നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Electrode for vision | കാഴ്ച്ചയില്ലാത്ത 60കാരിയ്ക്ക് കൃത്രിമ കാഴ്ച; ഗവേഷകർക്കൊപ്പം ചെലവഴിച്ചത് 6 മാസം

    Electrode for vision | കാഴ്ച്ചയില്ലാത്ത 60കാരിയ്ക്ക് കൃത്രിമ കാഴ്ച; ഗവേഷകർക്കൊപ്പം ചെലവഴിച്ചത് 6 മാസം

    തലച്ചോറിന്റെ വിഷ്വല്‍ കോര്‍ട്ടക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രോഡ് അറേ ഉപയോഗിച്ചാണ് വിഷ്വല്‍ പ്രോസ്‌തെസിസ് പരീക്ഷിച്ചത്.

    Credits: IANS

    Credits: IANS

    • Share this:
      16 വര്‍ഷത്തിലേറെയായി പൂര്‍ണ്ണമായി കാഴ്ച്ചയില്ലാതിരുന്ന (blind) 60കാരിയ്ക്ക് കൃത്രിമ കാഴ്ച വിജയകരമായി സൃഷ്ടിച്ചിരിക്കുകയാണ് യുഎസിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. അവരുടെ ശരീരത്തിൽ ഘടിപ്പിച്ച ആർട്ടിഫിഷ്യൽ വിഷൻ (Artificial Vison) ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. സ്‌പെയിനിലെ എല്‍ഷെയില്‍ നിന്നുള്ള ബെര്‍ണ ഗോമസ് (Berna Gomez) എന്ന സ്ത്രീയാണ് പരീക്ഷണത്തിനായി ആറ് മാസം ഗവേഷകരോടൊപ്പം ചെലവഴിച്ചത്. തലച്ചോറിന്റെ വിഷ്വല്‍ കോര്‍ട്ടക്‌സില്‍ ഘടിപ്പിച്ച ഇലക്ട്രോഡ് അറേ ഉപയോഗിച്ചാണ് വിഷ്വല്‍ പ്രോസ്‌തെസിസ് പരീക്ഷിച്ചത്.

      ഉട്ടാ സര്‍വകലാശാലയിലെ ജോണ്‍ എ മോറന്‍ ഐ സെന്ററിലെ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എ നോര്‍മാന്‍ (Richard a Normann) ആണ് ഈ ഉട്ടാ ഇല്‌ക്ട്രോഡ് അറേ വികസിപ്പിച്ചെടുത്തത്. ഇതിലൂടെ ന്യൂറോണുകളുടെ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കാനും രേഖപ്പെടുത്താനും കഴിയും.

      ഗോമസ് മുന്‍ സയന്‍സ് അധ്യാപികയായിരുന്നു. ഇവര്‍ ഒരു മിനിയേച്ചര്‍ വീഡിയോ കാമറ ഘടിപ്പിച്ച കണ്ണട ധരിച്ചിരുന്നു. ഇതിലൂടെ പ്രത്യേക സോഫ്‌റ്റ്വെയര്‍ ശേഖരിച്ച വിഷ്വല്‍ ഡാറ്റ, കാമറ എന്‍കോഡ് ചെയ്യുകയും ഇലക്ട്രോഡ് അറേയിലേക്ക് അയയ്ക്കുകയും ചെയ്തു. ഈ അറേകള്‍ ഫോസ്‌ഫെനുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള ന്യൂറോണുകളെ ഉത്തേജിപ്പിച്ച്, ഒരു ചിത്രം സൃഷ്ടിക്കാമെന്ന് ഗോമസ് മനസ്സിലാക്കുകയായിരുന്നു.

      എന്നാല്‍, ഗോമസിന് ശസ്ത്രക്രിയയില്‍ നിന്ന് യാതൊരു സങ്കീര്‍ണതകളും ഉണ്ടായിരുന്നില്ല. ഇലക്ട്രോഡുകളുടെ സാമീപ്യമുള്ള ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ഇലക്ട്രോഡ് അറേ തകരാറിലാക്കുന്നില്ലെന്നും അണ്ടര്‍ലൈയിംഗ് കോര്‍ട്ടക്സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നുമാണ് ശസ്ത്രക്രിയയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഗോമസിന് പിന്നീട് വരകളും, ആകൃതികളും, ലളിതമായ അക്ഷരങ്ങളുമെല്ലാം തിരിച്ചറിയാന്‍ കഴിഞ്ഞു. പിന്നീട് ഗോമസിനെ പരിശീലിപ്പിക്കുന്നതിനായി ജനപ്രിയ ടെലിവിഷന്‍ ഷോയായ ദി സിംസണ്‍സിലെ ഒരു കഥാപാത്രത്തെ ഉപയോഗിച്ച് ഒരു വീഡിയോ ഗെയിം ഉണ്ടാക്കുകയും ചെയ്തു.

      'കാഴ്ച നഷ്ടപ്പെട്ട ആളുകള്‍ക്ക് കാഴ്ച പുനഃസ്ഥാപിക്കുന്നതിന് ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ സാധ്യതകള്‍ കാണിക്കുന്ന ചുവടുവെയ്പ്പാണ് ഞങ്ങള്‍ മുന്നോട്ടുവെച്ചത്' പ്രൊഫസര്‍ എഡ്വാര്‍ഡ് ഫെര്‍ണാണ്ടസ് ദി ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വെസ്റ്റിഗേഷനില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞു. ഈ ഫലങ്ങള്‍ വളരെ ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.

      അംഗവൈകല്യമുള്ളവരെയാണ് ഇലക്ട്രോഡ് അറേയുടെ സുരക്ഷയും ഫലപ്രാപ്തിയും വിലയിരുത്താന്‍ ടീം ആദ്യം ഉപയോഗിച്ചത്. അവരുടെ വിരലുകളോ കൈകളോ ചലിപ്പിക്കാനുള്ള ആഗ്രഹം കൃത്രിമ അവയവങ്ങള്‍ നിയന്ത്രിക്കാനുള്ള ഇലക്ട്രോഡ് അറേ അനുവദിക്കുകയും ചെയ്തു.

      കാഴ്ച്ചയില്ലാത്ത ഒരാള്‍ക്ക് കൂടുതല്‍ ചലനശേഷി നല്‍കുക എന്നതാണ് ഈ ഗവേഷണത്തിന്റെ ലക്ഷ്യമെന്ന് നോര്‍മന്‍ പറഞ്ഞു. 'ഒരു വ്യക്തിയെയോ വാതിലുകളെയോ കാറുകളെയോ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇത് അവരെ അനുവദിക്കും. അതിനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.' നോര്‍മന്‍ കൂട്ടിച്ചേര്‍ത്തു.

      കൂടുതല്‍ സങ്കീര്‍ണ്ണമായ വിഷ്വല്‍ ഇമേജുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഒരേ സമയം കൂടുതല്‍ ഇലക്ട്രോഡുകളെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ ഇമേജ് എന്‍കോഡര്‍ സംവിധാനം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗവേഷണ സംഘത്തിന്റെ പ്രതീക്ഷ.
      Published by:Jayesh Krishnan
      First published:
      )}