ഹൃദയാഘാതം ഉണ്ടായോ? ഉമിനീർ പരിശോധനയിലൂടെ അറിയാനാകുമെന്ന് പുതിയ പഠനം

ഹൃദയാഘാതത്തിനുശേഷം നടത്തിയ രക്തപരിശോധന ഫലം ലഭിക്കാൻ സാധാരണയായി ഒരു മണിക്കൂറെടുക്കും. എന്നാൽ ഏറ്റവും പുതിയ ഉമിനീർ പരിശോധനകൾക്ക് പത്ത് മിനിറ്റിനുള്ളിൽ ഹൃദയാഘാതം നിർണ്ണയിക്കാൻ കഴിയും

News18 Malayalam | news18-malayalam
Updated: August 28, 2020, 10:51 PM IST
ഹൃദയാഘാതം ഉണ്ടായോ? ഉമിനീർ പരിശോധനയിലൂടെ അറിയാനാകുമെന്ന് പുതിയ പഠനം
Heart
  • Share this:
ഇടത് താടിയെല്ലിനും തോളിനും കൈയ്ക്കു താഴേയ്ക്കുമുണ്ടാകുന്ന വേദന, നെഞ്ചിൽ പെട്ടെന്നുണ്ടാകുന്ന വേദന, ശ്വാസമുട്ട് എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയത്തിന്റെ ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അടിയുന്നതാണ് രകതക്കുഴലിൽ തടസമുണ്ടാക്കുന്നത്. ഹൃദയാഘാതമുണ്ടായാൽ ഉടനടി ചികിത്സിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകും. 2020 ഓഗസ്റ്റ് 26 ന് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി പുറത്തുവിട്ട പുതിയ പഠനം അനുസരിച്ച് ഉമിനീർ പരിശോധനയിലൂടെ മിനിട്ടുകൾക്കുള്ളിൽ ഹൃദയാഘാതം കണ്ടെത്താനാകുമെന്ന് വ്യക്തമാക്കുന്നു.

ഹൃദയാഘാതം നിർണ്ണയിക്കുന്നതിനുള്ള നിലവിലെ പരിശോധനകൾ

നിലവിൽ ഹൃദയാഘാതം നിർണ്ണയിക്കാൻ, ഡോക്ടർ നിർദേശിക്കുന്നത് ഇസിജി, രക്തപരിശോധനകളാണ്.

വൈദ്യുത സിഗ്നലുകൾ ഉപയോഗിച്ച് ഹൃദയത്തിന്‍റെ സ്ഥിതി പരിശോധിക്കുകയാണ് ഇസിജിയിലൂടെ ചെയ്യുന്നത്. ഈ പരിശോധനയിൽ, ഡോക്ടർ രോഗിയുടെ നെഞ്ചിൽ ഇലക്ട്രോഡുകൾ (സ്റ്റിക്കി പാച്ചുകൾ) ഘടിപ്പിക്കുന്നു. ഹൃദയമിടിപ്പ് അടിസ്ഥാനമാക്കിയാണ് ഈ പരിശോധന.

ചില രക്ത പരിശോധനയും ഹൃദയാഘാത സാധ്യത മനസിലാക്കാനായി ഡോക്ടർമാർ നിർദേശിക്കുന്നു. കാർഡിയാക് ട്രോപോണിൻ ടെസ്റ്റ്, ക്രിയേറ്റൈൻ കൈനാസ്-എംബി ടെസ്റ്റ്, സെറം മയോഗ്ലോബിൻ ടെസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹൃദയ പേശികൾക്ക് പരിക്കേൽക്കുമ്പോൾ രക്തത്തിലേക്ക് പുറപ്പെടുന്ന പ്രോട്ടീൻ ആണ് കാർഡിയാക് ട്രോപോണിൻ.

ഹൃദയാഘാതം നിർണ്ണയിക്കുന്നതിനുള്ള ഉമിനീർ പരിശോധന

ഹൃദയാഘാതത്തിനുശേഷം നടത്തിയ രക്തപരിശോധന ഫലം ലഭിക്കാൻ സാധാരണയായി ഒരു മണിക്കൂറെടുക്കും. എന്നാൽ ഏറ്റവും പുതിയ ഉമിനീർ പരിശോധനകൾക്ക് പത്ത് മിനിറ്റിനുള്ളിൽ ഹൃദയാഘാതം നിർണ്ണയിക്കാൻ കഴിയും. ഹൃദയാഘാതം നിർണ്ണയിക്കുന്നതിൽ ഉമിനീരിന്റെ ഫലപ്രാപ്തി കണ്ടെത്താൻ ശാസ്ത്രജ്ഞർ ഉമിനീർ സാമ്പിളുകൾ ശേഖരിച്ചു

ഹൃദയ പേശികൾക്ക് പരിക്കേറ്റ 32 പേർ പോസിറ്റീവ് കാർഡിയാക് ട്രോപോണിൻ രക്തപരിശോധന നടത്തി. ആരോഗ്യമുള്ള 13 സന്നദ്ധ പ്രവർത്തകരെയും പഠനത്തിൽ ഉൾപ്പെടുത്തി. ശേഖരണ ട്യൂബിലേക്ക് തുപ്പിക്കൊണ്ട് ഉമിനീർ സാമ്പിളുകൾ നൽകാൻ ആവശ്യപ്പെട്ടു. ശാസ്ത്രജ്ഞർ ഈ സാമ്പിളുകളെ രണ്ട് തുല്യ ഭാഗങ്ങളായി വിഭജിക്കുകയും അവയിൽ പകുതിയും പ്രോസസ്സ് ചെയ്യുകയും ബാക്കിയുള്ളവ സ്വാഭാവിക അവസ്ഥയിൽ സൂക്ഷിക്കുകയും ചെയ്തു.

അപ്പോൾ ശാസ്ത്രജ്ഞർ ഉമിനീർ സാമ്പിളുകളുടെ ഫലങ്ങൾ രക്തസാമ്പിളുകളുമായി താരതമ്യം ചെയ്തു. രക്തത്തിലെ കണ്ടെത്തലുകൾ സംസ്കരിച്ച ഉമിനീർ ഫലങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫലങ്ങൾ കാണിച്ചു. സംസ്കരിച്ച ഉമിനീർ സാമ്പിളുകളിൽ ഏകദേശം 84% ട്രോപോണിൻ ഉള്ളതായി കണ്ടെത്തി, എന്നാൽ പ്രോസസ് ചെയ്യാത്ത ഉമിനീരിൽ 6% മാത്രമേ ട്രോപോണിൻ അളവ് ഉള്ളൂ.

ഭാവിയിലെ പ്രതീക്ഷ

ആളുകളിൽ ഹൃദയാഘാതം നിർണ്ണയിക്കുന്നതിനുള്ള ഒരു സൂചകമായി ഉമിനീർ പരിശോധന മാറുമെന്നാണ് പഠനസംഘം അവകാശപ്പെടുന്നത്.
You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
ഹൃദയാഘാതത്തെത്തുടർന്ന് കാർഡിയാക് ട്രോപോണിൻ ഉമിനീരിൽ എത്രത്തോളം നിലനിൽക്കുന്നുവെന്ന് കണ്ടെത്തുന്നതിന് കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. വലിയ തോതിൽ ഒരു പഠനം നടത്താൻ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നു,
Published by: Anuraj GR
First published: August 28, 2020, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading