• HOME
 • »
 • NEWS
 • »
 • life
 • »
 • Anxiety പതിവായി വ്യായാമം ചെയ്താൽ ഉത്കണ്ഠ കൊണ്ടുളള അപകടസാധ്യത 60% കുറയ്ക്കുമെന്ന് പഠനം

Anxiety പതിവായി വ്യായാമം ചെയ്താൽ ഉത്കണ്ഠ കൊണ്ടുളള അപകടസാധ്യത 60% കുറയ്ക്കുമെന്ന് പഠനം

ഉത്കണ്ഠ രോഗം സാധാരണയായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ തുടക്കത്തില്‍ ആരംഭിക്കുന്നു. ഉത്കണഠ രോഗം ലോകജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തെ ബാധിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  പതിവായി ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളിൽ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്കണ്ഠാ രോഗം ഉണ്ടാകാനുള്ള സാധ്യത 60 ശതമാനത്തോളം കുറവായിരിക്കുമെന്ന് ഒരു പുതിയ പഠനത്തില്‍ കണ്ടെത്തി. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സൈക്കിയാട്രി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. സ്വീഡനിലെ ലുണ്ട് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സ്ത്രീകളിലും പുരുഷന്മാരിലുമായി 400,000 ആളുകളില്‍ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകളില്‍ നടത്തിയ എപ്പിഡെമിയോളജി പഠനങ്ങളില്‍ ഒന്നാണിത്.

  ഗവേഷകൻ മാര്‍ട്ടിന്‍ സ്വെന്‍സണ്‍ പറയുന്നതനുസരിച്ച്, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യായാമ പ്രകടന നിലവാരത്തില്‍ ഉത്കണ്ഠ വളര്‍ത്തുന്നതിനുള്ള അപകടസാധ്യതയില്‍ ശ്രദ്ധേയമായ വ്യത്യാസം തിരിച്ചറിഞ്ഞുവെന്നാണ്. ഉത്കണ്ഠ രോഗം സാധാരണയായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ തുടക്കത്തില്‍ ആരംഭിക്കുന്നു. ഉത്കണഠ രോഗം ലോകജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തെ ബാധിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നു.

  പുരുഷ സ്‌കീയറുടെ ശാരീരിക പ്രകടനം ഉത്കണ്ഠാ രോഗം വര്‍ധിക്കുന്നതിനുള്ള അപകടസാധ്യത ബാധിക്കില്ലെന്ന് പഠനം വെളിപ്പെടുത്തി. എന്നാല്‍ താഴ്ന്ന പ്രകടന തലത്തില്‍ ശാരീരികമായി സജീവമായിരുന്ന മറ്റ് ഗ്രൂപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രകടനം നടത്തുന്ന വനിതാ സ്‌കീയിംഗ് ഗ്രൂപ്പിന് ഉത്കണ്ഠയുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് കണ്ടു. ഇതേകുറിച്ച് ഗവേഷകര്‍ പറയുന്നതിങ്ങനെയാണ്, ''ശാരീരികമായി നിഷ്‌ക്രിയരായ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉയര്‍ന്ന ശാരീരിക പ്രകടനം കാഴ്ചവയ്ക്കുന്ന സ്ത്രീകളില്‍ ഉത്കണ്ഠാ രോഗത്തിന്റെ അപകടസാധ്യത കുറവാണ്.''

  Also Read- മാസ്‌ക്ക് ധരിച്ചുള്ള വ്യായാമത്തിനിടെ ശരീര താപനിലയില്‍ കാര്യമായ വര്‍ദ്ധനവ് വരുന്നില്ലെന്ന് പഠനം

  ഗവേഷകരുടെ അഭിപ്രായത്തില്‍, പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍ താരതമ്യേന ശാസ്ത്രീയ ഗവേഷണത്തില്‍ കണ്ടെത്താത്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കാരണം മിക്കവാറും മുന്‍ പഠനങ്ങള്‍ പ്രത്യേക ഉത്കണ്ഠ രോഗങ്ങള്‍ക്ക് വിപരീതമായി മാനസികരോഗം അല്ലെങ്കില്‍ വിഷാദം പോലുള്ള പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മാനസികാരോഗ്യത്തില്‍ ശാരീരിക പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുന്ന ഏറ്റവും വലിയ പഠനങ്ങളില്‍ ചിലത് പുരുഷന്മാരെ മാത്രം കേന്ദ്രീകരിച്ചുള്ളവയായിരുന്നു. ഗവേഷണം നടത്തിയത് വളരെ കുറഞ്ഞ ആളുകളിലുമായിരുന്നു. ഇവരുടെ പക്കലുള്ള ഡാറ്റ പരിമിതമായതും കൂടാതെ ഫോളോ അപ്പ് ഡാറ്റയും ഇല്ലായിരുന്നു.
  കണ്ടെത്തലുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ സ്വെന്‍സണ്‍ പറയുന്നതിങ്ങനെയാണ്, ''ഉത്കണ്ഠയുടെ ലക്ഷണങ്ങളും വ്യായാമ സ്വഭാവവും തമ്മിലുള്ള ബന്ധം രേഖീയമായിരിക്കില്ലെന്ന് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നു. വ്യക്തിത്വ സവിശേഷതകള്‍, ജനിതകശാസ്ത്രം, മന:ശാസ്ത്രപരമായ ഘടകങ്ങള്‍ എന്നിവ അവരെ ബാധിക്കാന്‍ സാധ്യതയുണ്ട്. തീവ്രമായ വ്യായാമ പെരുമാറ്റങ്ങളെക്കുറിച്ചും ഉത്കണ്ഠയുടെ വികാസത്തെ അത് എങ്ങനെ ബാധിക്കുന്നുവെന്നും പറയുമ്പോള്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ഈ വ്യത്യാസങ്ങള്‍ക്ക് പിന്നിലെ പ്രേരണ ഘടകങ്ങള്‍ അന്വേഷിക്കുന്ന പഠനങ്ങള്‍ ആവശ്യമാണ്,'' എന്നാണ്.

  സ്വീഡനിലെ പ്രശസ്തമായ ഒരു പൊതു ഗവേഷണ സര്‍വ്വകലാശാലയും വടക്കന്‍ യൂറോപ്പിലെ ഏറ്റവും പഴയ സര്‍വ്വകലാശാലകളിലൊന്നുമാണ് ലുണ്ട് യൂണിവേഴ്‌സിറ്റി. ഒന്‍പത് ഫാക്കല്‍റ്റികളുള്ള ലുണ്ട് യൂണിവേഴ്‌സിറ്റിയ്ക്ക് മാല്‍മോ, ഹെല്‍സിംഗ്‌ബോര്‍ഗ് നഗരങ്ങളില്‍ കാമ്പസുകളുമുണ്ട്. 270 വ്യത്യസ്ത പ്രോഗ്രാമുകളിലും 1400 ഫ്രീസ്റ്റാന്‍ഡിംഗ് കോഴ്‌സുകളിലുമായി ഏകദേശം 44,000 വിദ്യാര്‍ത്ഥികള്‍ ഈ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പഠനം നടത്തുന്നു. യൂണിവേഴ്‌സിറ്റിക്ക് ഏകദേശം 70 രാജ്യങ്ങളിലായി 640 പങ്കാളി സര്‍വ്വകലാശാലകളുണ്ട്, ഇത് യൂറോപ്യന്‍ റിസര്‍ച്ച് യൂണിവേഴ്‌സിറ്റികളുടെ ലീഗിലും ഗ്ലോബല്‍ 'യൂണിവേഴ്‌സിറ്റസ് 21' നെറ്റ്വര്‍ക്കിലും ഉള്‍പ്പെടുന്നു. വര്‍ഷങ്ങളായി ലോകത്തിലെ മികച്ച 100 സര്‍വകലാശാല പട്ടികയില്‍, ലുണ്ട് സര്‍വകലാശാല സ്ഥിരമായ സ്ഥാനം പിടിക്കാറുണ്ട്.
  Published by:Anuraj GR
  First published: