• HOME
  • »
  • NEWS
  • »
  • life
  • »
  • Plastic In Blood | മനുഷ്യ രക്തത്തിൽ പ്ലാസ്റ്റിക്ക്! ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

Plastic In Blood | മനുഷ്യ രക്തത്തിൽ പ്ലാസ്റ്റിക്ക്! ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

പോളിസ്റ്റൈറൈൻ, പോളിയെത്തിലീൻ എന്നിവയും രക്തത്തിൽ ഗണ്യമായ അളവിൽ കണ്ടെത്തിയതായും ഗവേഷകർ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    എന്തിനും ഏതിനും പ്ലാസ്റ്റിക് (Plastic) വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികവും. വിവിധ ഉപയോഗങ്ങൾക്കായി പ്ലാസ്റ്റിക്കിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ മനുഷ്യരിലും മൃഗങ്ങളിലും പ്ലാസ്റ്റിക്കിന്റെ ദോഷകരമായ ആഘാതം വളരെ പ്രകടമായി തുടങ്ങി. അടുത്തിടെ ഒരു പഠനത്തിൽ നിന്ന് ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഈ പഠനം അനുസരിച്ച് മനുഷ്യ രക്തത്തിൽ (Human Blood) മൈക്രോസ്പ്ലാസ്റ്റിക്സിന്റെ (Microsplastics) സാന്നിധ്യം ഗവേഷകർ സ്ഥിരീകരിച്ചു.

    എൻവയോൺമെന്റ് ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പുതിയ പഠനത്തിൽ ഒരു സംഘം ഗവേഷകർ 22 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. പോളിപ്രൊപ്പിലീൻ (PP), പോളിമെഥൈൽ മെതാക്രിലേറ്റ് (PMMA - പിഎംഎംഎ), പോളിയെത്തിലീൻ (PE - പിഇ), പോളിയെത്തിലീൻ ടെറെഫ്താലേറ്റ് (PET - പിഇടി), പോളിസ്റ്റൈറൈൻ (PS - പിഎസ്) എന്നിങ്ങനെ വിവിധ തരം പ്ലാസ്റ്റിക്ക് സാന്നിധ്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് രക്തസാമ്പിളുകൾ പരിശോധിച്ചത്. 22 പേരിൽ നടത്തിയ പരിശോധനയിൽ 17 പേരിലും പ്ലാസ്റ്റിക് കണങ്ങളുടെ അളവ് കണക്കാക്കാൻ കഴിയുന്നത്രയുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

    “തീർച്ചയായും ഇത് ഭയപ്പെടുത്തുന്നതാണ്, കാരണം ഭക്ഷണത്തിലൂടെയോ ശ്വസനത്തിലൂടെയോ ആളുകളുടെ ശരീരത്തിലേയ്ക്ക് പ്ലാസ്റ്റിക് എത്തുന്നു എന്നാണ് ഇത് കാണിക്കുന്നത്". കണ്ടെത്തലുകളെ കുറിച്ച് ആംസ്റ്റർഡാമിലെ വ്രിജെ യൂണിവേഴ്‌സിറ്റിയിലെ ഇക്കോടോക്സിക്കോളജി, വാട്ടർ ക്വാളിറ്റി, ഹെൽത്ത് എന്നിവയുടെ പ്രൊഫസറായ ഡിക്ക് വെതാക്ക് ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു. മനുഷ്യശരീരത്തിൽ ഇത്തരം കണങ്ങളുടെ സാന്നിധ്യം വിട്ടുമാറാത്ത നീർവീക്കം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read-പൊതുജനാരോഗ്യ സംരക്ഷണം; ഓണ്‍ലൈന്‍ പരിശീലന പരിശീലന പരിപാടിയുമായി IIT Madras

    പഠനമനുസരിച്ച് പരിശോധിച്ച രക്ത സാമ്പിളുകളിൽ ഏറ്റവും വ്യാപകമായി കണ്ടെത്തിയ പ്ലാസ്റ്റിക് പിഇടി പ്ലാസ്റ്റിക് ആണെന്നും ഗവേഷകർ പറഞ്ഞു. പരിശോധിച്ച 50% ആളുകളുടെ രക്തത്തിലും ഇത് ഉണ്ടായിരുന്നു. കുടിവെള്ള കുപ്പികൾ, വസ്ത്രങ്ങൾ, ഭക്ഷണം പാക്കേജിംഗ് വസ്തുക്കൾ എന്നിവ നിർമ്മിക്കാനാണ് സാധാരണയായി പിഇടി പ്ലാസ്റ്റിക് ഉപയോഗിക്കുന്നത്.

    പോളിസ്റ്റൈറൈൻ, പോളിയെത്തിലീൻ എന്നിവയും രക്തത്തിൽ ഗണ്യമായ അളവിൽ കണ്ടെത്തിയതായും ഗവേഷകർ വ്യക്തമാക്കി. ഗാർഹിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാനാണ് പോളിസ്റ്റൈറൈൻ കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിർമ്മാണത്തിനാണ് പോളിയെത്തിലീൻ ഉപയോഗിക്കുന്നത്.

    Also Read-വായ്‌നാറ്റം അകറ്റാം; ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ചില പൊടിക്കൈകളും

    പരിശോധനയിൽ പകുതിയിലധികം ആളുകളിലും പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഒരു വ്യക്തിയുടെ രക്തത്തിലെ സുരക്ഷിതമല്ലാത്ത പ്ലാസ്റ്റിക്കിന്റെ അളവ് എത്രയാണെന്ന് പഠനം വ്യക്തമാക്കുന്നില്ലെന്ന് പ്രൊഫസർ വെതക് പറഞ്ഞു.

    ഇത്തരം കൂടുതൽ പഠനങ്ങൾക്ക് ഫണ്ട് നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്ലാസ്റ്റിക്കുകൾ തങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന ആഘാതം അറിയാൻ ആളുകൾക്ക് അവകാശമുണ്ടെന്നും പ്രൊഫസർ പറഞ്ഞു. താനും കുടുംബവും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാറുണ്ടെന്നും മറ്റ് പ്ലാസ്റ്റിക്കുകളുടെ ഉപയോഗവും കുറച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

    വീടുകളിലെ നല്ല വായുസഞ്ചാരത്തിന്റെ പ്രാധാന്യവും പ്രൊഫസർ വേതാക് എടുത്തുപറഞ്ഞു. മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്ദ്രത വീടിനുള്ളിൽ പുറത്തേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

    വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫര്‍ണിഷിംഗുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഓരോ ദിവസവും 7,000 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വരെ മനുഷ്യന്‍ ശ്വസിക്കുന്നുണ്ടെന്ന് അടുത്തിടെ ഒരു പഠനത്തിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
    Published by:Naseeba TC
    First published: