HOME » NEWS » Life » HEALTH SCIENTIFIC EXPLANATION OF DOORWAY EFFECT GH

മുറിക്ക് അകത്ത് കയറിയ ശേഷം ചെയ്യാൻ ഉദ്ദേശിച്ച കാര്യം മറന്നു പോകാറുണ്ടോ? തലച്ചോറിലെ ഡോർവെ പ്രതിഭാസത്തെ കുറിച്ചറിയാം

News18 Malayalam
Updated: April 1, 2021, 1:24 PM IST
മുറിക്ക് അകത്ത് കയറിയ ശേഷം ചെയ്യാൻ ഉദ്ദേശിച്ച കാര്യം മറന്നു പോകാറുണ്ടോ? തലച്ചോറിലെ ഡോർവെ പ്രതിഭാസത്തെ കുറിച്ചറിയാം
പ്രതീകാത്മക ചിത്രം
  • Share this:
എന്തെങ്കിലും എടുക്കണം എന്ന് കരുതി മുറിക്കുള്ളിൽ കയറിയ ശേഷം ഇത് എന്താണെന്ന് ഓർക്കാനാകാതെ കുഴങ്ങിയ നിമിഷങ്ങൾ നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും. മുറിയിലെ പല വസ്തുക്കളിൽ കണ്ണോടിച്ച് ഓർക്കാൻ ശ്രമിച്ചാലും എന്ത് എടുക്കാനാണ് കയറിയതെന്ന കാര്യം ഓർമ്മയിൽ തെളിയണം എന്നില്ല. പ്രായം കൂടുന്നതു കൊണ്ടോ, ഓർമ്മ ശക്തി നഷ്ട്ടപ്പെടുന്നതു കൊണ്ടോ ഒന്നുമല്ല ഇത്തരത്തിൽ സംഭവിക്കുന്നത്.

തലച്ചോർ മങ്ങിപ്പോകുന്ന ഒരു അവസ്ഥയാണിത്. ഡോർവെ പ്രതിഭാസം ( Doorway Effect) എന്നും ഇതിനെ വിളിക്കുന്നു. നമ്മുടെ മനസ് എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഇതു സംബന്ധിച്ച പഠനം. ലൊക്കേഷൻ അപ്ഡേഷൻ എന്ന പേരിലും ഈ പ്രതിഭാസം അറിയപ്പെടുന്നുണ്ട്.

ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിൽ എത്തുമ്പോഴാണ് നാം മനസിൽ ആലോചിച്ച കാര്യം പെട്ടെന്ന് മറന്ന് പോകുന്നത്. 2011 ൽ നോട്രേ ഡാം സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ പേര് ഉരിതിരിഞ്ഞത്. പുതിയ മുറിയിൽ എത്തുമ്പോൾ പഴയ മുറിയിൽ പ്രസക്തമായ എല്ലാ ഓർമ്മകളും ആവശ്യം ഇല്ലെന്ന് കണ്ട് തലച്ചോർ ഓർമ്മ പുതുക്കുന്നതാണ് പ്രതിഭാസത്തിന് ഇടയാക്കുന്നത് എന്നാണ് കരുതുന്നത്.

ഇത്തരമൊരു പ്രതിഭാസം ഉണ്ട് എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പഠനത്തിന് കഴിഞ്ഞെങ്കിലും എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.
ഡോർവെ പ്രതിഭാസം ഉണ്ടെന്ന് ബിഎംസി സൈക്കോളജി ജേണൽ അടുത്തിടെ പുറത്തിറക്കിയ പഠനത്തിലും പറയുന്നു. തലച്ചോറ് നന്നായി പ്രവർത്തിക്കുമ്പോളാണ് ഇത് സംഭവിക്കുക എന്നും പഠനം വ്യക്തമാക്കുന്നു.

Also Read-കോളറ മുതൽ കോവിഡ്‌ വരെ: മഹാമാരികളുടെ വലിയ ചരിത്രം ഇന്ത്യക്കാരുടെ ഓർമകളിൽ നിന്ന് മറഞ്ഞുപോയതെങ്ങനെ?

മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്കെന്ന ഭൗതികമായ സാഹചര്യങ്ങൾ മാത്രമല്ല ഒരു കമ്പ്യൂട്ടർ ഡെസ്ക്ടോപ്പ് സ്ക്രീനിൽ നിന്നും മറ്റൊരു കമ്പ്യൂട്ടർ സ്ക്രീനിലേക്കെന്ന പോലുള്ള വെർച്ച്വൽ സാഹചര്യങ്ങളും പഠനത്തിന്റെ ഭാഗമായിരുന്നു. കൂടുതൽ കാര്യങ്ങൾ ഓർമ്മയിൽ വെക്കുമ്പോഴാണ് ഡോർവെ പ്രതിഭാസത്തിനുള്ള സാധ്യത വർദ്ധിക്കുന്നതെന്ന് പഠനത്തിൽ വ്യക്തമായി.

ഗവേഷണത്തിൽ ഭാഗമായ ആളുകളുടെ ഓർമ്മയിൽ നിന്നുള്ള സിഗ്നനൽ മുറികൾ മാറുമ്പോൾ കുറയുന്നതായാണ് കണ്ടെത്തിയത്. പിന്നീട് ആളുകൾക്ക് ഓർക്കാനുള്ള കൂടുതൽ കാര്യങ്ങൾ നൽകിയും പരീക്ഷണം ആവർത്തിച്ചു. ഓർമ്മിക്കാനുള്ള കാര്യങ്ങൾ വർദ്ധിക്കുമ്പോൾ ഡോർവേ പ്രതിഭാസം കൂടുന്നതായി പരീക്ഷണത്തിൽ വ്യക്തമായി.

ഡോർവേ പ്രതിഭാസത്തിൽ നിന്നും മാറി നിൽക്കാൻ നമ്മുക്ക് എന്ത് ചെയ്യാം എന്ന ചോദ്യത്തിന് ഉള്ള ഉത്തരം വളരെ ലളിതമാണ്. മനസിൽ ഒരേ സമയം കൂടുതൽ കാര്യങ്ങൾ ചിന്തിക്കാതിരിക്കുക. ചെയ്യുന്ന കാര്യത്തിൽ മാത്രം കൂടുതൽ ശ്രദ്ധ നൽകി മുറിയിൽ പ്രവേശിക്കുക. ഇങ്ങനെ ചെയ്താൽ ഡോർവെ പ്രതിഭാസത്തിൽ നിന്നും പരിധി വരെ രക്ഷ നേടാനാകും. നമ്മുക്ക് എല്ലാവർക്കും അറിയുന്നത് പോലെ തലച്ചോറിന്റെ പ്രവർത്തനം ഏറെ സങ്കീർണ്ണമാണ്. പൂർണ്ണമായി ഈ പ്രതിഭാസത്തെ ഇല്ലാതാക്കാൻ സാധിച്ചെന്ന് വരില്ല. പക്ഷെ വലിയ അളവിൽ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും എന്ന കാര്യം പഠനം സാക്ഷ്യപ്പെടുത്തുന്നു.
Published by: Naseeba TC
First published: March 24, 2021, 12:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories