• HOME
 • »
 • NEWS
 • »
 • life
 • »
 • Turmeric | മഞ്ഞൾവെള്ളം കുടിച്ച് ദിവസം ആരംഭിക്കാം; ​ഗുണങ്ങൾ നിരവധി

Turmeric | മഞ്ഞൾവെള്ളം കുടിച്ച് ദിവസം ആരംഭിക്കാം; ​ഗുണങ്ങൾ നിരവധി

മഞ്ഞൾ അല്‍പം ചൂടു വെള്ളത്തില്‍ ചേർത്താല്‍ അതിലെ കുര്‍കുമിന്‍ എന്ന ഘടകം സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. കുര്‍കുമിന് അനേകം ഔഷധ ഗുണങ്ങളും ഉണ്ട്

 • Last Updated :
 • Share this:
  ശരീരത്തില്‍ നമ്മളറിയാതെ തന്നെ നിരവധി പദാര്‍ത്ഥങ്ങള്‍ (elements) അടിഞ്ഞു കൂടാറുണ്ട്. ചിലതിനെയൊക്കെ പുറന്തള്ളേണ്ടതും ആവശ്യമാണ്. ദിവസവും രാവിലെയാണ് ഇതിനു പറ്റിയ സമയം. ഇങ്ങനെ ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതാണ് ഡീ ടോക്സിഫിക്കേഷൻ (detoxification) എന്നറിയപ്പെടുന്നത്. നടി യാമി ഗൗതത്തിന്റെ ഫിറ്റ്‌നസ് (fitness) രഹസ്യവും ഡീ ടോക്‌സിഫിക്കേഷനാണ്. അടുത്തിടെ തന്റെ ദിനചര്യകളെക്കുറിച്ച് അവര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മഞ്ഞള്‍ വെള്ളം കുടിച്ചു കൊണ്ടാണ് തന്റെ ഒരു ദിവസം ആരംഭിക്കുന്നതെന്നാണ് യാമി പറഞ്ഞത്. ''ചൂടുള്ള മഞ്ഞള്‍ വെള്ളം കുടിച്ചു കൊണ്ടാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ഹിമാചലിലെ തോട്ടത്തില്‍ ഉണ്ടായ ഫ്രഷ് മഞ്ഞളാണിത്'', എന്ന കാപ്ഷനോട് കൂടിയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാമില്‍ മഞ്ഞള്‍ വെള്ളത്തിന്റെ ചിത്രം യാമി ഗൗതം പങ്കുവെച്ചത്. വേരുകളിലേയ്ക്ക് മടങ്ങുക, പ്രകൃതിയിലേയ്ക്ക് മടങ്ങുക എന്നീ ഹാഷ്ടാഗുകളും യാമി തന്റെ പോസ്റ്റിന് നല്‍കിയിരുന്നു.

  സ്വര്‍ണ്ണ സുഗന്ധ വ്യജ്ഞനം എന്നാണ് മഞ്ഞള്‍ അറിയപ്പെടുന്നത്. ആരോഗ്യ സംരക്ഷണത്തിനും മഞ്ഞളിനെ ആശ്രയിക്കാറുണ്ട്. മഞ്ഞൾ അല്‍പം ചൂടു വെള്ളത്തില്‍ ചേർത്താല്‍ അതിലെ കുര്‍കുമിന്‍ എന്ന ഘടകം സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. കുര്‍കുമിന് അനേകം ഔഷധ ഗുണങ്ങളും ഉണ്ട്.

  മഞ്ഞള്‍ വെള്ളത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

  മഞ്ഞള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. പല രോ​ഗങ്ങളും ശമിപ്പിക്കുകയും ചെയ്യും. ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനത്തെയും ഇത് സഹായിക്കും.

  കാന്‍സറിനെ പ്രതിരോധിക്കുന്നു

  മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ട്യൂമര്‍ ഇല്ലാതാക്കാനും കാന്‍സര്‍ സെല്ലുകള്‍ മറ്റ് ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും മഞ്ഞൾ സഹായിക്കുന്നു.

  ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നു

  കോശങ്ങളെ സംരക്ഷിക്കുന്നതിനും ചര്‍മ്മം കൂടുതല്‍ ആരോഗ്യമുള്ളതാക്കാനും മഞ്ഞള്‍ ഉത്തമമാണ്. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും മഞ്ഞളിന് കഴിവുണ്ട്. പ്രായക്കൂടുതല്‍ തോന്നിപ്പിക്കാതെ യുവത്വം നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു.

  അതേസമയം, മഞ്ഞള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പണികിട്ടുകയും ചെയ്യും. നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന, ഇന്ത്യയിലെ സൗന്ദര്യ വര്‍ദ്ധക ചേരുവകളില്‍ ഏറ്റവും പ്രാധാനപ്പെട്ടതാണ് മഞ്ഞള്‍. മാന്ത്രിക വിളയായ മഞ്ഞള്‍ തേച്ചാല്‍ മുഖക്കുരു മാറുമെന്ന് കരുതി പരീക്ഷണം നടത്തിയ സ്ത്രീക്ക് മുട്ടന്‍ പണി കിട്ടിയ സംഭവവും ഉണ്ട്. ലോറന്‍ റെനീ എന്ന ടിക് ടോക്ക് താരത്തിന് ഓണ്‍ ലൈനില്‍ കണ്ട ചേരുവകള്‍ കൂടുതലൊന്നും അന്വേഷിക്കാതെ അമിതമായ ഉപയോഗിച്ചതു കൊണ്ടാണ് അമളി പറ്റിയത്. മഞ്ഞള്‍ പുരട്ടിയ ശേഷം ഓറഞ്ചു കളറായി മാറിയ താരത്തിന്റെ മുഖം പൂര്‍വ്വസ്ഥിതിയിലെത്താന്‍ ദിവസങ്ങളെടുത്തു എന്നായിരുന്നു റിപ്പോർട്ട്.

  ഓണ്‍ലൈനില്‍ കണ്ടെത്തിയ നിര്‍ദ്ദേശം അനുസരിച്ച് വീട്ടില്‍ ഉണ്ടാക്കുന്ന മാസ്‌കാണ് റെനി തയ്യാറാക്കിയത്. എന്നാണ്, എവിടെയാണ് മഞ്ഞള്‍ മാസ്‌ക്ക് തേക്കേണ്ടത് എന്നോ എത്ര സമയം ആണ് ഉപയോഗിക്കേണ്ടത് എന്നോ അതിൽ പറഞ്ഞിരുന്നില്ല. വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയിട്ടും മൂന്നാഴ്ചയോളം ഓറഞ്ച് കളറില്‍ തന്നെയായിരുന്നു മുഖം.
  Published by:Anuraj GR
  First published: