത് അൾസർ അറിയപ്പെടാറുണ്ട്. പലരും വൈറ്റമിന്‍ ഗുളികകളെ ആണ് ഇതിന് പ്രതിവിധിയായി ആശ്രയിക്കാറ്. വായ്പ്പുണ്ണിന് വീട്ടിൽ തന്നെ ചില പരിഹാര മാർഗങ്ങളുണ്ട്. ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ വെള്ളം ചേര്‍ത്തു കലര്‍ത്തി ഒരു പേസ്റ്റുണ്ടാക്കി ഇത് വായ്പ്പുണ്ണുള്ള ഭാഗത്തു പുരട്ടുന്നത് നല്ലതാണ്. 10 മിനിറ്റു കഴിഞ്ഞ് വായ കഴുകാം. മൗത്ത് അൾസർ ഉള്ളവർ തൈര് വായിൽ കൊള്ളുന്നതും നല്ലതാണ്.
അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് മറ്റൊരു പരിഹാര മാർഗമാണ്. വായ്പ്പുണ്ണുള്ളിടങ്ങളില്‍ ഐസ് വയ്ക്കുന്നതും നല്ലതാണ്. ഇത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും. ഡോക്ടറെ കണ്ടെ ജെല്ലുകളോ ഓയിൻമെന്റുകളോ വാങ്ങാവുന്നതുമാണ്. പഴം, തേന്‍ എന്നിവ കഴിയ്ക്കുന്നതും നല്ലതാണ്. തേന്‍ മുറിവിനു മുകളില്‍ പുരട്ടുന്നതും വേദനക്ക് നേരിയ ആശ്വാസം നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health, Health Tips