നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Omicron | ഒമിക്രോണിൽ നിന്ന് മുക്തി നേടിയതിന് ശേഷം എങ്ങനെ ആരോഗ്യം വീണ്ടെടുക്കാം? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  Omicron | ഒമിക്രോണിൽ നിന്ന് മുക്തി നേടിയതിന് ശേഷം എങ്ങനെ ആരോഗ്യം വീണ്ടെടുക്കാം? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  കടുത്ത ക്ഷീണം, ചെറിയ തോതിലുള്ള ശരീര വേദന, വരണ്ട ചുമ, തൊണ്ടയിൽ അസ്വസ്ഥതകൾ എന്നിവയാണ് ഒമിക്രോണിന്റെ സാധാരണ ലക്ഷണങ്ങൾ

  • Share this:
   ലോകമെമ്പാടും കോവിഡ് 19 കേസുകൾ (Covid 19) വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏവരെയും ആശങ്കയിലാഴ്ത്തി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) അതിവേഗം വ്യാപിക്കുകയാണ്. പുതിയ വകഭേദം ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതുവരെ രോഗം ബാധിച്ചവരിൽ ആർക്കും തീവ്രമായ രോഗാവസ്ഥ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്.

   കടുത്ത ക്ഷീണം, ചെറിയ തോതിലുള്ള ശരീര വേദന, വരണ്ട ചുമ, തൊണ്ടയിൽ അസ്വസ്ഥതകൾ എന്നിവയാണ് ഒമിക്രോണിന്റെ സാധാരണ ലക്ഷണങ്ങൾ (Symptoms). ഒമിക്രോണിന്റെ ഭാഗമായി കടുത്ത പനി രോഗബാധിതരിൽ ചിലർക്ക് മാത്രമാണ് അനുഭവപ്പെടുന്നത്.

   നേരിയ രോഗലക്ഷണങ്ങളാണ് മിക്കവരിലും കാണപ്പെടുന്നത്. ചിലരിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും രോഗം വന്നുപോകുന്നുണ്ട്. കോവിഡ് 19 അണുബാധ ഉണ്ടാകാതിരിക്കാൻ ആളുകൾ പ്രതിരോധശേഷി (Immunity) വീണ്ടെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആയുർവേദ വിദഗ്ധ ഡോ. രേഖ രാധാമണി പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസുമായി സംസാരിക്കവെയാണ് പ്രതിരോധശേഷി വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ പറഞ്ഞത്. വ്യായാമവും കൃത്യമായ ഉറക്കവും ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുന്നതിലൂടെ വ്യക്തികൾക്ക് അവരുടെ പ്രതിരോധശേഷി വീണ്ടെടുക്കാൻ കഴിയുമെന്ന് ഡോ. രേഖ രാധാമണി അഭിപ്രായപ്പെടുന്നു.

   ഒമിക്രോൺ രോഗമുക്തിയ്ക്ക് ശേഷം പ്രതിരോധശേഷി വീണ്ടെടുക്കാനുള്ള വഴികൾ

   ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക

   രോഗബാധയ്ക്കു ശേഷം ഭക്ഷണത്തിന്റെ അളവ് ക്രമാനുഗതമായി വർദ്ധിപ്പിക്കണമെന്ന് ഡോ രേഖ രാധാമണി നിർദേശിക്കുന്നു. ദഹന വ്യവസ്ഥ പൂർണമായും സാധാരണ നിലയിലാകുന്നതുവരെ വേവിച്ച ഭക്ഷണങ്ങൾ ഇളം ചൂടോടെ മാത്രം കഴിക്കുക. ശരീരത്തിൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിയ്ക്കണം. കൊഴുപ്പുള്ള ഭക്ഷണങ്ങൾ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

   Also Read-Covid 19| ആശങ്ക; കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു; ഇന്ന് 9066 പേര്‍ക്ക് രോഗബാധ

   പതിവായി വ്യായാമം ചെയ്യുക

   വ്യായാമം ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്നു. രോഗബാധിതരായവർ ഉടനെ തന്നെ കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടരുത്. എന്നാൽ വ്യായാമം ഒഴിവാക്കുകയും അരുത്. ലഘുവായ വ്യായാമങ്ങൾ ദിനചര്യയുടെ ഭാഗമാക്കുക. പതിവായി വ്യായാമം ചെയ്യുമ്പോൾ ചില സമയങ്ങളിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ വേദന അനുഭവപ്പെടാം. തളർച്ച അനുഭവപ്പെടുന്നുണ്ടെങ്കിലും വ്യായാമം പൂർണമായും ഒഴിവാക്കരുത് എന്ന് ഡോ. രാധാമണി പറയുന്നു. പകരം യോഗ, നടത്തം എന്നിവ ശീലമാക്കുക.
   Also Read-Urine Therapy | കോവിഡ് ചികിത്സയ്ക്കായി സ്വന്തം മൂത്രം കുടിക്കാൻ അനുയായികളോട് ആവശ്യപ്പെട്ട് വാക്സിൻ വിരുദ്ധ പ്രചാരകൻ

   വിറ്റാമിൻ സി

   കോവിഡ് 19 ബാധിച്ചാൽ പ്രതിരോധശേഷി നിലനിർത്താൻ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. എങ്കിലും ദഹന വ്യവസ്ഥയിൽ പ്രശ്നങ്ങൾ നേരിടുന്ന സമയങ്ങളിൽ പ്രതിരോധശേഷി വീണ്ടെടുക്കുന്നതിനായി വിറ്റാമിൻ സിയോ സിട്രസ് പഴങ്ങളോ അമിതമായി കഴിക്കരുത്.

   മാനസികോല്ലാസം

   നന്നായി ഉറങ്ങുന്നത് നിങ്ങളുടെ മനസിനെ കൂടുതൽ ഉന്മേഷമുള്ളതാക്കി മറ്റും. ഒപ്പം ശ്വസന വ്യായാമങ്ങൽ ദിനചര്യയിൽ ഉൾപ്പെടുത്തുക. മനസിന് ആശ്വാസം ലഭിക്കാൻ ധ്യാനവും യോഗയുമെല്ലാം മികച്ച മാർഗങ്ങളാണ്.
   Published by:Naseeba TC
   First published: